Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?


കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....


അല്‍ ഖായിദയുമായി ബന്ധമുള്ള ഭീകരര്‍..മൂന്ന് ഇന്ത്യക്കാരെ മാലിയില്‍ നിന്ന് തട്ടികൊണ്ട് പോയി...ജൂലൈ ഒന്നിനാണ് സംഭവമുണ്ടായത്. നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ.. അക്രമികള്‍ ഫാക്ടറിയിലേക്ക് ഇരച്ചെത്തി..


രക്ഷാപ്രവർത്തനത്തിനുള്ള ശ്രമങ്ങൾ വേണ്ടരീതിയിൽ കൈകാര്യം ചെയ്തില്ല; കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ബിന്ദു കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂർ: അബോധാവസ്ഥയിൽ പുറത്തെടുത്തതിന് പിന്നാലെ മരണം: ഭീകരത നിറഞ്ഞ നിമിഷത്തെക്കുറിച്ച് ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തൽ...


രാജ്ഭവനിലേക്ക് കുതിച്ചെത്തി DGP റവാഡ ചന്ദ്രശേഖർ..! ഗവർണർ-സർക്കാർ പോര് നിലനിൽക്കുന്നതിനിടയിലാണ് കൂടിക്കാഴ്ച...പൊലീസ് മേധാവിയായശേഷമുള്ള സൗഹൃദസന്ദർശനമായിരുന്നു...

ശ്വാസകോശാർബുദ രോഗികളുടെ നിരക്ക് വർധിക്കുന്നു; നേരത്തെ കണ്ടെത്താന്‍ ബുദ്ധിമുട്ടുള്ള തരം അര്‍ബുദങ്ങളില്‍ ഒന്ന്, പല കേസുകളിലും ലക്ഷണങ്ങൾ കണ്ടുതുടങ്ങുക ശ്വാസകോശത്തിന്‍റെ നല്ലൊരു ഭാഗത്തേക്ക് പടര്‍ന്ന ശേഷം, നമ്മുടെ ചുമ ശ്വാസകോശ സംവിധാനത്തിന്‍റെ ആരോഗ്യത്തെ സംബന്ധിച്ച് പല കാര്യങ്ങളും വെളിപ്പെടുത്തും! അറിഞ്ഞിരിക്കേണ്ടത് ഇത്രമാത്രം...

15 DECEMBER 2021 05:21 PM IST
മലയാളി വാര്‍ത്ത

ശ്വാസകോശത്തിലെ അടിസ്ഥാന കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയാണ് ശ്വാസകോശാർബുദം എന്നു പറയുന്നത്. ശ്വാസകോശാർബുദത്തിന്റെ മുഴ സമീപത്തുള്ള അവയവങ്ങളിലേക്ക് കടന്നുകയറുകയോ അർബുദ കോശങ്ങൾ അകലെയുള്ള മറ്റ് അവയവങ്ങളിലെത്തി വളരുകയോ ചെയ്യാവുന്നതാണ്. അർബുദം മൂലമുള്ള മരണങ്ങളിൽ ശ്വാസകോശാർബുദം പുരുഷന്മാരിൽ ഒന്നാമതും സ്ത്രീകളിൽ സ്തനാർബുദത്തിനു ശേഷം രണ്ടാമതും നിൽക്കുന്നത്.


ഇതിന് പുകകവലി മാത്രമല്ല കാരണം. വര്‍ധിച്ചു വരുന്ന വായു മലിനീകരണം മൂലവും ലോകത്ത് ശ്വാസകോശാര്‍ബുദത്തിന്‍റെ നിരക്ക് വര്‍ധിച്ചു വരുന്നതായാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയില്‍ മാത്രം ആകെയുള്ള അര്‍ബുദ രോഗികളുടെ 6.9 ശതമാനം ശ്വാസകോശാര്‍ബുദം ബാധിച്ചവരാണെന്നാണ് കണക്ക്. നേരത്തെയുള്ള രോഗനിര്‍ണയവും ചികിത്സയും ഇത് മൂലമുള്ള മരണങ്ങള്‍ ഒരു പരിധി വരെ കുറയ്ക്കാന്‍ സഹായകമാണ്. അതോടൊപ്പം തന്നെ ഇവ നേരത്തെ കണ്ടെത്താന്‍ ബുദ്ധിമുട്ടുള്ള തരം അര്‍ബുദങ്ങളില്‍ ഒന്നാണ് എന്നതും നാം ശ്രദ്ധിക്കണം.

ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പല കേസുകളിലും ശ്വാസകോശത്തിന്‍റെ നല്ലൊരു ഭാഗത്തേക്ക് പടര്‍ന്ന ശേഷമാണ് ഈ അര്‍ബുദത്തിന്‍റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുക തന്നെ. ചിലരുടെ കാര്യത്തില്‍ പ്രാരംഭ ലക്ഷണങ്ങള്‍ മറ്റു രോഗങ്ങളായി തെറ്റിദ്ധരിക്കപ്പെടുന്നതിനാല്‍ രോഗനിര്‍ണയവും ചികിത്സയും വൈകുകയും ചെയ്യുന്നുണ്ട്. ചുമയ്ക്കുന്ന രീതിയാണ് ശ്വാസകോശാര്‍ബുദത്തിന്‍റെ ആദ്യ കാല സൂചനകളില്‍ ഒന്ന്. നമ്മുടെ ചുമ ശ്വാസകോശ സംവിധാനത്തിന്‍റെ ആരോഗ്യത്തെ സംബന്ധിച്ച് പല കാര്യങ്ങളും വെളിപ്പെടുത്തുന്നതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.

അതായത് ശ്വാസകോശ നാളിയില്‍ അണുക്കളോ അപകടകാരികളായ വസ്തുക്കളോ കുടുങ്ങുമ്പോൾ ശരീരത്തിന്‍റെ ആദ്യ സ്വാഭാവിക പ്രതികരണമാണ് ചുമ എന്നത്. കാര്യമായ പ്രശ്നങ്ങള്‍ മൂലമുള്ളതല്ല ചുമയെങ്കില്‍ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അത് തനിയേ മാറുന്നതായിരിക്കും. എന്നാല്‍ ഏറെ നാള്‍ നീണ്ടു നില്‍ക്കുന്ന ചുമ കാര്യമായ എന്തോ പന്തികേട് ശ്വാസകോശത്തിനുണ്ടെന്നതിന്‍റെ അടയാളമാണ്. ആഴ്ചകളും മാസങ്ങളും നീണ്ടു നില്‍ക്കുന്ന ചുമ ചിലപ്പോള്‍ ശ്വാസകോശ അര്‍ബുദം മൂലമാകാമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

ചുമയ്ക്കൊപ്പം ഈ ലക്ഷണങ്ങളെ കരുതിയിരിക്കണം;

∙ കഫത്തില്‍ ചോരയുടെയോ തുരുമ്പിന്റെയോ നിറം
∙ ശ്വാസം മുട്ടല്‍
∙ നെഞ്ച് വേദന
∙ ബ്രോങ്കൈറ്റിസ്, ന്യുമോണിയ പോലുള്ള അണുബാധകള്‍ വിട്ടുമാറാതെ തുടരുന്നത്

ഇത്തരത്തിൽ വിട്ടുമാറാത്ത ചുമയുള്ളവരില്‍ ചുമയുടെ ശബ്ദത്തിലും സ്വഭാവത്തിലും വരുന്ന മാറ്റങ്ങളും വളരുന്ന അര്‍ബുദ കോശങ്ങളുടെ സൂചനയാകാമെന്നും പറയപ്പെടുന്നു. ചുമയ്ക്കുമ്പോഴോ സംസാരിക്കുമ്പോഴോ വേദന വരുന്നതും ശ്വാസകോശാര്‍ബുദത്തിന്‍റെ ലക്ഷണമാണ്.

ഇനി ചുമയുമായി ബന്ധമില്ലാത്ത ലക്ഷണങ്ങളും ശ്വാസകോശാര്‍ബുദത്തിന്‍റെ ഭാഗമായി ശരീരം പ്രകടിപ്പിക്കുന്നതാണ്. ഓരോരുത്തരിലും ഇത് വ്യത്യാസപ്പെട്ടിരിക്കും. തൊണ്ടയടപ്പ്, വിശപ്പില്ലായ്മ, വിശദീകരിക്കാനാകാത്ത ഭാരക്കുറവ്, ക്ഷീണം, മുഖത്തോ കഴുത്തിലോ നീര്‍ക്കെട്ട് എന്നിവയെല്ലാം ശ്വാസകോശാര്‍ബുദത്തിന്‍റെ മറ്റ് ലക്ഷണങ്ങളാണ് എന്നതാണ്. അപൂര്‍വം ചില കേസുകളില്‍ വിരലുകള്‍ക്കും ചില മാറ്റങ്ങള്‍ പ്രകടമാകും. വിരലുകള്‍ കൂടുതല്‍ വളയുകയോ അവയുടെ അറ്റം വലുതാകുകയോ ചെയ്യുന്നതാണ്. തോളിനു വരുന്ന വേദനയും ശ്വാസകോശ അര്‍ബുദത്തിന്‍റെ ഭാഗമായ ഒരു ലക്ഷണമാണ്.

 


അതേസമയം ചുമ നാലാഴ്ചകള്‍ക്ക് മേല്‍ നീണ്ടു നില്‍ക്കുകയോ ചുമയുടെ ശബ്ദത്തില്‍ മാറ്റം വരുകയോ ചെയ്താല്‍ തീര്‍ച്ചയായും ഡോക്ടറെ കാണണം. ചുമ പല കാരണങ്ങള്‍ കൊണ്ട് സംഭവിക്കാമെന്നതിനാല്‍ തന്നെ ഇതിനെ ലാഘവത്തോടെ എടുക്കരുത്. ശ്വാസകോശാര്‍ബുദ സാധ്യത പുകവലിക്കാരില്‍ അധികമാണെന്നതിനാല്‍ ഇത്തരം ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന പുകവലിക്കാര്‍ അത്യന്തം ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെട്ടിടം പൂട്ടിയിട്ടെങ്കിലും രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ വീണ്ടും തുറന്നു കൊടുക്കേണ്ടി വന്നു  (1 hour ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവം: കേരളത്തിന് അപമാനമാണെന്ന് കെ സുധാകരന്‍  (1 hour ago)

വിമാനത്തില്‍ സഹയാത്രക്കാരനെ ആക്രമിച്ച് ഇന്ത്യന്‍ യുവാവ്  (3 hours ago)

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (4 hours ago)

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകരും മുസ്ലീം ലീഗ് പ്രവര്‍ത്തകരും  (4 hours ago)

അറസ്റ്റിലായി 19 ദിവസം ജയിലില്‍ കഴിഞ്ഞ പ്രതിക്ക് ജാമ്യം  (5 hours ago)

കോട്ടയം മെഡിക്കല്‍ കോളജിലെത്തിയിട്ടും അപകട സ്ഥലം സന്ദര്‍ശിക്കാതെ മുഖ്യമന്ത്രി മടങ്ങി  (5 hours ago)

നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു  (6 hours ago)

രക്ഷാ പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി  (7 hours ago)

സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?  (7 hours ago)

​ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരെ എസ്എഫ്ഐ പ്രതിഷേധം  (7 hours ago)

ഇതിനായി ബ്രിട്ടീഷ് നേവിയുടെ വലിയ വിമാനം എത്തിക്കും  (7 hours ago)

കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....  (7 hours ago)

INDIANS അൽ-ഖ്വയ്ദ ബന്ധമുള്ള ഭീകരർ  (7 hours ago)

ബിന്ദുവിന്റെ മരണത്തില്‍ പൊട്ടിക്കരഞ്ഞ് ഭര്‍ത്താവും മക്കളും  (7 hours ago)

Malayali Vartha Recommends