'വെള്ളം മുതല്‍ ചോക്ലേറ്റ് വരെ'!, ലൈംഗിക ബന്ധത്തില്‍ വില്ലനായി മാറിയേക്കാവുന്ന ഈ ഭക്ഷണ പദാര്‍ത്ഥങ്ങളെ ഒഴിവാക്കൂ..

നല്ല ശാരീരിക ബന്ധത്തിന് നല്ല ഭക്ഷണവും അത്യാവശ്യമാണ്. നമ്മള്‍ സ്ഥിരമായി കഴിക്കുന്ന ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വരെ ശാരീരിക ബന്ധത്തില്‍ വില്ലനായി മാറിയേക്കാം എന്നാണ് ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ അത് ഏതൊക്കെ ഭക്ഷണങ്ങളാണ് എന്ന് പലര്‍ക്കും അറിയില്ല. എന്നാല്‍ അവ ഏതൊക്കെ ഭക്ഷണ പദാര്‍ത്ഥങ്ങളാണെന്നും അവ എങ്ങനെ ലൈംഗിക ബന്ധത്തിന് തടസ്സമാകുന്നുവെന്നും അറിയാം.
കോണ്‍ഫ്‌ളേക്സ്
മിക്കവരും ലഘുവായ പ്രഭാതഭക്ഷണമായോ ഇടനേരത്തെ ആഹാരമായോ കോണ്‍ഫ്‌ളേക്സ് ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇത് സ്ഥിരം ആഹാരമാക്കുന്നവര്‍ക്ക് കിടപ്പറയില്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും. എന്നാല്‍ ഇത് ഒഴിവാക്കാന്‍ ഇവയ്ക്കൊപ്പം കറുവപ്പട്ടയോ തേനോ ചേര്‍ത്ത് കഴിച്ചാല്‍ ടെസ്റ്റോസ്റ്റെറോണും ഈസ്ട്രജനും ഉണര്‍വുണ്ടാകുകയും ചെയ്യും.
സോയാ മില്‍ക്ക്
ദിവസവും 120 മില്ലിഗ്രാം സോയാ മില്‍ക്ക് ഉപയോഗിക്കുന്ന പുരുഷന്മാരില്‍ ലൈംഗികതയ്ക്ക് സഹായിക്കുന്ന ഹോര്‍മോണായ ടെസ്റ്റോസ്റ്റെറോണ്‍ വളരെ കുറഞ്ഞ അളവിലാണ് കാണപ്പെടുക. പുരുഷന്മാരില്‍ ബീജത്തില്‍ അളവ് കുറയാനും ഏറിയ അളവിലെ സോയാ മില്‍ക്ക് കാരണമാകുമെന്ന് 2008ല്‍ ഹ്യൂമന്‍ റീപ്രൊഡക്ഷന്‍ എന്ന ഗവേഷണ പ്രസിദ്ധീകരണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
പലതരം കോളകള്‍
പുരുഷന്മാരിലും സ്ത്രീകളിലും ലൈംഗിക വേഴ്ചയില്‍ ആനന്ദം കണ്ടെത്താന്‍ സഹായിക്കുന്ന ഹോര്‍മോണാണ് സെറോടോണിന്‍. കോളകളിലെ അസ്പര്‍ടേം പോലെയുളള കൃത്രിമ മധുരം നല്‍കുന്ന വസ്തുക്കള്‍ ഈ ഹോര്‍മോണുകളെ നേരിട്ട് ബാധിക്കുന്നു. ഇവ ലൈംഗികതയെയും മാത്രമല്ല ഗുരുതരമായ മറ്റ് രോഗങ്ങള്‍ക്കും കാരണമാകാമെന്ന് നികോളാസ് കോപര്‍നികസ് സര്‍വകലാശാലയിലെ ഗവേഷകരും പോളണ്ടിലെ പ്രൊ.ഫ്രാന്‍സിസ്‌ക് ലൂക്കാസിക്ക് സ്മാരക ആശുപത്രിയിലെ വിദഗ്ദ്ധരും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നു.
പാക്ക് ചെയ്ത ഭക്ഷണം
ടിന്നുകളില്‍ അടച്ച ഭക്ഷണം പലരും ധാരാളം ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇവ സ്ഥിരമായി കഴിച്ചാല്‍ ബിപി വ്യതിയാനം ഉണ്ടാകുകയും ശരീരത്തില്‍ പ്രത്യുല്‍പാദന അവയവങ്ങള്‍ക്ക് ഉള്‍പ്പടെ വേണ്ടത്ര രക്തം കിട്ടാതെ വരികയും ഇത് സുഖകരമായ ശാരീരിക ബന്ധത്തിന് തടസമാകുകയും ചെയ്യും. ഒപ്പം ഹൃദ്രോഗം, ടൈപ്പ് 2 ഡയബറ്റിസ്, വന്ധ്യത ഇവയെല്ലാമുണ്ടാകാം എന്നാണ് പഠനങ്ങള്‍ പറയുന്നത്. കാലിഫോര്‍ണിയ സര്‍വകലാശാല നടത്തിയ പഠനത്തില്‍ ആണ് ഇതേ കുറിച്ച് പറയുന്നത്.
കുപ്പിവെളളം
നാം സാധാരണ ഉപയോഗിക്കുന്ന പാക്ക് ചെയ്ത കുപ്പിവെളളവും നല്ല ശാരീരിക ബന്ധത്തില്‍ വില്ലനാണ്. പ്‌ളാസ്റ്റിക് ബോട്ടിലുകളിലെ വെളളം കുടിക്കുന്നതും പ്‌ളാസ്റ്രിക് ഫുഡ് കണ്ടെയ്നറില്‍ ആഹാരം കഴിക്കുന്നതും അവയിലടങ്ങിയ ബിസ്ഫെനോള്‍ എ എന്ന കെമിക്കല്‍ കണം ശരീരത്തിലെത്താന്‍ ഇടയാക്കും. ഇത് പുരുഷന്മാരിലും സ്ത്രീകളിലും വന്ധ്യതയ്ക്ക് കാരണമാകും.
ചോക്‌ളേറ്റ്
തലച്ചോറിലെ ഡോപാമിന്‍, സെറോടോണിന്‍ എന്നീ നല്ല ഹോര്‍മോണുകളെ വളരെ ദോഷകരമായി ബാധിക്കുന്നതാണ് ചോക്കളേറ്റുകള്‍. അമേരിക്കയിലെ കാലിഫോര്‍ണിയ സര്‍വകലാശാല നടത്തിയ പഠനത്തില്‍ ചോക്‌ളേറ്റ് കൂടുതല്‍ കഴിക്കുന്നത് സ്ത്രീകളാണെന്നും ഇത് അവരില്‍ ലൈംഗികതയ്ക്ക് താല്‍പര്യം കുറയാന്‍ കാരണമാകുന്നതായും കണ്ടെത്തി.
https://www.facebook.com/Malayalivartha























