Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

കട്ടൻ കാപ്പി കുടിച്ചാൽ വണ്ണം കുറയുമോ? പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുള്ള കട്ടൻകാപ്പി കേമനാണ്, പുതിയ പഠനം പുറത്ത്

16 DECEMBER 2021 05:04 PM IST
മലയാളി വാര്‍ത്ത

ഒരു കപ്പ് ചൂട് കട്ടൻ കാപ്പി കുടിച്ച് ദിവസം തുടങ്ങുന്നവരാണ് നമ്മളിൽ പലരും. പലർക്കും കട്ടൻ കാപ്പി ഇഷ്ടമാണെങ്കിലും പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും കട്ടൻ കാപ്പിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട് എന്ന കാര്യം പലർക്കും അറിയില്ല. ഏതെല്ലാം തന്നെ ഊർജ്ജം വർദ്ധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുകയാണ്. പലരും കട്ടൻകാപ്പി കുടിച്ചാൽ വണ്ണം കുറയുമെന്ന് പറയുന്നുണ്ട്.

എന്നാൽ കട്ടൻ കാപ്പി ഭാരം കുറയ്ക്കാൻ സഹായിക്കുമോ എന്നതിനെ കുറിച്ച് പഠനങ്ങൾ നടന്ന് വരുകയാണ്. ഇപ്പോഴിതാ, പുതിയ പഠനം പറയുന്നത് ശരീരഭാരം കുറയ്ക്കാൻ കട്ടൻ കാപ്പി മികച്ചതാണ് എന്നതാണ്. ഇത് ശരീരത്തിന്റെ ഉപാപചയപ്രവർത്തനം വർദ്ധിപ്പിക്കുകയും കൊഴുപ്പ് വേഗത്തിൽ എരിച്ചു കളയുവാൻ സഹായിക്കുകയും ചെയ്യുമെന്നും പുതിയ പഠനത്തിൽ വ്യക്തമാക്കുന്നു.

ശരീരഭാരം കുറയ്ക്കുന്നതിന് പഞ്ചസാര, പാൽ, ക്രീം തുടങ്ങിയ ചേരുവകൾ ചേർക്കാതെ തന്നെ കട്ടൻ കാപ്പി കുടിക്കേണ്ടതെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ശരീരഭാരം കുറയ്ക്കുന്നതിനുള്ള പ്രക്രിയയെ വേഗത്തിലാക്കുന്ന ക്ലോറോജെനിക് ആസിഡ് (chlorogenic acid) കട്ടൻ കാപ്പിയിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഗ്ലൂക്കോസ് ഉൽപാദനത്തെ ഗണ്യമായി കുറയ്ക്കുന്നുവെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾച്ചർ വ്യക്തമാക്കുന്നു.

അതോടൊപ്പം തന്നെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന വിവിധ ആന്റിഓക്‌സിഡന്റുകളും ഇതിൽ അടങ്ങിയിട്ടുമുണ്ട്. കാപ്പിയിലെ ക്ലോറോജെനിക് ആസിഡ് ഒരു ആന്റിഓക്‌സിഡന്റായി പ്രവർത്തിക്കുകയാണ് ചെയ്യുന്നത്. ഇത് ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താനും സഹായിക്കുന്നു.

ദിനംപ്രതി രണ്ടോ മൂന്നോ കപ്പ് കാപ്പി കുടിക്കുന്നത് ശരീരത്തിലും വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുമെന്ന് ദജേണൽ ഓഫ് ന്യൂട്രീഷനി ൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. സെന്റർ ഫോർ ഡിസീസ് കൺട്രോൾ പ്രിവെൻഷനും നാഷണൽ ഹെൽത്ത് ആൻഡ് ന്യൂട്രീഷനും നടത്തിയ സർവേയിൽ നിന്നുള്ള ഡാറ്റ ഗവേഷകർ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിദിനം ഒരു കപ്പ് കാപ്പി കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പിന്റെ അളവ് എത്രത്തോളം കുറയ്ക്കുന്നുണ്ടെന്ന് പരിശോധിക്കുകയും ചെയ്തിട്ടുണ്ട്.

 

പ്രതിദിനം രണ്ടോ മൂന്നോ കപ്പ് കാപ്പി കുടിക്കുന്ന സ്ത്രീകളിൽ ശരീരത്തിലെ കൊഴുപ്പിന്റെ ശരാശരി ശതമാനം 2.8% കുറയുന്നതായി കണ്ടെത്തി യിട്ടുണ്ട്. ഗ്രീൻ കോഫി ബീൻസ് ശരീരത്തിന്റെ കൊഴുപ്പ് കത്തുന്ന ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇത് ശരീരത്തിൽ കൂടുതൽ കൊഴുപ്പ് കത്തുന്ന എൻസൈമുകൾ പുറപ്പെടുവിക്കാൻ കാരണമാകുന്നു. ഇത് കരളിന്റെ സ്വാഭാവിക ക്ലെൻസറായും പ്രവർത്തിക്കുന്നു. ഇത് കരളിനെ ശുദ്ധീകരിക്കുകയും ചീത്ത കൊളസ്‌ട്രോളും ഇല്ലാതാക്കുകയും ചെയ്യുന്നതായി പഠനത്തിൽ വ്യക്തമാക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (10 minutes ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (1 hour ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (1 hour ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (1 hour ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (1 hour ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (1 hour ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (2 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (2 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (2 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (2 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (4 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (4 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (4 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (4 hours ago)

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (4 hours ago)

Malayali Vartha Recommends