പ്രഭാത നടത്തത്തിനിറങ്ങിയ വീട്ടമ്മ വീടിന് മുന്നിൽ അജ്ഞാത വാഹനം ഇടിച്ച് മരിച്ചു...

പ്രഭാത നടത്തത്തിനിറങ്ങിയ വീട്ടമ്മ വീടിന് മുന്നിൽ അജ്ഞാത വാഹനം ഇടിച്ച് മരിച്ചു. പഴയങ്ങാടി അടുത്തില സ്വദേശി കെ. സുലോചന (53) യാണ് മരണപ്പെട്ടത്.
ഇന്ന് രാവിലെ ആറ് മണിയോടെ വീടിന് തൊട്ടുമുന്നിലെ റോഡിലായിരുന്നു സംഭവം നടന്നത്. നടന്നുപോകുന്നതിനിടെ അമിതവേഗതയിലെത്തിയ വാഹനം സുലോചനയെ ഇടിച്ച് തെറിപ്പിച്ച ശേഷം നിർത്താതെ പോയി. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ സുലോചനയെ ശബ്ദം കേട്ടെത്തിയ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായി കഴിഞ്ഞില്ല. ഭർത്താവ്: ഗോപി. മകൾ: പി.കെ. സ്നേഹ. മരുമകൻ: ശ്രീജിത്ത്. പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു.
അതേസമയം അപകടമുണ്ടാക്കി നിർത്താതെ പോയ അജ്ഞാത വാഹനത്തെയും ഡ്രൈവറെയും കണ്ടെത്താനായി പഴയങ്ങാടി പൊലീസ് അന്വേഷണം തുടങ്ങി.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. അപകടം നടന്ന റോഡിലൂടെ ആ സമയത്ത് കടന്നുപോയ വാഹനങ്ങൾ തിരിച്ചറിയുന്നതിനായി പ്രദേശത്തെ വീടുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും സിസിടിവി ക്യാമറ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ച് വിശദമായി പരിശോധിച്ചുവരുന്നു.
"
https://www.facebook.com/Malayalivartha
























