Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വേദനയില്ലാതെ മരിക്കണോ; മരണ സഹായി ഇവിടെയുണ്ട്

03 MAY 2018 02:08 PM IST
മലയാളി വാര്‍ത്ത

More Stories...

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....

സംസ്ഥാനത്ത് നിപാ ആശങ്ക... പരിശോധനക്കായി കേന്ദ്ര സംഘം ഇന്ന് കോഴിക്കോടെത്തും, നിപായുടെ ഉറവിടം കണ്ടെത്തുക പ്രധാന ലക്ഷ്യം

ഭക്ഷണങ്ങൾ പത്രങ്ങളിൽ പൊതിയുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും; ഭക്ഷണ സാധനങ്ങൾ പൊതിയാൻ പത്രക്കടലാസുകൾ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പരിസരപ്രദേശങ്ങളിലും അതീവ ജാഗ്രതയും കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തി

സംസ്ഥാനത്ത് വീണ്ടും നിപ.... കോഴിക്കോട് ഫറോക്ക് സ്വദേശിയായ 43കാരനാണ് രോഗം സ്ഥിരീകരിച്ചത്, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

മരണം ഏവരെയും തേടിയെത്തുന്ന പ്രപഞ്ച സത്യം. ആർക്ക് എപ്പോൾ എങ്ങനെ മരണം നേരിടേണ്ടിവരുമെന്ന് കൃത്യമായി പറയാനാവില്ല. എന്നാൽ ഇവിടെ മരിക്കാൻ തയ്യാറാകുന്നവരെ സഹായിക്കുന്ന ഒരു വിവാദ കണ്ടുപിടുത്തം നടത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ഡോക്ടര്‍ ഫിലിപ് നിറ്റ്ഷ്‌കേ. വേദനയില്ലാതെ മരണത്തെ പുൽകാൻ ആഗ്രഹിക്കുന്നവർക്ക് ഈ കണ്ടുപിടുത്തം പ്രയോജനപ്പെടുത്താം.

ത്രിഡി പ്രിന്ററില്‍ നിര്‍മിച്ച ഡെത്ത് മെഷീൻ ആണിവിടുത്തെ മരണ സഹായി. ആംസ്റ്റഡാം ഫ്യൂണറല്‍ ഫെയറിലാണ് സാര്‍കോ എന്ന് പേരിട്ടിരിക്കുന്ന ഈ മരണയന്ത്രം അവതരിപ്പിച്ചിരിക്കുന്നത്. വേദനയില്ലാതെയും സമാധാനത്തോടെയും മരിക്കാൻ ഈ ഉപകരണം സഹായിക്കും എന്നാണ് ഡോക്ടര്‍ ഫിലിപ് നിറ്റ്ഷ്‌കേയുടെ വാദം. ഓക്‌സിജന്റെ അളവ് കുറച്ചുകൊണ്ട് മനുഷ്യരെ കൊല്ലുന്ന രീതിയാണ് ത്രിഡി പ്രിന്റിംങ് മെഷീനില്‍ ഉപയോഗിക്കുന്നത്.

ഈ ഡെത്ത് മെഷീനിലൂടെ മരിക്കാൻ തയ്യാറാകുന്നവർക്ക് നയന മനോഹരങ്ങളായ കാഴ്ചകളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. തങ്ങളുടെ വെബ് സൈറ്റ് വഴി സ്വന്തം ഇഷ്ടപ്രകാരമാണ് ജീവിതം അവസാനിപ്പിക്കുന്നതെന്ന് വ്യക്തമാക്കുന്നവർക്ക് മാത്രമേ ഈ യന്ത്രം ഉപയോഗിക്കാൻ കഴിയുകയുള്ളൂ. ഇങ്ങനെ സമ്മതം നൽകി കഴിഞ്ഞാൽ തുടര്‍ന്ന് 24 മണിക്കൂര്‍ ഉപയോഗിക്കാവുന്ന നാലക്ക രഹസ്യ കോഡ് ഇവര്‍ക്ക് ലഭിക്കും. പിന്നീട് ഈ യന്ത്രത്തില്‍ കയറി കോഡുപയോഗിച്ച് മരിക്കാമെന്നാണ് ഡോ. ഡെത്ത് അഭിപ്രായപ്പെടുന്നത്. വെര്‍ച്ചുല്‍ റിയാലിറ്റി കണ്ണടകള്‍ ധരിച്ച് ശാന്തമായ പ്രകൃതി ദൃശ്യങ്ങൾ കണ്ടുകൊണ്ട് മനസ് ശാന്തമാക്കി മരിക്കുവാനുള്ള അവസരവും ഇവർ പ്രദാനം ചെയ്യുന്നു. മരിക്കാന്‍ തയ്യാറായെന്ന് കാണിച്ച് ബട്ടണില്‍ അമര്‍ത്തുന്നതോടെ ഈ ദൃശ്യങ്ങൾ സാവധാനത്തിൽ മങ്ങുകയും ചെയ്യും.

ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള ആവശ്യക്കാര്‍ക്ക് ഈ യന്ത്രം എത്തിക്കുക എന്ന ലക്ഷ്യത്തോടെ നെതര്‍ലാണ്ട്‌സ്‌സിലെ എൻജിനീയറായ അലക്‌സാണ്ടര്‍ ബാനിക്കിനൊപ്പം ഡോ. നിറ്റ്ഷ്‌കേയും ചേര്‍ന്നാണ് സാര്‍കോ എന്ന മരണന്ത്രം നിർമ്മിച്ചത്. സമാധാനത്തോടെ സ്വന്തം ഇഷ്ടപ്രകാരം മരണം തിരഞ്ഞെടുത്തുകൂടെ എന്നാണ് ഡോ. നിറ്റ്ഷ്‌കേ ചോദിക്കുന്നത്. എന്നാൽ പതിവുപോലെ ഈ കണ്ടുപിടുത്തതിനും വിമർശകർ ഏറെയാണ്. മരിക്കാനല്ല ജീവിക്കാനാണ് സഹായം വേണ്ടതെന്നാണ് വിമർശകരുടെ അഭിപ്രായം. ഈ കണ്ടുപിടുത്തതിലൂടെ ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുകയാണെന്നും ആത്മഹത്യയെ മിക്കവാറും രാജ്യങ്ങള്‍ കുറ്റമായാണ് കാണുന്നതെന്നുമാണ് വിമർശകർ അഭിപ്രായപ്പെടുന്നത്. എന്നാൽ 1996 ലും ഡോ. നിറ്റ്ഷ്‌കേ മരണയന്ത്രം നിർമിക്കുകയും ഇയാള്‍ നിര്‍മിച്ച യന്ത്രത്തിന്റെ സഹായത്തില്‍ ഒരു രോഗിയെ മരിക്കാന്‍ സഹായിക്കുകയും ചെയ്തിരുന്നു. എന്തായാലും വിവാദങ്ങൾക്കിടയിൽ മരണം സമാധാനപരമാകുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (1 hour ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (1 hour ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (2 hours ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (2 hours ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (2 hours ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (2 hours ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (3 hours ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (3 hours ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (4 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (4 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (4 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (4 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (5 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (5 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (6 hours ago)

Malayali Vartha Recommends