ഈ പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നോ? ഇഞ്ചി പറയും അവയോട് കടക്ക് പുറത്ത്

മനുഷ്യ ശരീരത്തിൽ ഒരു അസ്വസ്ഥത എപ്പോൾ വേണമെങ്കിലും കടന്നു വരാം. അങ്ങനെ വരുന്ന പല ചെറിയ പ്രശ്നങ്ങൾക്കും പെട്ടെന്ന് ഉപകാര പ്രദമാകുന്ന ഒന്നാണ് ഇഞ്ചി. കൂടാതെ കൂട്ടാനുകളിലും അച്ചാർ നിർമ്മിക്കുന്നതിനും ഉപയോഗിക്കുന്നു. കൂട്ടാൻ, അച്ചാർ, തുടങ്ങി പല രീതിയിൽ നാം ഇഞ്ചി പാകപ്പെടുത്തി കഴിക്കാറുണ്ട്. മനുഷ്യനെ അലട്ടുന്ന പല ആരോഗ്യ പ്രശ്നങ്ങൾക്കെതിരെയും ഇഞ്ചി പെട്ടെന്ന് പ്രവർത്തിക്കും. അത് എന്തൊക്കെയാണ് എന്ന് നോക്കാം. ഇഞ്ചി ഒരു സുഗന്ധദ്രവ്യമാണ്. ഉദര രോഗങ്ങൾ, ഛർദ്ദി എന്നിവയെ ശമിപ്പിക്കും. ദഹനകേടിനു ഫലപ്രദമാണ്. അജീർണ്ണം, അതിസാരം, പ്രമേഹം, അർശസ് എന്നിവയിലെല്ലാം ഉപയോഗിക്കാം. ഛർദ്ദിയും മനംപിരട്ടലും ഒഴിവാക്കാൻ ഇഞ്ചി കഴിക്കാവുന്നതാണ്. ഇഞ്ചി ചേര്‍ത്ത ചായ കുടിക്കുന്നത് നെഞ്ചെരിച്ചിലിന് ആശ്വാസം നൽകും . അതിരോസ്ക്ലിറോസിസ് സാദ്ധ്യത ഇഞ്ചി കുറക്കുന്നു. അതായത് രക്തധമനികൾ ദൃഢീകരിക്കുകയും കൊഴുപ്പടിഞ്ഞ് ചുരുങ്ങുകയും ചെയ്യുന്ന അവസ്ഥ അതാണ് അതിരോസ്ക്ലിറോസിസ്. ശരീത്തിന്റെ ക്ഷീണത്തെ മാറ്റി ഉണർവ് നൽകാൻ ഇഞ്ചിക്ക് കഴിയും. ക്ഷീണമുണ്ടെങ്കിൽ ഇഞ്ചി കഴിക്കൂ.
ഇഞ്ചിക്ക് നല്ലൊരു വേദനാസംഹാരിയായി പ്രവർത്തിക്കാൻ കഴിയും. നമ്മുടെ ശരീരത്തിന്റെ പ്രതിരോധശക്തി വർധിപ്പിക്കാൻ ഇഞ്ചിക്ക് കഴിയും. ശ്വാസകോശ രോഗങ്ങളിൽ നിന്നും നമ്മെ സംരക്ഷിക്കാൻ ഇഞ്ചിക്ക് കഴിയും. അപകടകരമായ ബാക്ടീരിയകളെ ശരീരത്തിലേക്കു കടത്തി വിടാതെ പ്രതിരോധിക്കാൻ ഇഞ്ചിക്ക് കഴിവുണ്ട്. ദഹനപ്രക്രിയ നന്നായി നടക്കാൻ ഇഞ്ചി സഹായിക്കുന്നു. വിശപ്പ് ഇല്ലാത്തവർ ആഹാരത്തിന് അര മണിക്കൂർ മുൻപ് ഇഞ്ചി പച്ചയ്ക്ക് കഴിച്ചാൽ പെട്ടെന്ന് വിശപ്പ് ഉണ്ടാകും. സൈനസൈറ്റസ്, മൈഗ്രേൻ എന്നിവയാലുള്ള തലവേദനയ്ക്ക് ശമനം നൽകാൻ ഇഞ്ചിക്ക് കഴിയും. ഇഞ്ചി കുഴമ്പു രൂപത്തിലാക്കി നെറ്റിത്തടത്തിൽ മസാജ് ചെയ്യാവുന്നതാണ്. ജോയിന്റ് പെയിൻ, ആർത്രൈറ്റിസ് എന്നിവയ്ക്ക് ആശ്വാസം നൽകാൻ ഇഞ്ചി സഹായകമാണ് . കുഞ്ഞുങ്ങളിലെ ഛര്‍ദ്ദി പരിഹരിക്കുന്നതിന് വേണ്ടി മരുന്നും മന്ത്രവും തേടുന്ന അമ്മമാര്‍ക്ക് ഇനി ഈ പ്രശ്നത്തെ പരിഹരിക്കൻ വേണ്ടി അല്‍പം ഇഞ്ചി നീര് ഉപ്പിട്ട് കൊടുക്കാവുന്നതാണ്. ഇത് ഛര്‍ദ്ദി, മനം പിരട്ടല്‍ എന്നീ അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് ഏറ്റവും മികച്ചതാണ് ഇത്. അതുകൊണ്ട് തന്നെ പാര്‍ശ്വഫലങ്ങളില്ലാതെ ഉപയോഗിക്കാവുന്ന ഒന്നാണ് ഇഞ്ചി നീര്.
ഹൃദയാരോഗ്യത്തിന്‍റെ സംരക്ഷണത്തിന് ഏറ്റവും നല്ല ഒരു മാര്‍ഗമാണ് ഇഞ്ചി. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ മറ്റൊന്നും വേണ്ട. ഇഞ്ചി മാത്രം മതി. വണ്ണം കൂടുന്നതില്‍ വിഷമിക്കുന്നവര്‍ക്ക് ഇഞ്ചി ഒരു വഴിയാണ് . യാതൊരു പാര്‍ശ്വഫലങ്ങളും ഇല്ലാതെ വണ്ണം വേഗത്തിൽ ഇഞ്ചി കുറയ്ക്കും . ദഹനം എളുപ്പമാക്കി ശരീരത്തിലെ മെറ്റബോളിസം എളുപ്പത്തിലാക്കാന്‍ ഇഞ്ചിക്ക് കഴിയും. രാവിലെ ഇഞ്ചി കഴിക്കുകയോ ഇഞ്ചി ചേര്‍ത്ത വെള്ളം കുടിക്കുകയോ ചെയ്‌താല്‍ അമിത വിശപ്പും ഒഴിവാകും. ശരീരത്തിന്റെ ആകാര വടിവിനെ കാക്കാനും ഇഞ്ചിക്ക് കഴിയും. രാവിലെ വെറും വയറ്റില്‍ ഇഞ്ചി വെറുതെ കഴിച്ചാല്‍ പോലും നാല്‍പ്പത് കാലറിയോളം കൊഴുപ്പാണ് കത്തിതീരുക. ഒരു കാര്യം ഓർമ്മിപ്പിക്കുന്നു. നമ്മുടെ ആരോഗ്യ സ്ഥിതി കണക്കിലെടുത്തു മാത്രമേ എന്തും ചെയ്യാൻ പാടൂള്ളൂ.
https://www.facebook.com/Malayalivartha