Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...

മൂക്കിലൂടെ നല്‍കുന്ന കോവിഡ് വാക്‌സീന്റെ പരീക്ഷണം ഇന്ത്യയില്‍ ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. പുണെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ഹൈദരബാദ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്ക് കമ്പനിയും ചേര്‍ന്നാണ് പരീക്ഷണം നടത്തുന്നത്

23 OCTOBER 2020 04:30 PM IST
മലയാളി വാര്‍ത്ത

മൂക്കിലൂടെ നല്‍കുന്ന കോവിഡ് വാക്‌സീന്റെ പരീക്ഷണം ഇന്ത്യയില്‍ ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. പുണെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ഹൈദരബാദ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്ക് കമ്പനിയും ചേര്‍ന്നാണ് പരീക്ഷണം നടത്തുന്നത്.

മൂക്കിലുടെയാണ് പ്രധാനമായി കോവിഡ് പിടിപെടുന്നത്. അതിനാല്‍ ശക്തമായ രോഗപ്രതിരോധശേഷി ശരീരത്തിന് അനിവാര്യമാണ്. പ്രത്യേകിച്ച് മൂക്ക് ഉള്‍പ്പെടെ ശ്വസനപ്രക്രിയയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ശരീരഭാഗങ്ങള്‍ക്ക്. ഈ പശ്ചാത്തലത്തില്‍ മൂക്കിലൂടെ വാക്‌സിന്‍ നല്‍കുന്നത് ഫലപ്രദമാണെന്ന് പരീക്ഷണം തെളിയിച്ചതായി ഗവേഷകര്‍ അവകാശപ്പെടുന്നു

എലികളില്‍ ഇഞ്ചക്ഷന്‍ രൂപത്തിലും മൂക്കിലൂടെയും വാക്‌സിന്‍ നല്‍കിയാണ് പരീക്ഷണം നടത്തിയത്. ഇഞ്ചക്ഷന്‍ നല്‍കിയപ്പോള്‍ ന്യൂമോണിയയെ പ്രതിരോധിക്കാനുളള രോഗപ്രതിരോധ ശേഷി മാത്രമാണ് കണ്ടത്. എന്നാല്‍ മൂക്കിലൂടെ വാക്‌സിന്‍ നല്‍കിയപ്പോള്‍ കൂടുതല്‍ പ്രതീക്ഷ നല്‍കുന്ന ഫലമാണ് ലഭിച്ചത്. ശ്വസനപ്രക്രിയയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ ശരീരഭാഗങ്ങളിലും വൈറസിനെ ചെറുക്കാനുളള രോഗപ്രതിരോധശേഷി ആര്‍ജ്ജിച്ചതായി കണ്ടെത്താന്‍ സാധിച്ചുവെന്ന് പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വാഷിംഗ്ടണ്‍ സര്‍വകലാശാല വികസിപ്പിക്കുന്ന പുതിയ വാക്‌സിനാണ് എലികളില്‍ പരീക്ഷിച്ചത്. എസ് പ്രോട്ടീന് രൂപാന്തരം സംഭവിക്കാന്‍ വാക്‌സിന്‍ ഇടയാക്കുന്നുണ്ട്. ഇതുമൂലം ആന്റിബോഡികളെ ഉല്‍പ്പാദിപ്പിക്കാന്‍ പ്രേരിപ്പിച്ച് ശരീരത്തിന് രോഗപ്രതിരോധ ശേഷി നല്‍കുന്ന വിധത്തിലാണ് വാക്‌സിന്റെ പ്രവര്‍ത്തനമെന്ന് ഗവേഷകര്‍ പറയുന്നു.

ഇതാദ്യമായാണ് മൂക്കിലൂടെയുള്ള കോവിഡ് വാക്‌സീന്റെ സാധ്യതകള്‍ ഇന്ത്യ തേടുന്നത്. രാജ്യത്ത് മൂന്ന് കോവിഡ് വാക്‌സീനുകള്‍ മൂന്നാം ഘട്ട പരീക്ഷണത്തിലാണെങ്കിലും ഇവയെല്ലാം കുത്തിവയ്പ്പിന്റെ രൂപത്തിലുള്ളതാണ്. നിലവില്‍ ലോകത്ത് മൂന്നാം ഘട്ട പരീക്ഷണം നടക്കുന്ന എല്ലാ കോവിഡ് വാക്‌സീനുകളും ഇതേ രൂപത്തിലുള്ളതാണെന്ന് ലോകാരോഗ്യ സംഘടനയും പറയുന്നു.

മൂക്കിലൂടെയുള്ള വാക്‌സീന്‍ പരീക്ഷണത്തിനായി ഭാരത് ബയോടെക്ക് വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനുമായി കരാറില്‍ ഏര്‍പ്പെട്ടു. ഇതിന്റെ ഒന്നാം ഘട്ട പരീക്ഷണം അമേരിക്കയിലെ സെന്റ് ലൂയിസ് യൂണിവേഴ്‌സിറ്റി വാക്‌സീന്‍ ആന്‍ഡ് ട്രീറ്റ്‌മെന്റ് ഇവാല്യുവേഷന്‍ യൂണിറ്റില്‍ നടക്കും. തുടര്‍ പരീക്ഷണ ഘട്ടങ്ങള്‍ അധികൃതരുടെ അനുമതി ലഭിച്ചു കഴിഞ്ഞാല്‍ ഇന്ത്യയിലും നടക്കും.

സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അമേരിക്കയിലെ ബയോടെക്ക് കമ്പനിയായ കൊഡാജെനിക്‌സുമായി ചേര്‍ന്ന് മൂക്കിലൂടെ നല്‍കുന്ന മറ്റൊരു വാക്‌സീനും വികസിപ്പിക്കുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ അറിയിച്ചു. CDX-005 എന്ന ഈ വാക്‌സീന്റെ മൃഗങ്ങളിലെ പ്രീ ക്ലിനിക്കല്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തീകരിച്ചു. 2020 അവസാനത്തോടെ യുകെയില്‍ മനുഷ്യരിലെ പരീക്ഷണം ആംഭിക്കും. ഈ വാക്‌സീന്റെയും തുടര്‍ പരീക്ഷണങ്ങള്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയില്‍ നടത്തും.

മൂക്കിലൂടെ നല്‍കുന്ന വാക്‌സീന്‍ പ്രതിരോധ കുത്തിവയ്പ്പിനേക്കാല്‍ അണുബാധയും രോഗവ്യാപനവും നിയന്ത്രിക്കാന്‍ ഫലപ്രദമാണെന്ന് വിദഗ്ധര്‍ പറയുന്നു. വലിയ തോതില്‍ വാക്‌സീന്‍ വിതരണം ചെയ്യുന്ന അവസരത്തില്‍ കുത്തിവയ്പ്പിനേക്കാല്‍ സൗകര്യപ്രദമാണ് മൂക്കിലൂടെ നല്‍കുന്ന വാക്‌സീനുകള്‍.

സിറിഞ്ച്,സൂചി എന്നിവയുടെ അധിക ചെലവും ഇതിലൂടെ ഒഴിവാക്കാം. ഇവ നല്‍കാനും ഗതാഗതം നടത്താനും കുത്തിവയ്പ്പ് വാക്‌സീനെ അപേക്ഷിച്ച് കൂടുതല്‍ എളുപ്പമാണ്. അതേ സമയം മൃഗങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച ഈ വാക്‌സീനുകള്‍ മനുഷ്യരില്‍ എത്ര മാത്രം ഫലപ്രദമാകുമെന്ന കാര്യം ഇനിയും തെളിയിക്കപ്പെട്ടിട്ടില്ല.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ  (1 minute ago)

ഓഹരി വിപണിയില്‍ കുതിപ്പ്... ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി...  (26 minutes ago)

ഇടുക്കി നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും പ്രവേശന വിലക്ക്....  (35 minutes ago)

പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...  (38 minutes ago)

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി  (1 hour ago)

നാട്ടിക ടോൾ പിരിവ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി..  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (1 hour ago)

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി  (1 hour ago)

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു  (1 hour ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (2 hours ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (2 hours ago)

സൗദി ദമ്മാം ഖത്തീഫിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (2 hours ago)

ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാൻ പുതിയ രണ്ടു റോഡുകൾ നിർമ്മിക്കണമെന്ന നിർദ്ദേശവുമായി പൊലീസ്...  (2 hours ago)

ശ​ബ​രി​മ​ല​യി​ൽ മു​ട​ങ്ങി​ക്കി​ട​ന്ന അ​ര​വ​ണ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു....  (3 hours ago)

വോ​ട്ട​ര്‍ പ​ട്ടി​ക പു​ന​പ​രി​ശോ​ധ​ന​ക്കും പു​തി​യ വോ​ട്ട​ര്‍മാ​രെ ചേ​ര്‍ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​ത്യേ​ക എ​ന്‍റോ​ള്‍മെ​ന്‍റ് ഡ്രൈ​വ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്  (3 hours ago)

Malayali Vartha Recommends