Widgets Magazine
14
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്തെ എൻഡിഎയുടെ വിജയം മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നത്: വർഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളിലും, കുടിലതന്ത്രങ്ങളിലും ജനങ്ങൾ അകപ്പെട്ട് പോകാതിരിക്കാനുള്ള ജാഗ്രത ശക്തമാക്കേണ്ടതുണ്ട് എന്ന മുന്നറിയിപ്പാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്; കനത്ത തിരിച്ചടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ...


ക്ഷേമപ്രവര്‍ത്തനങ്ങള്‍, റോഡ്, പാലം, വികസന പ്രവര്‍ത്തനങ്ങള്‍, ജനക്ഷേമ പരിപാടികള്‍ ഇതുപോലെ കേരളത്തിന്‍റെ ചരിത്രത്തിൽ നടന്നിട്ടുണ്ടോ? ഇല്ലല്ലോ? വോട്ടര്‍മാര്‍ നന്ദികേട് കാണിച്ചു; “പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റി ശാപ്പാട് കഴിച്ചവര്‍ നല്ല ഭംഗിയായി നമുക്കിട്ട് വെച്ചു; എം.എം. മണിയെ പച്ചയ്ക്ക് പറഞ്ഞ് ജനം...


പ്രവർത്തകരുടെ അദ്ധ്വാന വിജയം: ചെറിയാൻ ഫിലിപ്പ്...


ജനം പ്രബുദ്ധരാണ്.. എത്ര ബഹളം വെച്ചാലും, അവർ കേൾക്കേണ്ടത് കേൾക്കും, എത്ര മറച്ചാലും അവർ കാണേണ്ടത് കാണും: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന കുതിപ്പിന് പിന്നാലെ മുഖ്യനെ പരിഹസിച്ച് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍...


തിരുവനന്തപുരം കോർപറേഷനിൽ ഇഞ്ചോടിഞ്ച് പോരാട്ടം... ഇടത് കോട്ടയായ മുട്ടട ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്‌ണ സുരേഷ് വിജയിച്ചു

വാഹനത്തിന്റെ ബ്രേക്ക് തകരാർ പരിഹരിക്കുന്നതിന് ഇടയിൽ കയ്യിൽ ഗ്രീസ് പുരണ്ടു; വീട്ടിലെത്തി മണ്ണെണ്ണ ഉപയോഗിച്ചു കഴുകി കളയാൻ ശ്രമിക്കുന്നതിനിടെ ഭർത്താവിന്റെ വസ്ത്രത്തിൽ തീ പടർന്നു; രക്ഷിക്കാനെത്തിയ ഭാര്യയുടെ ശരീരത്തും തീ പടർന്ന് ദമ്പതികൾക്ക് ദാരുണാന്ത്യം: നിസാരമല്ല ഈ കാര്യങ്ങൾ, പൊള്ളലേറ്റാൽ ചെയ്യേണ്ടത്

11 DECEMBER 2019 05:11 PM IST
മലയാളി വാര്‍ത്ത

ബുധനാഴ്ച രാത്രി 11മണിക്ക് ശേഷം ശരീരമാസകലം തീപടർന്ന് മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന ദമ്പതികൾ മരിച്ചതോടെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടി കുട്ടിക്കാനം നിവാസികൾ. ബീന വ്യാഴാഴ്ച രാത്രി മരിച്ചതിന് പിന്നാലെ ഭർത്താവ് ജോസഫ് 11 മണിയോടെ മരിക്കുകയായിരുന്നു. രണ്ട് മക്കൾക്കും വിദേശത്ത് ജോലി ലഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു ദമ്പതികൾ.

ശരീരമാസകലം തീപടർന്ന് നിലയിൽ ബുധനാഴ്ച രാത്രി 11മണിക്ക് വീടിനു പുറത്തേക്ക് വന്ന ബീനയെ കണ്ടതോടെ ആണ് സമീപവാസികൾ സംഭവം അറിഞ്ഞത്. വീടിനുള്ളിൽ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ട ജോസഫിനെയും ബീനയെയും ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചു . പൊളളലേറ്റവർക്കു വേണ്ടി തീവ്രപരിചരണ വിഭാഗം കോട്ടയത്ത് ഇല്ലാത്ത സാഹചര്യത്തിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കു മാറ്റുകയായിരുന്നു .

ദമ്പതികൾ പൊള്ളലേറ്റു മരിച്ച സംഭവത്തിൽ ദൃക്സാക്ഷികൾ ഇല്ലാത്ത സാഹചര്യത്തിൽ ഇരുവരുടെയും പക്കൽ നിന്നു മജിസ്ട്രേട്ട് എടുത്ത മൊഴികൾ നിർണായകമെന്നു പൊലീസ് പറഞ്ഞു . ശരീരത്തിൽ 80 ശതമാനത്തിലധികം പൊള്ളലേറ്റ ഇരുവരും മരിക്കുന്നതിനു തൊട്ടു മുമ്പ് വഞ്ചിയൂർ നാലാം കോടതി മജിസ്ട്രേട്ട് ആശുപത്രിയിലെത്തി രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. വാഹനത്തിന്റെ ബ്രേക്ക് തകരാർ പരിഹരിക്കുന്നതിന് ഇടയിൽ തന്റെ കൈയ്ക്കു ഗ്രീസ് പുരണ്ടു എന്നും വീട്ടിലെത്തി മണ്ണെണ്ണ ഉപയോഗിച്ചു കഴുകി കളയാൻ ശ്രമിക്കുന്നതിനിടെ വസ്ത്രത്തിൽ തീ പടരുകയായിരുന്നു എന്നും ആണ് ജോസഫ് രക്ഷാപ്രവർത്തനത്തിനു എതിർത്തവരോടു പറഞ്ഞത് .തന്നെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഭാര്യയ്ക്കും പൊളളലേറ്റതായും ജോസഫ് പറഞ്ഞു.

അപകടങ്ങൾ പലതും സംഭവിക്കുന്നത് അടുക്കളയിൽ നിന്നാണ്. നാം പ്രത്യേകം ശ്രദ്ധിക്കേണ്ടത്‌ അപകടം ഒഴിവാക്കാനാണ്‌, അപകടങ്ങളില്‍ ഭൂരിപക്ഷവും ഒഴിവാക്കാന്‍ കഴിയുന്നവയും ആണ്‌. അപകടം കൂടുതലും സംഭവിക്കുന്നത്‌ വൃദ്ധര്‍ക്കും വികലാംഗര്‍ക്കും കൊച്ചുകുട്ടികള്‍ക്കും പ്രത്യേകിച്ച്‌ ഇഴഞ്ഞു നടക്കുന്ന കുട്ടികള്‍ക്ക്‌ ആണെന്നത്‌ പ്രത്യേകം പരിഗണിക്കണം. അത്യാവശ്യ സന്ദര്‍ഭത്തില്‍ അല്ലാതെ പൊള്ളിയ ഭാഗത്തില്‍ തൊടരുത്‌ ശരീരത്തില്‍ ഒട്ടിപ്പിടിച്ചിട്ടുള്ള തുണിയും മറ്റും ഇളക്കി മാറ്റാന്‍ ശ്രമിക്കരുത്‌

ഇപ്പോള്‍ വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്നത്‌ പ്രധാനമായും കൃത്രിമനാരുകള്‍ കൊണ്ടാണ്‌. അവ ചൂടില്‍ ഉരുകുകയും തൊലിയില്‍ ഒട്ടിപ്പിടിക്കയും ചെയ്യും. നിങ്ങള്‍ അവയെ വലിച്ചു മാറ്റാന്‍ ശ്രമിച്ചാല്‍ തൊലി ഇളകി ആവശ്യമില്ലാതെ വേദനിക്കും എന്നു മാത്രമല്ല ആ മുറിവായിലൂടെ അണുബാധക്കും കാരണമാവും. കത്തിയ തുണി സ്വയം അണുവിമുക്തം ആകയാല്‍ അത്‌ അതേപടി ഇരിക്കുന്നതാവും ഉത്തമം.

ചെറിയ പൊള്ളല്‍ ഒഴിച്ചാല്‍ എല്ലാം അപകടകാരികളും, വേദനയും ആഘാതവും ഉണ്ടാക്കുന്നവയാണ്‌. പലപ്പോഴും ഇത്‌ സംഭവിക്കുന്നത്‌ അടിയന്തിര സാഹചര്യങ്ങളില്‍ ആവും. വീട്‌ തീ പിടിച്ചിട്ടോ, വാഹനം അപകടത്തില്‍ പെട്ടിട്ടോ ആവാം പൊള്ളല്‍ ഉണ്ടാവുന്നത്‌. അത്തരം സന്ദര്‍ഭത്തില്‍ നിങ്ങളുടെ ഉത്തരവാദിത്വം ഇരട്ടിക്കുന്നു. അപകടത്തില്‍‌പ്പെട്ട വ്യക്തിക്ക്‌ ആഘാതവും പരിഭ്രമവും ഉണ്ടാവും. അയാളെ സാന്ത്വനിപ്പിക്കയും ധൈര്യം നല്‍കുകയുമാണ്‌ ആദ്യം വേണ്ടത്‌ ഒപ്പം തന്നെ ആദ്യം വേണ്ടത്‌ ആദ്യം എന്ന വിധം ചിട്ടയോടെ എന്നാല്‍ വേഗത്തില്‍ വേണ്ട ചികിത്സാ നടപടികള്‍ നിങ്ങള്‍ സ്വീകരിക്കണം.

ചര്‍മ്മവും പേശികളും പൊള്ളിയാല്‍, അപകടകരമായ വിധം ശരീര ദ്രവം നഷ്ടപ്പെടാന്‍ ഇടയുണ്ട്‌. പൊള്ളിയ പേശികള്‍ താപം ശേഖരിക്കയും അത്‌ അടുത്തുള്ള കൂടുതല്‍ പേശികളെ നശിപ്പിക്കാനും വേദന തുടരാനും കാരണമാവും. അതിനാല്‍ പ്രഥമ ചികിത്സയുടെ ആദ്യ ലക്ഷ്യം പേശികളില്‍ സംഭരിച്ചിരിക്കുന്ന താപം അടിയന്തിരമായി ഒഴിവാക്കുക എന്നതാണ്‌. പ്രഥമ ചികിത്സയിലൂടെ കേടുവന്ന പേശികളിലെ താപം കുറക്കാന്‍ കഴിയണം.

വസ്ത്രത്തില്‍ തീ കത്തിക്കൊണ്ടിരിക്കുകയാണെങ്കില്‍, വെള്ളം ഒഴിച്ച്‌ കെടുത്താം. അല്ലെങ്കില്‍ വായു പ്രവാഹം തടയാന്‍ ബ്ലാങ്കറ്റോ, കോട്ടോ മറ്റ്‌ എന്തെങ്കിലും വലിയ വസ്തുവോ കൊണ്ട്‌ അപകടത്തില്‍ അകപ്പെട്ട ആളെ പൊതിയാം, തറവിരിയും ഇതിനായി ഉപയോഗിക്കാം. നിങ്ങള്‍ അണയ്ക്കാന്‍ ശ്രമിക്കുന്ന തീ ജ്വാല നിങ്ങളെ ബാധിക്കാതിരിക്കാനായി ബ്ലാങ്കറ്റ്‌ നിങ്ങളുടെ മുന്നില്‍ തന്നെ പിടിക്കാന്‍ മറക്കരുത്‌തീയില്‍പ്പെട്ട ഏതൊരാളും കൊടും ഭീതിയിലാവുകയും, വെപ്രാളത്തില്‍ ഒരു മുറിയില്‍ നിന്നും അടുത്ത മുറിയിലേക്കോ പുറത്തേക്കോ ഓടിയേക്കും, ഇത്‌ കൂടുതല്‍ അപകടകരമാണ്‌,

കാരണം തീ മറ്റിസ്ഥലങ്ങളിലേക്കും വ്യാപിക്കും എന്നതിനൊപ്പം കൂടുതല്‍ വായു പ്രവഹിക്കുന്നതോടെ തീ കൂടുതല്‍ ശക്തമായി ജ്വലിക്കും. അത്‌ അപകടത്തിന്റെ കാഠിന്യം വര്‍ദ്ധിപ്പിക്കും. അതുകൊണ്ട്‌ അപകടത്തില്‍പ്പെട്ട വ്യക്തിയെ ഓടാതെ നില്‍ക്കാന്‍ പ്രേരിപ്പിക്കുക.തീ അണഞ്ഞാല്‍ മേല്‍ വിശദീകരിച്ച പ്രകാരമുള്ള പൊതുവായ പരിചരണം ആരംഭിക്കുക.

ഒരു സ്റ്റാമ്പിനെക്കാള്‍ വലിപ്പമുള്ള ഏതു പൊള്ളലും, തണുപ്പിക്കല്‍ പ്രക്രീയക്കു ശേഷം, ഡോക്ടറുടെ പരിശോദനക്ക്‌ വിധേയമാക്കണം.വലിയൊരു ഭാഗം പൊള്ളുകയും, ആശുപത്രി ചികിത്സ ആവശ്യമാവുകയും ചെയ്താല്‍, ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടയില്‍ ക്ഷതം തണുപ്പിക്കാനായി ഒരു ടൗവ്വലില്‍ മഞ്ഞുകട്ട പൊതിഞ്ഞ്‌ കൊണ്ടു പോകണംപൊള്ളിയ പേശിഭാഗം പൊതിഞ്ഞു സൂക്ഷിക്കേണ്ടത്‌ അണുബാധ ഒഴിവാക്കാന്‍ അത്യാവശ്യമാണ്‌. അങ്ങിനെ മൂടുക വഴി പൊള്ളലേറ്റ ആള്‍ക്ക്‌ അത്‌ ദൃശ്യമല്ലാതാവുകയും അയാളുടെ പരിഭ്രമം കുറയുകയും ചെയ്യും. മേശവിരിയും പുതപ്പും മൂടാന്‍ നല്ലതാണ്‌. അവ ഇളകി മാറാതെ നേരിയ തോതില്‍ പിടിപ്പിക്കയും വേണം.ഡോക്ടര്‍ക്കോ ആംബുലന്‍സിനോ വേണ്ടി കാത്തിരിക്കുന്ന വേളയില്‍, പൊള്ളലേറ്റ ആള്‍ക്ക്‌ ധൈര്യവും ആത്മ വിശ്വാസവും നല്‍കണം. കുട്ടികളെ എടുക്കയും തലോടുകയും ചെയ്യാം പക്ഷേ ഇതിനിടയില്‍ എന്തെങ്കിലും കുഴപ്പം വരാതെ ശ്രദ്ധിക്കണം എന്നു മാത്രം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയില്‍ ഭക്തര്‍ക്ക് ഇടയിലേക്ക് ട്രാക്ടര്‍ പാഞ്ഞുകയറി കുട്ടികളടക്കം 9 പേര്‍ക്ക് പരുക്ക്; പരുക്കേറ്റവരില്‍ മൂന്നുപേര്‍ മലയാളികളാണ്  (8 hours ago)

ആര്യ രാജേന്ദ്രന് സോഷ്യല്‍ മീഡിയയിലൂടെ രൂക്ഷവിമര്‍ശനം  (8 hours ago)

വളര്‍ത്തു തത്തയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവാവിന് ദാരുണാന്ത്യം  (9 hours ago)

ഓപ്പറേഷന്‍ ഡി ഹണ്ടില്‍ 41 പേര്‍ അറസ്റ്റില്‍  (10 hours ago)

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായതെന്ന് മുഖ്യമന്ത്രി  (10 hours ago)

തിരുവനന്തപുരത്തെ എൻഡിഎയുടെ വിജയം മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നത്: വർഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളിലും, കുടിലതന്ത്രങ്ങളിലും ജനങ്ങൾ അകപ്പെട്ട് പോകാതിരിക്കാനുള്ള ജാഗ്രത ശക്തമാക്കേ  (11 hours ago)

ക്ഷേമപ്രവര്‍ത്തനങ്ങള്‍, റോഡ്, പാലം, വികസന പ്രവര്‍ത്തനങ്ങള്‍, ജനക്ഷേമ പരിപാടികള്‍ ഇതുപോലെ കേരളത്തിന്‍റെ ചരിത്രത്തിൽ നടന്നിട്ടുണ്ടോ? ഇല്ലല്ലോ? വോട്ടര്‍മാര്‍ നന്ദികേട് കാണിച്ചു; “പെൻഷൻ ഉൾപ്പെടെയുള്ള ആനുക  (11 hours ago)

പതിമൂന്നിന് മുന്നേ എത്തുന്ന ശുക്രന്മാർ ആരൊക്കെ..?  (11 hours ago)

പ്രവർത്തകരുടെ അദ്ധ്വാന വിജയം: ചെറിയാൻ ഫിലിപ്പ്...  (12 hours ago)

ജനം പ്രബുദ്ധരാണ്.. എത്ര ബഹളം വെച്ചാലും, അവർ കേൾക്കേണ്ടത് കേൾക്കും, എത്ര മറച്ചാലും അവർ കാണേണ്ടത് കാണും: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന കുതിപ്പിന് പിന്നാലെ മുഖ്യനെ പരിഹസിച്ച് പാലക്കാട് എംഎല്‍എ ര  (12 hours ago)

തദ്ദേശതിരഞ്ഞെടുപ്പില്‍ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍  (14 hours ago)

എല്‍ഡിഎഫിനെതിരെ പരിഹാസ പോസ്റ്റുമായി അഖില്‍ മാരാര്‍  (14 hours ago)

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കെ എസ് ശബരീനാഥിന് മിന്നും വിജയം  (14 hours ago)

എല്‍ഡിഎഫിന്റെ കള്ള പ്രചാരണങ്ങള്‍ ജനം പാടെ തള്ളിക്കളഞ്ഞുവെന്ന് സണ്ണി ജോസഫ്  (14 hours ago)

എല്‍ഡിഎഫിന്റെ ദുര്‍ഭരണത്തിന് ജനങ്ങളുടെ മറുപടിയെന്ന് രമേശ് ചെന്നിത്തല  (14 hours ago)

Malayali Vartha Recommends