Widgets Magazine 

22
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

സംസ്ഥാനത്ത് ലേബർ കോഡ് നടപ്പാക്കൽ.... ബന്ധപ്പെട്ട വിഷയങ്ങൾ സമഗ്രമായി പരിശോധിച്ച് പ്രായോഗിക നിർദേശങ്ങൾ സമർപ്പിക്കുന്നതിനായി തൊഴിലാളി യൂണിയൻ പ്രതിനിധികൾ ഉൾപ്പെടുന്ന പ്രത്യേക സമിതി രൂപീകരിക്കാൻ സർക്കാർ തീരുമാനം..

22 OCTOBER 2026 01:15 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് ലേബർ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ സമഗ്രമായി പരിശോധിച്ച് പ്രായോഗിക നിർദേശങ്ങൾ സമർപ്പിക്കുന്നതിനായി തൊഴിലാളി യൂണിയൻ പ്രതിനിധികൾ ഉൾപ്പെടുന്ന പ്രത്യേക സമിതി രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചു. സെക്രട്ടറിയേറ്റിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് നിർണായക തീരുമാനമുണ്ടായത്.

22 പ്രധാന ട്രേഡ് യൂണിയനുകളുടെ ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു. ലേബർ കോഡിന്റെ അനുബന്ധമായി സംസ്ഥാനത്തിനാവശ്യമായ ചട്ടങ്ങൾ രൂപീകരിക്കുന്നതിന് പ്രായോഗിക നിർദ്ദേശങ്ങൾ സമർപ്പിക്കുകയാണ് സമിതിയുടെ മുഖ്യ ചുമതല.

തൊഴിൽ വകുപ്പ് സെക്രട്ടറി കൺവീനറായും നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി അംഗമായും പ്രവർത്തിക്കുന്ന സമിതിയിൽ വിവിധ തൊഴിലാളി യൂണിയനുകളിൽനിന്നുള്ള ഏഴ് പ്രതിനിധികളും തൊഴിൽ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടും. സമിതി രൂപീകരിച്ച് 10 ദിവസത്തിനകം സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായങ്ങൾ കേൾക്കുകയും നിയമപരമായ എല്ലാ വശങ്ങളും വിശദമായി പരിശോധിക്കുകയും ചെയ്ത ശേഷം മാത്രമേ ലേബർ കോഡ് നടപ്പാക്കുന്നതിൽ അന്തിമ തീരുമാനമെടുക്കൂയെന്ന് യോഗത്തിൽ വ്യക്തമാക്കി സർക്കാർ .

നിയമപരമായ പരിധിക്കുള്ളിൽ നിന്നുകൊണ്ട് തന്നെ ലേബർ കോഡിന്റെ പ്രതികൂല ആഘാതം പരമാവധി കുറയ്ക്കാനും തൊഴിലാളികളുടെ അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കാനുമുള്ള നടപടികൾ സ്വീകരിക്കുന്നതാണ്. കേരളം രൂപീകരിക്കുന്ന ലേബർ ചട്ടങ്ങൾ രാജ്യത്തിന് തന്നെ മാതൃകയാകുന്ന വിധത്തിലാകണം തയ്യാറാക്കേണ്ടതെന്നും ചർച്ചയിൽ നിർദേശമുയരുകയുണ്ടായി.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ലേബർ കോഡ് നടപ്പാക്കൽ.... ബന്ധപ്പെട്ട വിഷയങ്ങൾ സമഗ്രമായി പരിശോധിച്ച് പ്രായോഗിക നിർദേശങ്ങൾ സമർപ്പിക്കുന്നതിനായി തൊഴിലാളി യൂണിയൻ പ്രതിനിധികൾ ഉൾപ്പെടുന്ന പ്രത്യേക സമിതി രൂപീകരിക്കാൻ സർക്കാർ തീ  (44 minutes ago)

ന്യൂസീലൻഡിനെതിരായ ആദ്യ ട്വന്റി 20...ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു...  (1 hour ago)

പ്രഭാത നടത്തത്തിനിറങ്ങിയ വീട്ടമ്മ വീടിന് മുന്നിൽ അജ്ഞാത വാഹനം ഇടിച്ച് മരിച്ചു...  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശിയുടെ ഭാഗമായ വിളക്കാഘോഷങ്ങള്‍ക്ക് നാളെ തുടക്കമാകും...  (2 hours ago)

കുറ്റിപ്പുറം പഞ്ചായത്ത് അംഗം ട്രെയിന്‍ തട്ടി മരിച്ചു...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 1240 രൂപയുടെ കുറവ്  (2 hours ago)

കൊച്ചി ഏലൂരിൽ 11 കെവി വൈദ്യുത ലൈൻ വീടുകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും മുകളിലേക്ക് പൊട്ടിവീണു... ഒഴിവായത് വൻ ദുരന്തം  (3 hours ago)

യുവേഫ ചാമ്പ്യൻസ് ലീഗിൽ വിജയക്കുതിപ്പ് തുടർന്ന് റയൽ മഡ്രിഡ്...  (3 hours ago)

ഹരിപ്പാട് മീൻ കയറ്റിവന്ന പിക്കപ്പ് വാനും ഇലക്ട്രിക് കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരിക്ക് പരിക്ക്  (3 hours ago)

ഭീകരവാദത്തിന് യാതൊരു ന്യായീകരണവും നൽകാനാവില്ലെന്ന പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്  (4 hours ago)

ഡൽഹിയിൽ വായു ഗുണനിലവാരം മോശം... ഒന്നാം ഘട്ട നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

ഏഷ്യൻ പാരാ ഗെയിംസ്... മെഡൽത്തിളക്കത്തോടെ രാജ്യത്തിന്റെ അഭിമാനമായി മലയാളി താരങ്ങളായ മുഹമ്മദ് ബാസിലും ആൽഫിയ ജെയിംസും  (4 hours ago)

ഉംറ തീർഥാടനം കഴിഞ്ഞ് ഒമാൻ വഴി നാട്ടിലേക്ക് മടങ്ങുന്നതിനിടെ മലയാളി മരിച്ചു...  (4 hours ago)

​ഗുരുവായൂരിൽ നവംബർ ഒന്നുമുതൽ എല്ലാ ദിവസവും വെർച്വൽ ക്യൂ ബുക്കിംഗ് സംവിധാനം ഏർപ്പെടുത്താൻ തീരുമാനം... ബുക്കിങ്ങിന് 25 രൂപ ഫീസ്  (4 hours ago)

കണ്ണൂർ ഇരിട്ടി സ്വദേശിയായ പ്രവാസി മദീനയിൽ നിര്യാതനായി...  (5 hours ago)

Malayali Vartha Recommends