സെക്‌സ് സ്ത്രീകളുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കും

സ്ത്രീകള്‍ ആഴ്ചയിലൊരിക്കല്‍ സെക്‌സില്‍ ഏര്‍പെടുന്നത് ആയുസ്സ് വര്‍ദ്ധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. സെക്‌സ വാര്‍ധക്യത്തെ മന്ദഗതിയിലാക്കും. ഉത്കണഠ, ബന്ധങ്ങളിലെ തീവ്രത എന്നിവ കൂടി കണക്കിലെടുത്തു കൊണ്ടുള്ള പഠനത്തിലും സെക്‌സും ആയുര്‍ദൈര്‍ഘ്യവും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തി. ആക്ടീവായ ബന്ധത്തില്‍ മുഴുകുന്നവരുടെ ടെലോമറസ് ദൈര്‍ഘ്യമുള്ളതാണ്.ഇത് ആയുര്‍ദൈര്‍ഘ്യം കൂട്ടുകയും വാര്‍ധക്യത്തിലേക്കുള്ള യാത്ര മന്ദഗതിയിലാക്കുകയും ആരോഗ്യക്ഷയം വരുത്തുന്ന രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ലൈഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ ക്രോമസോമുകളുടെ ഉപരിതലം മൂടുന്ന ഡി. എന്‍. എ. യെ സംരക്ഷിക്കുന്ന വസ്തു ഉണ്ടാകുന്നു. വാര്‍ധക്യമാകുന്നതോടെ ഒരാളുടെ ടെലോമറസ് ചുരുങ്ങുന്നു. അത് എത്രകണ്ട് ചെറുതാകുന്നുവോ അതിനനുസരിച്ച് അയാളുടെ ആരോഗ്യസ്ഥിതി ക്ഷയിച്ച് അയാള്‍ രോഗിയാവുകയും മരണപ്പെടുകയും ചെയ്യുന്നു. 129 സ്ത്രീകളെ പഠനവിധേയമാക്കിയതില്‍ നിന്ന് കണ്ടെത്തിയത് കുറഞ്ഞത് ആഴ്ചയിലൊരിക്കലെങ്കിലും സംഭോഗത്തിലേര്‍പ്പെടുന്ന സ്ത്രീകളുടെ ടെലോമറസ് ദൈര്‍ഘ്യമേറിയതാണ് എന്നാണ്. എന്നാല്‍ മറ്റു ചില ഘടകങ്ങള്‍ കൂടി പരിഗണിക്കേണ്ടതുണ്ട്.
ഭാര്യാ ഭര്‍തൃബന്ധം നിലനിര്‍ത്തുന്ന 129 അമ്മമാരില്‍ നിന്നുള്ള വിവരങ്ങളാണ് ഗവേഷകര്‍ സ്വീകരിച്ചത്. അതുകൊണ്ടു തന്നെ വിവാഹം കഴിക്കാത്ത സ്ത്രീകളുടെയും കുട്ടികളില്ലാത്ത സ്ത്രീകളുടെയും ദീര്‍ഘായുസ്സിന് കാരണം സ്ഥിരമായ ലൈംഗികബന്ധമാണെന്ന് പറയാന്‍ പറ്റില്ല. ഗവേഷകര്‍ ശ്രദ്ധിച്ച കാര്യം അവരുടെ കണ്ടെത്തലുകള്‍ക്ക് ഒരു സ്വയംപര്യ ഗവേഷണ സ്വഭാവം ഉണ്ടെന്നാണ്. ദീര്‍ഘകാല ബന്ധത്തില്‍ ഭാര്യ-ഭര്‍തൃബന്ധത്തിലായിരിക്കുന്നവരെപ്പറ്റിയുള്ളപൊതുവായ പ്രസ്താവനയാണ് ഗവേഷകര്‍ നടത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha