'എന്റെ പെണ്‍സുഹൃത്തുക്കളെ, നിങ്ങക്ക് ഒരു പുരുഷ ചങ്ങാതി വേണം,പണ്ടെങ്ങോ പ്രണയത്തിന്റെ നനവ് നിങ്ങളില്‍ ചാലിച്ചവന്‍ തന്നെ തിരിച്ചെത്തിക്കോട്ടെ...;ഡോ.കലാ മോഹൻ കുറിക്കുന്നു

സ്ത്രീകള്‍ക്ക് ഒരു പുരുഷ സുഹൃത്ത് വേണമെന്ന് തന്റെ മുന്നിലൂടെ കടന്ന് പോയ ഒരു സ്ത്രീയുടെ അനുഭവം മുൻനിർത്തി പറയുകയാണ് സൈക്കോളജിസ്റ്റ് കൗണ്‍സിലറായ കല മോഹന്‍. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എന്റെ കൂട്ടുകാരി പെണ്ണുങ്ങളെ... നിങ്ങള്‍ക്ക് നിശ്ചയമായും ഒരു ആണ്‌സുഹൃത്ത് വേണം.. അത് നിങ്ങളുടെ പഴയ ചങ്ങാതിയും അവനൊരു വിവാഹിതനും ആയിക്കോട്ടെ.. പക്ഷെ അവന്റെ കുടുംബം അവന് വിട്ടു കൊടുക്കു.. എത്ര വൈകൃതം ഉള്ളവളാണ് അയാളുടെ ഭാര്യ എങ്കിലും അവളെ വീണ്ടും വിരൂപിയാക്കാന്‍ നിങ്ങള്‍ ഒരു കാരണമാകരുത്.. അവളും ജീവിച്ചോട്ടെ..- എന്നും കല ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
എനിക്കേറെ അസൂയ തോന്നിയിട്ടുള്ള ഒരുവളെ ഞാന്‍ കണ്ടിരുന്നു..
അവരോടൊപ്പം ഭാര്തതാവും കുഞ്ഞുങ്ങളുമുണ്ട്..
ഭാര്തതാവ് എന്നെ നോക്കി ചിരിക്കാന്‍ ശ്രമിച്ചു..
ഒരിക്കല്‍ എന്നോട് അയാള്‍ പറഞ്ഞിട്ടുണ്ട്..
'' നിങ്ങള്‍ക്ക് എന്തൊക്കെയോ വൈകാരിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് എന്റെ ഭാര്യ പറഞ്ഞത്.. !
അതെയോ, അവരോടു എന്റെ നല്ല പാതി അങ്ങനെ പറയണമെങ്കില്‍ അവരുടെ ബന്ധം വെറും സൗഹൃദം തന്നെയാകും അല്ലെ?
എന്റെ ആ ചോദ്യത്തിന് പൊട്ടനെ പോലെ അയാള്‍ ചിരിച്ചു..
വര്ഷങ്ങള് കഴിഞ്ഞു..
വിധി ക്രൂരമാണ് ചിലപ്പോഴൊക്കെ..
വീണ്ടും ആ പുരുഷന്‍..
പുറകെ വന്ന അയാളുടെ ഭാര്യ എന്നോട് ചിരിച്ചു കൊണ്ട് അടുത്തേയ്ക്ക് വരാന്‍ ശ്രമിച്ചു..
ഞാന്‍ അറിയാതെ എന്റെ ചൂണ്ടു വിരല്‍ അവരെ തട്ടി മാറ്റി..
അവര്‍ നിശ്ശബ്ദമായി പിന്‍വാങ്ങി..
ഞാന്‍ അവരെ അസൂയയോടെ അതിലേറെ പകയോടെ നോക്കി..
നല്ല പാതിയായിരുന്ന ആള്‍ എത്ര സൗഹൃദത്തോടെ എന്നോട് പറഞ്ഞ പേരിന് ഉടമയാണവള്‍...
ആ പേര് ഉച്ചരിക്കുമ്പോള്‍ കല്‍ക്കണ്ടം വായിലിട്ടു നുണയും പോലെ എന്ന് ഞാന്‍ കണ്ടിരുന്നിട്ടുണ്ട്..
തമ്പുരാനെ, ഇങ്ങനെ എന്നെയും ഒരു നാള്‍ സ്‌നേഹിക്കുമോ !
ആ പ്രണയകഥ എനിക്കൊരു അത്ഭുതമായിരുന്നു..
അവരൊന്നിച്ചു നടന്ന പാതകള്‍ ചൂണ്ടി കാട്ടാന്‍ എന്നെയും കൊണ്ടുള്ള കൊച്ചു യാത്രകള്‍ ഞാനേറെ ആസ്വദിച്ചിരുന്നു..
അല്പം അസൂയയോടെ...
ഭൂതകാലം,
അതൊരു തെറ്റായി തോന്നിയില്ല..
എപ്പോഴോ, രണ്ടു കുടുംബമായവര്‍ വീണ്ടും കണ്ടു മുട്ടി, സൗഹൃദം തുടങ്ങുമ്പോഴും അരുതായ്ക തോന്നുന്നു എന്ന് ഞാന്‍ പറഞ്ഞില്ല..
ഭൂത കാലത്തെ രണ്ടാം അദ്ധ്യായം :
സ്ത്രീയെ, ഒന്നറിയുക.. നിങ്ങളോടെനിക്കും സ്‌നേഹമായിരുന്നു..
ഞാനേറെ സ്‌നേഹിക്കുന്ന ഒരാളെ അത്രയും സ്‌നേഹിച്ച നിങ്ങളോട് ബഹുമാനം ആയിരുന്നു..
ഭൂതകാലത്തെ അസാധാരണ പ്രണയിനി എന്ന് കണ്ടു ഞാന്‍ ബഹുമാനിച്ചിരുന്നു..
=====
അതിജീവനത്തിന്റെ യുദ്ധങ്ങളുടെ അവസാനമദ്ധ്യായം പറയാനുള്ളത് സ്ത്രീ സുഹൃത്തുക്കളോടാണ്... :::
എന്റെ പെണ്‍സുഹൃത്തുക്കളെ, നിങ്ങക്ക് ഒരു പുരുഷ ചങ്ങാതി വേണം,
പങ്ങെങ്ങോ പ്രണയത്തിന്റെ നനവ് നിങ്ങളില്‍ ചാലിച്ചവന്‍ തന്നെ തിരിച്ചെത്തിക്കോട്ടെ...
പക്ഷെ, നിങ്ങളവന്റെ ആത്മാവിന്റെ ഭാഗം ആകുമ്പോള്‍ ആ കൂടെ ഉള്ള അവന്റെ ഭാര്യ പിന്നെ ഉള്ള ജീവിതത്തില്‍ സ്വയം ഇങ്ങനെ പഴിക്കരുത്...
എവിടെ എന്ന് മുതലാണ് എന്റെ രൂപം ഹാസ്യമായത്.. !!
എന്ന് മുതലാണ് ഞാന്‍ നേരില്ലാത്തവള്‍ ആയത്.. !!
എന്ന് മുതലാണ് ഞാന്‍ തിരിച്ചറിവില്ലാത്തവള്‍ ആയത്.. !!
എന്ന് മുതലാണ് ഞാനൊരു വട്ട പൂജ്യമായി മാറിയത്.. !!
രാത്രികളില്‍ ഉറങ്ങാതെ പുലമ്പരുത്.. ഇങ്ങനെ :,
ഞാന്‍ നിങ്ങള്‍ക്ക് ഇടയിലെ സൗഹൃദം തച്ചുടയ്ക്കുമായിരുന്നില്ലല്ലോ..
എന്റെ ഇടങ്ങളില്‍ സൂര്യന്‍ ഉദികുന്നതും അസ്തമിക്കുന്നതും ഞാന്‍ അറിയരുത് എന്ന് ആജ്ഞാപിക്കാന്‍ നിങ്ങളാരായിരുന്നു?
എന്റെ കൂട്ടുകാരി പെണ്ണുങ്ങളെ...
നിങ്ങള്‍ക്ക് നിശ്ചയമായും ഒരു ആണ്‌സുഹൃത്ത് വേണം..
അത് നിങ്ങളുടെ പഴയ ചങ്ങാതിയും
അവനൊരു വിവാഹിതനും ആയിക്കോട്ടെ..
പക്ഷെ അവന്റെ കുടുംബം അവന് വിട്ടു കൊടുക്കു..
എത്ര വൈകൃതം ഉള്ളവളാണ് അയാളുടെ ഭാര്യ എങ്കിലും അവളെ വീണ്ടും വിരൂപിയാക്കാന്‍ നിങ്ങള്‍ ഒരു കാരണമാകരുത്..
അവളും ജീവിച്ചോട്ടെ..
നിന്റെ അടുത്ത് നിന്നും തട്ടി എടുത്ത നിധി അല്ല..
മറിച്ചു നീ ഒരിക്കല്‍ ഉപേക്ഷിച്ചു പോയ അല്ലേല്‍ നിന്നെ വിട്ടു പോയ ഒരുവനാണ്...
നാല് കഥാപാത്രങ്ങളിലെ,
കഥ അറിഞ്ഞിട്ടും കഥ അറിയാത്ത പോലെ ആട്ടം കാണുന്ന മറ്റൊരു പുരുഷന്‍..
അറിവ് മാത്രമേ അയാള്‍ക്കുള്ളു..
തിരിച്ചറിവിന് ഇനിയും ഒരുപാട് ദൂരം ബാക്കി..
ഇനിയും കഥ തുടരരുത്, അത് കൊണ്ട് തന്നെ
ആര്‍ഭാടങ്ങളും പൊയ്മുഖവും ഇല്ലാത്ത ഒരു ജീവനില്‍, സ്വയം കണ്ടെടുത്ത പാതകളിലൂടെ അതിജീവിച്ചു ഞാനും സുരക്ഷിതയായി..! ???
https://www.facebook.com/Malayalivartha