ഗര്‍ഭത്തിന്റെ ആദ്യ മാസങ്ങളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഗര്‍ഭകാലത്തെകുറിച്ചുളള പലരുടെയും അഭിപ്രായങ്ങള്‍ ഗര്‍ഭിണികളില്‍ ടെന്‍ഷനും സമ്മര്‍ദ്ദവും വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ ഈ സമയത്ത് ഒരു ഡോക്ടറെ കണ്ട് കൃത്യമായ രീതിയില്‍ കാര്യങ്ങള്‍ മനസ്സിലാക്കുകയും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഇവ ചെയ്യുകയും ചെയ്യണം.
ഗര്‍ഭകാലത്ത് കൃത്യമായ ശ്രദ്ധയും പരിചരണവും ലഭിച്ചില്ലെങ്കില്‍ അത് ഭാവിയിലും ദോഷം ചെയ്യും. ഗര്‍ഭത്തിന്റെ ആദ്യ കാലങ്ങളില്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെകുറിച്ചറിയാം.
* ഗര്‍ഭത്തിന്റെ ആദ്യ മാസങ്ങളില്‍ ശാരീരിക മാറ്റം ഉണ്ടാവുകയില്ല. ഗര്‍ഭിണിയാണെങ്കില്‍ പോലും ഇത്തരം മാറ്റങ്ങളെ അറിയുകയില്ല എന്നതാണ് ആദ്യമാസങ്ങളിലെ പ്രത്യേകത.
* ഇടക്കിടക്ക് മൂത്രമൊഴിക്കുന്നത് ഗര്‍ഭകാലത്തിന്റെ പ്രത്യകേതയാണ്. പലപ്പോഴും ശരീരത്തിലുണ്ടാവുന്ന ഹോര്‍മോണ്‍ വ്യതിയാനത്തിന്റെ ഫലമായാണ് ഗര്‍ഭിണികളില്‍ ഇടക്കിടക്ക് മൂത്രശങ്കയുണ്ടാവുന്നത്.
* പല കാരണങ്ങള്‍ കൊണ്ടും ആര്‍ത്തവം തെറ്റാം. എന്നാല്‍ ആര്‍ത്തവം നിലച്ചാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കണം. ഇതിലൂടെ ഗര്‍ഭധാരണത്തെക്കുറിച്ച് മനസ്സിലാക്കാം.
* ഗര്‍ഭം ധരിച്ച് ആദ്യത്തെ മൂന്ന് മാസവും അവസാന മാസങ്ങളിലും ലൈംഗിക ബന്ധം പാടില്ല. ഇത് രോഗങ്ങള്‍ പകരാനുള്ള സാധ്യത വളരെ കൂടുതലാണ്.
* ഗര്‍ഭത്തിന്റെ ആദ്യ മാസങ്ങളില്‍ ദീര്‍ഘദൂര യാത്രകള്‍ ഒഴിവാക്കുക. ഇത് ശാരീരികാവശതക്കും അബോര്‍ഷനും കാരണമാകുന്നു.
* ഒരു കാരണവശാലും ഗര്‍ഭകാലത്ത് മൂത്രം പിടിച്ച് നിര്‍ത്തരുത്. ഇത് അണുബാധ ഉണ്ടാക്കുന്നു. കുഞ്ഞിന്റെ ആരോഗ്യത്തിനും അമ്മയുടെ ആരോഗ്യത്തിനും ഇത് ദോഷകരമായി ബാധിക്കും.
* ഛര്‍ദ്ദിയാണ് മറ്റൊരു പ്രശ്‌നം. രണ്ടാം മാസം മുതലാണ് ഗര്‍ഭിണികളില്‍ ഛര്‍ദ്ദി വര്‍ദ്ധിക്കുന്നത്. ശരീരത്തിലെ ഹോര്‍മോണിന്റെ ഉത്പാദനത്തില്‍ മാറ്റങ്ങളുണ്ടാവുമ്പോഴാണ് ഇത്തരം പ്രശ്‌നങ്ങള്‍ തല പൊക്കുന്നത്.
* ഉപ്പിന്റെ ഉപയോഗം പരമാവധി കുറക്കാന്‍ ശ്രമിക്കുക. ഇത് ശരീരത്തില്‍ നീര്‍ക്കെട്ടും മറ്റ് പ്രശ്‌നങ്ങളും രക്തസമ്മര്‍ദ്ദത്തിന്റെ അളവില്‍ മാറ്റങ്ങളും ഉണ്ടാവാന്‍ കാരണമാകുന്നു.
* ഗര്‍ഭത്തിന്റെ രണ്ടാം ഘട്ടം മുതലാണ് സ്തനങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നത്. സ്തനങ്ങള്‍ തടിച്ച് വീങ്ങുകയും നിപ്പിളില്‍ നേര്‍ത്ത ദ്രാവകം കാണപ്പെടുകയും ചെയ്യും. സ്തനങ്ങളില്‍ ചെറിയ രീതിയിലുള്ള സ്പര്‍ശനം പോലും സ്ത്രീകളില്‍ വേദനയുണ്ടാക്കുന്നു.
https://www.facebook.com/Malayalivartha