രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പെട്ട് മരിച്ച രാജേഷിന് സംസ്ഥാന ബഹുമതി

കണ്ണൂര്‍ ചെറുപുഴ പഞ്ചായത്തിലെ മീന്‍തുള്ളി തുരുത്തില്‍ ഒറ്റപ്പെട്ടുപോയ ആളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ മുങ്ങിമരിച്ച രാജേഷിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി. സ്വന്തം ജീവന്‍ പണയപ്പെടുത്തിയാണ് രാജേഷ് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. രാജേഷിന് സംസ്ഥാന ബഹുമതി നല്‍കും. അദ്ദേഹത്തിന്റെ വീടുപണി സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
റെപ്പലിലങ് ഇന്‍സ്ട്രക്ടറാണ് രാജേഷ്. ഓഗസ്റ്റ് ഒന്നിന് ശനിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. കര്‍ണാടക വനത്തിനും കാര്യങ്കോട് പുഴയ്ക്കും ഇടയിലുള്ള മീന്‍തുള്ളി തുരുത്തില്‍ ഒറ്റപ്പെട്ടുപോയ ബെന്നി എന്നയാളെ രക്ഷിച്ചുകൊണ്ടുവരുന്നതിനിടയിലാണ് അപകടമുണ്ടായത്. ലൈഫ് ജാക്കറ്റ്, റോപ്പ് എന്നിവയടക്കമുള്ളവ ധരിച്ചിരുന്നു. എന്നാല്‍, രാജേഷ് സ്വന്തം ലൈഫ് ജാക്കറ്റ് ഊരി തുരുത്തില്‍നിന്ന് രക്ഷിച്ചുകൊണ്ടുവരികയായിരുന്ന ബെന്നിയെ ധരിപ്പിച്ചു. പുഴയ്ക്ക് ഇക്കരെ എത്താറായപ്പോള്‍ കയറില്‍നിന്ന് പിടിവിട്ട് ഒഴുക്കില്‍പ്പെടുകയായിരുന്നു. ചൊവ്വാഴ്ചയാണ് മൃതദേഹം ലഭിച്ചത്.
https://www.facebook.com/Malayalivartha


























