ചുംബനം-ഒരു പാട് ഇഷ്ടവും സ്നേഹവും ഉള്ളവർ പരസ്പരം പങ്കുവെക്കുന്ന മനസ്സിന്റെ ഭാഷ

ചുംബനവും സ്‌നേഹവും നിങ്ങളുടെ മനസിന് സന്തോഷം നൽകും.ചുംബനം ഒരു സ്നേഹ സമ്മാനമാണ്. ഒരു പാട് ഇഷ്ടവും സ്നേഹവും ഉള്ളവർ പരസ്പരം പങ്കുവെക്കുന്ന മനസ്സിന്റെ ഭാഷ.- രണ്ട് പേര്‍ പരസ്പരം ചുംബിയ്ക്കുമ്പോള്‍ ലോകം മാറുന്നു എന്നാണ് പറയപ്പെടുന്നത്. എത്ര വലിയ ദേഷ്യമോ വെറുപ്പോ ഉണ്ടെങ്കില്‍ പോലും ഒരു ചെറിയ ചുംബനം മതി അതെല്ലാം അലിഞ്ഞില്ലാതാവാന്‍.
മാനസിക അസ്വസ്ഥത, സ്‌ട്രെസ്സ്, വേദന, രക്തസമ്മര്‍ദ്ദം, കലോറി തുടങ്ങിയവയൊക്കെ കുറയ്ക്കാന്‍ ഒന്നു ചുംബിച്ചാല്‍ മതിയെന്നാണ് പറയുന്നത്.ചുംബിക്കുമ്പോള്‍ എന്‍ഡോക്രൈന്‍ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ഇതാണ് സ്ട്രെസ് കുറക്കുന്നത് .
ഇനി തലവേദനയുള്ളപ്പോൾ പങ്കാളിയുമായി ചുംബിച്ചു നോക്കൂ. തലവേദന മാറ്റാന്‍ ഒരു ചുംബനം മതിയെന്നാണ് പറയുന്നത്.ചുംബിക്കുമ്പോള്‍ ഉത്പാദിപ്പിക്കപ്പെടുന്ന അഡ്രിനാലിന്‍ ശരീര വേദനകള്‍ക്ക് ആശ്വാസം നല്‍കുന്നതിനാലാണിത് .
അലൈംഗികചുംബനം തൊട്ട് വികാര വിസ്‌ഫോടനം സൃഷ്ടിക്കുന്ന സെക്‌സി ചുംബനം വരെ അത് പലവിധമുണ്ട്. പരസ്പരം ആശംസിക്കാന്‍, ബഹുമാനിക്കാന്‍, സ്‌നേഹം പ്രകടിപ്പിക്കാന്‍, പ്രണയം പ്രകടിപ്പിക്കാന്‍ ഇങ്ങനെ പലതിനും .
ചുംബിക്കുമ്പോള്‍ ഓക്‌സിടോസിന്‍ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് നിങ്ങളുടെ ബന്ധത്തെ ദൃഢമാക്കി നിര്‍ത്തുന്നു.
ജലദോഷം, പനി, മഞ്ഞപിത്തം, അരിമ്പാറ ,മെനഞ്‌ജൈറ്റിസ് ,മുണ്ടിനീര്,റൂബെല്ല എന്നീ അസുഖമുള്ളവർ ചുബിക്കുമ്പോൾ പങ്കാളിക്ക് അസുഖം പകരാൻ സാധ്യതയുള്ളതിനാൽ അസുഖമുള്ളപ്പോൾ ചുംബനത്തിൽ നിന്ന് വിട്ടു നിൽക്കണം.
ആത്മാര്‍ത്ഥമായ സ്‌നേഹത്തിന്റെ പ്രതിഫലനമായിരിക്കണം ഓരോ ചുംബനവും. അത് ഇണയുടെ ഹൃദയത്തിന്റെ ആഴങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലുന്ന അനുഭവമായി മാറണം.
https://www.facebook.com/Malayalivartha