Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നാല്‍പ്പത്തഞ്ച്‌ കഴിഞ്ഞാല്‍ സ്ത്രീകളിൽ കാൽമുട്ടുവേദന

11 MAY 2017 03:58 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് നിപാ ആശങ്ക... പരിശോധനക്കായി കേന്ദ്ര സംഘം ഇന്ന് കോഴിക്കോടെത്തും, നിപായുടെ ഉറവിടം കണ്ടെത്തുക പ്രധാന ലക്ഷ്യം

ഭക്ഷണങ്ങൾ പത്രങ്ങളിൽ പൊതിയുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും; ഭക്ഷണ സാധനങ്ങൾ പൊതിയാൻ പത്രക്കടലാസുകൾ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പരിസരപ്രദേശങ്ങളിലും അതീവ ജാഗ്രതയും കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തി

സംസ്ഥാനത്ത് വീണ്ടും നിപ.... കോഴിക്കോട് ഫറോക്ക് സ്വദേശിയായ 43കാരനാണ് രോഗം സ്ഥിരീകരിച്ചത്, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത്‌ ഷിഗല്ല രോഗം പടരുന്നു....

കാല്‍സ്യത്തിന്‍റെ കുറവും എല്ലുതേയ്മാനവുമെല്ലാമാണ് മുട്ടുവേദനയ്ക്കു പ്രധാന കാരണങ്ങളാകുന്നത്. മുട്ടിലുണ്ടായിട്ടുള്ള മുറിവുകളും ക്ഷതങ്ങളും മറ്റൊരു കാരണവും. സ്ത്രീ പുരുഷ ഭേദമെന്യേ ഇത് എല്ലാവരിലും ഉണ്ടാകാമെങ്കിലും സ്ത്രീകളാണ് കാൽമുട്ടുവേദയുടെ ദുരിതഫലം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത്.


സ്ത്രീയുടെ ശരീരഘടനയുടെ പ്രത്യേകതകൊണ്ടാവാം, കാല്‍മുട്ടുകള്‍ വേഗം ദുര്‍ബലമാവുന്നതും രോഗങ്ങള്‍ ഉണ്ടണ്ടാവുന്നതും. ആര്‍ത്തവചക്രവും, ആര്‍ത്തവവിരാമത്തോടനുബന്ധിച്ചുള്ള ഹോര്‍മോണ്‍ വ്യതിയാനവും ഈ അവസ്ഥയ്ക്ക് ആക്കം കൂട്ടുന്നു.


നമ്മുടെ ജീവിതചര്യയില്‍ വന്ന അനാരോഗ്യകരമായ മാറ്റങ്ങളും ഈ അവസ്ഥക്ക് കാരണമായിട്ടുണ്ട്. നിലത്തിരുന്നു ഭക്ഷണം കഴിക്കുക, കുനിഞ്ഞും ഇരുന്നുമുള്ള മറ്റു ജോലികള്‍ ചെയ്യുക എന്ന രീതി മാറി . ഇത് മുട്ടിന്റെ വ്യായാമം കുറച്ചു. അമിതവണ്ണവും പ്രധാനപ്പെട്ട വില്ലനാണ്. ഓരോ കിലോ അമിതഭാരവും അഞ്ചിരട്ടി സമ്മർദ്ദമാണ് മുട്ടുകളില്‍ ഉണ്ടണ്ടാക്കുന്നത്. അതുമൂലം മുട്ടിന്റെ എല്ലാ ഭാഗങ്ങളിലും ബലക്ഷയം, തേയ്മാനം, ലിഗ്‌മെന്റുകളുടെ ക്ഷതം, തകരാറ് എന്നിവയ്ക്ക് ഇടയാക്കുന്നു.


സ്ത്രീകളില്‍ സാധാരണയായി കണ്ടുവരുന്നതും സന്ധിയെ ചുറ്റി സംരക്ഷിക്കുന്ന ലിഗ്‌മെന്റുകളിലെ തകരാറുകളാണ്. അമിതമായി കുത്തിയിരുന്ന് ജോലി ചെയ്യുക, അധികസമയം മുട്ടുമടക്കി നില്ക്കുക, അമിതഭാരം ഉയര്‍ത്തുക, അതികഠിനമായ കായികാദ്ധ്വാനം എന്നിവമൂലം ഈ ലിഗ്‌മെന്റുകള്‍ക്ക് ക്ഷതമുണ്ടാകുകയും പൊട്ടലോ കീറലോ ഉണ്ടാവുകയും ചെയ്യാം. പെട്ടെന്നു ചാടി പടികയറുക, തെന്നുക എന്നിവമൂലം മുട്ട് തിരിഞ്ഞുപോകാനും തന്മൂലം ലിഗ്‌മെന്റുകളില്‍ പൊട്ടലുണ്ടാവാനും സാധ്യതയുണ്ട്. ആദ്യഘട്ടത്തില്‍ തന്നെ വേണ്ട ചികിത്സ നല്കാതിരുന്നാല്‍ മുട്ടുമടക്കാനും നിവര്‍ത്താനും നടക്കാനും സാധിക്കാതെവരും.


പ്രായം കൂടുന്നതിനുസരിച്ച് സ്വാഭാവികമായ തേയ്മാനംമൂലം വേദന അനുഭവിക്കുന്നവര്‍ ധാരാളമാണ്. സ്ത്രീ ഹോര്‍മോണിന്റെ അളവു കുറയുന്നതനുസരിച്ചും പ്രശ്‌നങ്ങള്‍ കൂടുന്നു. വാതം മൂലമുള്ള പ്രശ്‌നങ്ങള്‍ 40 വയസ്സിനു മേലുള്ള സ്ത്രീകളില്‍ കൂടുതലായി കണ്ടുവരുന്നു. ഏറ്റവും പ്രധാനം സന്ധിവാതം ആണ്. എല്ലുകള്‍ക്കുണ്ടാവുന്ന തേയ്മാനമാണ് ഇതിന്റെ കാരണം. മുട്ടിനോടൊപ്പം മറ്റു സന്ധികളിലും ഈ രോഗം വ്യാപിക്കാന്‍ സാധ്യതയുണ്ട്.
വിശ്രമിക്കുമ്പോള്‍ സന്ധിയും പേശിയും അനങ്ങാതിരുന്നാല്‍ എല്ലുകളുടെ തേയ്മാനം വീണ്ടും കൂടുന്നു. അതുകൊണ്ടുതന്നെ രോഗം ഗുരുതരമാവുകയും ചെയ്യും.


ശരിയായ ഭാരം ആവശ്യമായ രീതിയില്‍ നിലനിര്‍ത്തുന്നതിന് ഏറ്റവും മുന്‍ഗണന കൊടുക്കുക. ആര്‍ത്തവവിരാമത്തോടനുബന്ധിച്ചും സ്വാഭാവികമായി തന്നെ നാലഞ്ചുകിലോ തൂക്കം കൂടാന്‍ സാധ്യതയുണ്ട്.നാല്‍പ്പത്‌ വയസു പിന്നിട്ട സ്‌ത്രീകളില്‍ മുട്ടുതേയ്‌മാനത്തിനുള്ള സാധ്യത ഏറെയാണ്‌.മുട്ടിനുണ്ടാകുന്ന വേദനയും നീരും പ്രായാധിക്യത്തിന്റെ ലക്ഷണമായാണ്‌ സ്‌ത്രീകള്‍ കരുതിപ്പോരുന്നത്‌. അതിനാല്‍ ചികിത്സയെക്കുറിച്ച്‌ അവര്‍ ചിന്തിക്കുന്നുപോലുമില്ല. വാര്‍ധക്യത്തിലെ ഓസ്‌റ്റിയോ ആര്‍ത്രൈറ്റിസിന്റെ മുന്നറിയിപ്പാണ്‌ നാല്‍പ്പത്തഞ്ച്‌ വയസിലെ കാല്‍മുട്ടുവേദന.


ചോറിന്റെ അളവ് കുറയ്ക്കുക. എണ്ണ, ഉപ്പിലിട്ടത്, പപ്പടം, ബേക്കറി ഉത്പന്നങ്ങള്‍, ഉണക്കമീന്‍ എന്നിവ ഒഴിവാക്കണം. പച്ചക്കറികള്‍ കഴിവതും പച്ചയായി തന്നെ കഴിക്കാന്‍ ശ്രദ്ധിക്കുക. പേരക്ക, പപ്പായ തുടങ്ങിയ പഴങ്ങള്‍ നിത്യവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. വ്യായാമത്തിനായി നിത്യവും കുറച്ചുസമയം മാറ്റിവെക്കുന്നതും ശീലമാക്കണം. മാനസിക സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ മുന്‍കരുതലുകള്‍ എടുക്കുക.എന്നിവ ജീവിതചര്യയാക്കണം.


മുട്ടുവേദന ഉണ്ടെങ്കില്‍ വിദഗ്ദ്ധപരിശോധന നടത്തണം. ചികിത്സ വൈകിക്കുന്നത് രോഗം മൂര്‍ച്ഛിക്കാന്‍ മാത്രമേ സഹായിക്കുകയുള്ളൂ. കാത്സ്യം ഗുളികകള്‍ കഴിക്കുന്നത് പരിഹാരമായി കാണുന്നവരും കുറവല്ല. എന്നാല്‍ എല്ലിന്റെ ആരോഗ്യത്തിന് കാത്സ്യം മാത്രം പോര. മാംസ്യം എല്ലിന്റെ ബലം നിലനിര്‍ത്താന്‍ ആവശ്യമാണ്. സൂര്യപ്രകാശം ഏല്ക്കുന്നതും ജീവിതചര്യയുടെ ഭാഗമാക്കുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (6 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (6 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (6 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (6 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (7 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (7 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (7 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (7 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (7 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (9 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (10 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (10 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (10 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (11 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (11 hours ago)

Malayali Vartha Recommends