Widgets Magazine
05
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഡിയോ നീക്കം ചെയ്ത സംഭവം..മെറ്റ പ്രതിനിധികൾ ഇന്ന് കേന്ദ്ര സർക്കാരിന് മുന്നിൽ ഹാജരാകും..മെറ്റാ മേധാവി മാർക്ക് സക്കർബർഗ് മാപ്പ് പറയണം..


മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർന്നു.. ഇടുക്കിയിൽ മഴകുറഞ്ഞു..അതിതീവ്ര മഴ പെയ്താൽ പണി പാളും..ഇടുക്കിയിൽ ഡാം പൊട്ടുമോ..? കാലാവസ്ഥ ചതിച്ചാൽ അപകടം..


സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർദ്ധനവ്.. പവന് 1280 രൂപയുടെ വർദ്ധനവ്


മഴ കനക്കുന്നു. മഴ ശക്തിയായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി


സങ്കടക്കാഴ്ചയായി... സ്‌കൂട്ടറും സൈക്കിളും തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം...

ഭക്ഷണം കഴിപ്പിക്കാനായി കുഞ്ഞുങ്ങള്‍ക്ക് മൊബൈല്‍ ഫോണ്‍ കൊടുക്കുന്ന രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്

06 MAY 2019 11:08 AM IST
മലയാളി വാര്‍ത്ത

കുഞ്ഞുങ്ങള്‍ കരഞ്ഞാലുടന്‍ രക്ഷിതാക്കള്‍ മൊബൈല്‍ എടുത്ത് കൈയ്യില്‍ കൊടുക്കും. ഉടന്‍ തന്നെ കരച്ചിലും നിര്‍ത്തി മൊബൈലില്‍ കളിയും അവര്‍ തുടങ്ങും. ആ സമയം നോക്കി വായില്‍ ഭക്ഷണം വച്ചു കൊടുക്കുകയാണ് അമ്മമാരുടെ പതിവ്. പിന്നെ കുറച്ചു സമയം അവര്‍ക്ക് സ്വസ്ഥമായിരിക്കുകയും ചെയ്യാം. കുട്ടികള്‍ക്ക് മൊബൈല്‍ ഫോണില്‍ വീഡിയോ കാണിക്കുന്നവരാകട്ടെ ഇപ്പോള്‍ ധാരാളമാണ്.

എന്നാല്‍ ഇങ്ങനെ മൊബൈലിലുള്ള കുട്ടികളുടെ കളി അവരെ എത്രയധികം ദോഷകരമായി ബാധിക്കുന്നുണ്ടെന്ന ബോധം രക്ഷിതാക്കള്‍ക്ക് ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.

ഇങ്ങനെ അഞ്ചുവയസ്സില്‍താഴെയുള്ളവര്‍ക്ക് മുന്നില്‍ ടി.വി.യും കംപ്യൂട്ടറും മൊബൈലും ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ സ്‌ക്രീനില്‍ ചിത്രീകരണങ്ങള്‍ കാണിക്കുന്നതിന് ലോകാരോഗ്യ സംഘടന (ഡബഌു.എച്ച്.ഒ.) മാര്‍ഗനിര്‍ദേശം കൊണ്ടുവന്നു. ഒരു വയസ്സില്‍താഴെയുള്ള കുട്ടികളെ ഇത്തരം ഇലക്ട്രോണിക് സ്‌ക്രീനുകള്‍ കണിക്കാനേ പാടില്ലെന്നും അതിന് മുകളില്‍ അഞ്ചുവയസ്സുവരെയുള്ള കുഞ്ഞുങ്ങള്‍ക്ക് ഒരു മണിക്കൂര്‍വരെയും മാത്രമേ വീഡിയോ പ്രദര്‍ശിപ്പിക്കാവൂ എന്നതാണ് നിര്‍ദേശം.

കുട്ടികള്‍ കളിച്ചും ഉറങ്ങിയും അവരുടെ കായികക്ഷമതയും ബുദ്ധിശക്തിയും നിലനിര്‍ത്തട്ടേയെന്നും ഭാവിയില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കാന്‍ ഇതു സഹായകമാകുമെന്നും സംഘടന നിര്‍ദേശിച്ചു. ആദ്യമായാണ് ഡബ്ല്യു.എച്ച്.ഒ. ഇത്തരം മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത്. ഒന്നുമുതല്‍ നാലുവയസ്സുവരെയുള്ള കുട്ടികള്‍ ദിവസത്തില്‍ മൂന്നുമണിക്കൂറെങ്കിലും കായികപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ഒരു വയസ്സില്‍ താഴെയുള്ളവര്‍ തറയില്‍ ഇരുന്നുകളിക്കട്ടെ, അവരുടെ സാന്നിധ്യത്തില്‍നിന്ന് എല്ലാത്തരം ഇലക്ട്രോണിക് സ്‌ക്രീനുകളും ഒഴിവാക്കപ്പെടണം.

കുഞ്ഞുങ്ങളോടൊപ്പം അല്പം സമയം ചെലവഴിക്കാന്‍ എല്ലാ രക്ഷിതാക്കളും ശ്രദ്ധിക്കണം. ചെറുപ്രായത്തില്‍ മാതാപിതാക്കളുടെ ശ്രദ്ധ കുഞ്ഞുങ്ങള്‍ക്ക് വളരെയേറെ അത്യാവശ്യമാണ്. അതിനാല്‍ മൊബൈലുകളെല്ലാം മാറ്റി വച്ച് കുഞ്ഞുങ്ങളോടൊപ്പം അല്പസമയം കളിച്ച് രസിക്കാന്‍ സമയം എല്ലാ രക്ഷിതാക്കളും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പെട്ട് മരിച്ച രാജേഷിന് സംസ്ഥാന ബഹുമതി  (8 minutes ago)

വിജയ് സര്‍ക്കാരിന്റെ കന്നി ബജറ്റ്; കോളജ് വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപും, പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് സൈക്കിളും, ഹെല്‍മറ്റും, വാട്ടര്‍ബോട്ടിലും സര്‍ക്കാര്‍ നല്‍കും  (13 minutes ago)

അട്ടപ്പാടിയില്‍ 1400 കഞ്ചാവി ചെടികള്‍ നശിപ്പിച്ചു  (17 minutes ago)

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയ യുവാവ് ഗ്രാമവാസികളുടെ ക്രൂരമര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടു  (21 minutes ago)

സംസ്ഥാനത്തെ ഊബര്‍ ടാക്‌സി സമരം അവസാനിച്ചു  (21 minutes ago)

വിജയ് സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ഇന്ന്  (24 minutes ago)

പ്രതിനിധികള്‍ ഡല്‍ഹിയില്‍ പറന്നിറങ്ങി  (3 hours ago)

സങ്കടമടക്കാനാവാതെ.... യാമ്പുവിൽ ജോലി ചെയ്തിരുന്ന തമിഴ്‌നാട് സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു...  (3 hours ago)

മുല്ലപ്പെരിയാർ പൊട്ടുമോ..?!  (3 hours ago)

പൊൻമുടിയിൽ ശക്തമായ മഴയും മൂടൽമഞ്ഞും ശക്തമായ കാറ്റും... നാലിടങ്ങളിൽ മണ്ണിടിച്ചിൽ  (3 hours ago)

വിദ്യാർഥികൾക്ക് സൗജന്യമായി ലാപ്‌ടോപ്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ യുവതികൾക്ക് വിവാഹ സമ്മാനമായി സ്വർണവും സാരിയും അടക്കം ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്  (4 hours ago)

കാലവർഷക്കെടുതി... മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി  (4 hours ago)

സംസ്ഥാനത്ത് വ്യവസായം തുടങ്ങാൻ ആറു ശതമാനം പലിശ നിരക്കിൽ വായ്പ നൽകുന്ന കെ.എഫ്.സി പദ്ധതിയുടെ ഉദ്ഘാടനം 6ന് മുഖ്യമന്ത്രി നിർവഹിക്കും  (4 hours ago)

തലസ്ഥാന നഗരിയുടെ പ്രൗഢിയായ തിരുവനന്തപുരത്തെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് ആദരമര്‍പ്പിച്ച് തപാല്‍ വകുപ്പ് സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാല്‍ കവറും പുറത്തിറക്കുന്നു...ആഗസ്റ്റ് 10ന് ഗവര്‍ണര്‍ പ്രകാശ  (5 hours ago)

സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത  (5 hours ago)

Malayali Vartha Recommends