കേരളത്തിലെ ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സൗകര്യം ഉറപ്പാക്കുന്ന പുതിയ പദ്ധതി നടപ്പാക്കാനാവശ്യമായ ജീവനക്കാരുടെ ഒഴിവുകൾ നികത്തുന്നതിന് പുതിയ നിർദ്ദേശവുമായി ആരോഗ്യമന്ത്രി

കേരളത്തിലെ ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സൗകര്യം ഉറപ്പാക്കുന്ന പുതിയ പദ്ധതി നടപ്പാക്കാനാവശ്യമായ ജീവനക്കാരുടെ ഒഴിവുകൾ നികത്തുന്നതിന് പുതിയ നിർദ്ദേശവുമായി ആരോഗ്യമന്ത്രി .
പുതിയതായി വരുന്ന ഒഴിവുകൾ നേരത്തെ സർവീസിലുള്ള ഡോക്ടർമാരുടെ സ്ഥാനക്കയറ്റത്തിലൂടെ നികത്താനാണ് തീരുമാനമുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥാനക്കയറ്റത്തിന് അർഹതയുള്ള ഡോക്ടർമാർക്ക് ഉടൻ സ്ഥാനക്കയറ്റം നൽകാനായി ആരോഗ്യമന്ത്രി കെ മുരളീധരൻ നിർദ്ദേശം നൽകുകയും ചെയ്തു.
യോഗ്യതയും നിശ്ചിത സർവീസ് വ്യവസ്ഥകളും പൂർത്തിയാക്കുന്ന ഡോക്ടർമാർക്ക് എത്രയും വേഗം പ്രൊമോഷൻ നൽകാനാണ് തീരുമാനം.
സ്ഥാനക്കയറ്റം നൽകുന്നതോടെ നിലവിൽ ഒഴിവു വരുന്ന തസ്തികകളിൽ പുതിയ നിയമനങ്ങൾ നടത്താനാണ് ആരോഗ്യവകുപ്പിന്റെ നീക്കം.
ആവശ്യത്തിന് സ്പെഷ്യലിസ്റ്റ് ഡോക്ടർമാരില്ലാത്തതിനാൽ 24 മണിക്കൂർ സേവനങ്ങൾ താറുമാറാകുമെന്ന് ചൂണ്ടിക്കാട്ടി കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (KGMOA) മുൻപ് സർക്കാരിനെ ആശങ്ക അറിയിച്ചിരുന്നു. ഇതോടെയാണ് ഡോക്ടർമാർക്ക് പ്രൊവിഷണൽ പ്രമോഷൻ നൽകാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയത്. നടപടിയെ കെജിഎംഒഎ സ്വാഗതം ചെയ്യുകയായിരുന്നു.
"
https://www.facebook.com/Malayalivartha



























