കെഎസ്ആർടിസി ബസുകളിൽ യാത്രക്കാർക്ക് ഇനി വാടസ്ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം

കെഎസ്ആർടിസി ബസുകളിൽ യാത്രക്കാർക്ക് ഇനി വാടസ്ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. ഇതിന്റെ ഉദ്ഘാടനം ഗതാഗത മന്ത്രി സിപി ജോൺ നിർവഹിക്കുകയും ചെയ്യും. ഇതിനായി പ്രത്യേക വാട്‌സ്ആപ്പ് നമ്പറും കെഎസ്ആർടിസി സജ്ജമാക്കി. മെട്രോ റെയിൽ മാതൃകയിലാണ് കെഎസ്ആർടിസിയും എഐ അധിഷ്ഠിത ചാറ്റ്‌ബോട്ട് സംവിധാനം വഴി വാട്‌സ്ആപ്പ് ടിക്കറ്റിങ് ഒരുക്കുന്നത്.
യാത്രക്കാർക്ക് വാട്‌സ്ആപ്പ് ചാറ്റിലൂടെ യാത്ര ചെയ്യേണ്ട സ്ഥലം തെരഞ്ഞെടുത്ത് വളരെ എളുപ്പത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാനും, സംശയങ്ങൾക്ക് മറുപടി ലഭിക്കാനും ഇതുവഴി കഴിയും.
ആശയവിനിമയത്തിന് വിവിധ ഭാഷകൾക്കു പുറമേ മംഗ്ലീഷും ഉപയോഗിക്കാവുന്ന തരത്തിലായിരിക്കും ക്രമീകരണം. സാധാരണക്കാർക്കും വളരെ ലളിതമായി ടിക്കറ്റ് ബുക്കിങ് നടത്താൻ ഈ പുതിയ ഡിജിറ്റൽ സംവിധാനത്തിലൂടെ സാധിക്കും.
"
https://www.facebook.com/Malayalivartha























