ഇന്ന് പുലര്‍ച്ചെ കുഞ്ഞിന്റെ വരവ് അറിയിച്ച് അമ്മ തൊട്ടിലിന്റെ അലാറം മുഴങ്ങി... അതിഥിയായി എത്തിയ ആയിരാമത്തെ കുഞ്ഞിന് 'സഹസ്ര' എന്ന് പേരിട്ടു....

ഇന്ന് പുലര്‍ച്ചെ കുഞ്ഞിന്റെ വരവ് അറിയിച്ച് അമ്മ തൊട്ടിലിന്റെ അലാറം മുഴങ്ങി... അതിഥിയായി എത്തിയ ആയിരാമത്തെ കുഞ്ഞിന് 'സഹസ്ര' എന്ന് പേരിട്ടു.... ഇന്ന് പുലര്‍ച്ചെയായിരുന്നു കുഞ്ഞിന്റെ വരവ് അറിയിച്ച് അമ്മ തൊട്ടിലിന്റെ അലാറം മുഴങ്ങിയത്.
പുലര്‍ച്ചെ പെയ്ത ചാറ്റല്‍ മഴയ്ക്കിടെയായിരുന്നു തെക്കാട്ടെ ശിശുക്ഷേമസമിതിയുടെ ഓഫീസിനോട് ചേര്‍ന്നുള്ള അമ്മ തൊട്ടിലില്‍ പെണ്‍കുഞ്ഞിന്റെ കരച്ചില്‍ കേട്ടത്. ഈ കുഞ്ഞിന്റെ വരവോടെ അമ്മത്തൊട്ടിലില്‍ എത്തിയ കുഞ്ഞുങ്ങളുടെ എണ്ണം ആയിരമായി. അമ്മ തൊട്ടിലില്‍ ആദ്യമെത്തിയ കുട്ടിക്ക് നിത്യ എന്നായിരുന്നു പേരിട്ടത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ 2002 നവംബര്‍ പതിനാലിനാണ് അമ്മ തൊട്ടില്‍ ആരംഭിച്ചത്.
സംസ്ഥാനത്ത് ഏറ്റവും അധികം കുട്ടികള്‍ എത്തിയതും തൈക്കാട്ടെ അമ്മ തൊട്ടിലിലാണ്. 667 കുട്ടികളാണ് ഇതിനകം എത്തിയത്. നിലവില്‍ 25 കുട്ടികള്‍ ഒഴികെ മറ്റുള്ളവരെല്ലാം പുതിയ രക്ഷിതാക്കളുടെ സംരക്ഷണത്തിലാണ് വളരുന്നത്. യാതൊരു വിവരങ്ങളും നല്‍കാതെ തന്നെ സ്വന്തം വ്യക്തിത്വം അറിയാക്കാതെ മാതാവിനോ മറ്റുള്ളവര്‍ക്കോ ഈ തൊട്ടിലില്‍ കുഞ്ഞിനെ ഉപേക്ഷിക്കാം. അമ്മ തൊട്ടിലില്‍ എത്തുന്ന കുഞ്ഞുങ്ങളെ ശിശുക്ഷേമസമിതി ഏറ്റെടുത്ത് ദത്തുനല്‍കുകയോ അനാഥാലയങ്ങളില്‍ വളര്‍ത്തുകയോ ചെയ്യുന്നതാണ്.
"
https://www.facebook.com/Malayalivartha























