സ്വയംഭോഗം ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്

പരസ്യമായി നമ്മളെല്ലാം ചര്‍ച്ചചെയ്യാന്‍ മടിക്കുന്ന വിഷയമാണിത്. അതുകൊണ്ടുതന്നെ ഇതേ കുറിച്ചുളള തെറ്റിദ്ധാരണകളും കൂടുതലാണ്. സ്ത്രീകളുടെയും പുരുഷന്‍മാരുടേയും സാധാരണയായി ലൈംഗികപ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് സ്വയംഭോഗം. അതുകൊണ്ടുതന്നെ സ്വയംഭോഗം കാരണം നിങ്ങളുടെ ഒരു ഇന്ദ്രീയാവയവങ്ങള്‍ക്കും ഒരുതരത്തിലുമുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കുകയില്ല മാത്രവുമല്ല തീര്‍ത്തും സുരക്ഷിതമായ ഒരു ലൈംഗിക പ്രവര്‍ത്തനമാണ് സ്വയംഭോഗം. സ്വയം ഭോഗം സാധാരണയായി ഒരു തരത്തിലുമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാവുന്നില്ല.
എന്നിരുന്നാലും അത് നിങ്ങള്‍ അമിതമായി ചെയ്യുന്നുണ്ടെങ്കില്‍ അതിനെ അഡിക്ഷനായി കാണാവുന്നതാണ്. ഇത്തരം അവസരത്തില്‍ ഒരു സെക്‌സോളജിസ്റ്റിന്റെ സഹായം തേടുക. സ്വയംഭോഗത്തെകുറിച്ച് ഒരുപാട് മിഥ്യാധാരണകള്‍ പ്രചരിക്കപ്പെടുന്നുണ്ട്. അന്ധതയുണ്ടാവുന്നു, പ്രത്യുല്‍പാദന ശേഷിയില്ലാതാവുന്നു, ലൈംഗിക ദൗര്‍ബല്യങ്ങളുണ്ടാവുന്നു, ഭാരക്കുറവും ലൈംഗീകാവയവത്തിന്റെ വലിപ്പം കുറയും, ലൈംഗിക തൃഷ്ണ കുറയും എന്നീ തെറ്റായ ധാരണകളാണ് സ്വയംഭോഗത്തെ കുറിച്ച് ആളുകള്‍ക്കുളളത്. സ്വയം ഭോഗം ചെയ്യുന്ന സത്രീകള്‍ക്ക് സംഭോഗസമയത്ത് രതിമൂര്‍ച്ഛയിലെത്തുന്നതില്‍ യാതൊരു പ്രശ്‌നവും ഉണ്ടാവില്ല.
സ്ത്രീകളിലെ രതിമൂര്‍ച്ഛ പുരുഷന്‍മാരുടേതിനേക്കാള്‍ സങ്കിര്‍ണ്ണമാണ് എന്നതാണ് ഇതിനുള്ള കാരണം. സ്ഖലനത്തിലൂടെയാണ് പുരുഷന്‍മാര്‍ക്ക് രതിമൂര്‍ച്ഛ സംഭവിക്കുന്നത്. ലൈംഗികവികാരമുണര്‍ത്തുന്നതിലുണ്ടാവുന്ന പോരായ്മകളും അനുയോജ്യമല്ലാത്ത ലൈംഗീക രീതികളുമാണ് സ്ത്രീകളിലെ രതിമുര്‍ച്ഛയില്‍ തടസങ്ങളായി വരുന്നത്. ശീഖ്രസ്ഖലനവും ആവശ്യമായത്ര ബാഹ്യകേളികളില്ലാത്തതും പുരുഷന്‍മാരില്‍ ഈ പ്രശ്‌നങ്ങളുണ്ടാക്കുന്നു. എത്ര തവണ വരെ സ്വയംഭോഗം ചെയ്യാം എന്നതിന് പ്രത്യേക കണക്കുകളൊന്നുമില്ല. അത് വ്യക്തികളെ ആശ്രയിച്ചാണിരിക്കുന്നത്. ശരാശരി ആഴ്ച്ചയില്‍ മൂന്ന് മുതല്‍ എഴ് തവണ വരെയെങ്കിലും ചെയ്യാം.
ലൈംഗികമായ സംതൃപ്തിനേടുന്നതിനായി ലൈംഗികാവയവങ്ങളെ സ്വന്തം കൈകളാലോ, മറ്റ് മാര്‍ഗ്ഗങ്ങളിലൂടെയോ ഉത്തേജിപ്പിക്കുന്നതാണ സ്വയംഭോഗം. സ്വയം ലൈംഗികാവയവങ്ങളെ ഉത്തേജിപ്പിക്കുന്ന പ്രവൃത്തി ആത്മരതിയുടെ പല രീതികളിലുള്‍പ്പെടുന്നു.സ്ത്രീകളിലും പുരുഷന്മാരിലും സ്വയംഭോഗം സാധാരണയായി കണ്ടുവരുന്നു. മാനസികരോഗമായും രതിവൈകൃതമായും മുന്‍പ് സ്വയംഭോഗത്തെ കണ്ടിരുന്നുവെങ്കിലും ഇന്ന് സര്‍വ്വസാധാരണവും, തികച്ചും നൈസര്‍ഗ്ഗികവും,ആരോഗ്യകരവും സുരക്ഷിതവുമായ ഒരു ശാരീരിക പ്രവര്‍ത്തിയായേ ഇതിനെ ശാസ്ത്രം കണക്കാക്കുന്നുള്ളൂ. സ്വയംഭോഗം മൂലം ശാരീരികമോ മാനസികമോ ആയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായി വൈദ്യശാസ്ത്രം സ്ഥിരീകരിച്ചിട്ടില്ല.
ലൈംഗികവളര്‍ച്ചയിലേക്ക് അടുക്കുന്ന കൗമാരക്കാര്‍, താല്‍ക്കാലികമായോ സ്ഥിരമായോ ലൈംഗികപങ്കാളിയില്ലാത്തവര്‍, അവിവാഹിതര്‍ തുടങ്ങിയവര്‍ക്ക് സുരക്ഷിതമായി ലൈംഗികവാഞ്ഛയുടെ സമ്മര്‍ദ്ദം ലഘൂകരിക്കാനുള്ള മാര്‍ഗ്ഗം കൂടിയാണ് സ്വയംഭോഗം. സ്ത്രീകളില്‍ രതിമൂര്‍ച്ഛാരാഹിത്യം എന്ന അവസ്ഥയ്ക്കും, പുരുഷന്മാരില്‍ ശീഘ്രസ്ഖലനം, മന്ദസ്ഖലനം തുടങ്ങിയ അവസ്ഥകള്‍ക്കും സ്വയംഭോഗം ഒരു ചികിത്സാവിധിയായി സെക്‌സ് തെറാപ്പിയില്‍ നിര്‍ദ്ദേശിക്കപ്പെടാറുണ്ട്ധ9പ. പുരുഷനില്‍ സ്വയംഭോഗത്തിലൂടെയോ അല്ലാതെയോ സ്ഖലനം നടന്ന് ശുക്ലവിസര്‍ജ്ജനം നടക്കുമ്പോള്‍ പുതിയ ബീജകോശങ്ങളുണ്ടാവാനും ശുക്ലം പുതുതായി ഉല്പാദിപ്പിക്കാനുമുള്ള ശാരീരികപ്രേരണയുണ്ടാവുന്നു.വന്ധ്യതാ ചികിത്സയിലെ ചില അവസരങ്ങളില്‍ സ്വയംഭോഗം പ്രോത്സാഹിപ്പിക്കപ്പെടാറുണ്ട്
https://www.facebook.com/Malayalivartha