അത്തപ്പൂക്കളത്തില്‍ ഈ പൂക്കള്‍ നിര്‍ബന്ധമാണ്

ഓണം കേരളത്തിന്റെ കാര്‍ഷികോത്സവമാണ്. ഓണത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും ഓണപൂക്കളവും ഓണസദ്യയുമാണ്. നിര്‍ബന്ധമായും ഓണപ്പൂക്കളത്തില്‍ സ്ഥാനം നല്‍കേണ്ട ചില പൂക്കളങ്ങളുണ്ട്. എന്തൊക്കെ പൂക്കളാണ് നിര്‍ബന്ധമായും അത്തപ്പൂക്കളം തയ്യാറാക്കുന്നതില് നിര്‍ബന്ധമായും ഇടേണ്ട പൂക്കള്‍ എന്ന് നോക്കാം. ജമന്തിയും ഓണപ്പൂക്കളത്തില്‍ ഒട്ടും പുറകില്‍ നില്‍ക്കേണ്ട ഒന്നല്ല. പല നിറത്തിലുള്ള ജമന്തി പുഷ്പങ്ങള്‍ ഉണ്ട്. ഓറഞ്ച്. വെള്ള, ചുവപ്പ് എന്നിവയെല്ലാം നമ്മുടെ നാട്ടില്‍ ലഭിക്കുന്ന ജമന്തി പുഷ്്പങ്ങളാണ്. ഇതെല്ലാം ഓണപ്പൂക്കളം കളര്‍ഫുള്‍ ആക്കാന്‍ സഹായിക്കും. വെള്ള നിറത്തിലുള്ള മന്ദാരം പൂക്കളത്തിലുണ്ടെങ്കില്‍ അതിന്റെ പ്രത്യേകത ഒന്ന് വേറെ തന്നെയാണ്. മറ്റ് പൂക്കളെ അപേക്ഷിച്ച് അല്‍പം വലുതായിരിക്കും മന്ദാരം. വെള്ളനിറം തന്നെയാണ് ഇതിന്റെ പ്രത്യേകതയും.

കൊങ്ങിണിപ്പൂവാണ് മറ്റൊന്ന്. കൊങ്ങിണിപ്പൂവിന് ഒടിച്ചുറ്റി എന്നും പേരുണ്ട്. ഇത് പല നിറങ്ങളില്‍ ഉണ്ട്. മഞ്ഞ, നീല ചുവപ്പ് എന്നീ നിറങ്ങളില്‍ കൊങ്ങിണിപ്പൂവുണ്ട്. ഇത് പൂക്കളത്തിലെ പ്രധാന ആകര്‍ഷണമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഹനുമാന്‍ കിരീടം അഥവാ കൃഷ്ണ കിരീടം എന്ന പുഷ്പവും ഓണപ്പൂക്കളത്തിലെ അവിഭാജ്യ ഘടകമാണ്. ഓറഞ്ചം ചുവപ്പും ചേര്‍ന്ന നിറത്തിലാണ് ഈ പുഷ്പം കാണപ്പെടുന്ന്. നാട്ടിന്‍പുറത്തെ സാധാരണ കാഴ്ചയാണ് ഓണത്തോടടുക്കുമ്പോള്‍ കൃഷ്ണ കിരീടം പൂത്തു നില്‍ക്കുന്നത്. മുക്കുറ്റിയെ ഒരിക്കലും ഒണപ്പൂക്കളത്തില്‍ നിന്ന് ഒഴിവാക്കരുത്. ഇത് പൂക്കളത്തെ വളരെയധികം സുന്ദരമാക്കും എന്ന കാര്യത്തില്‍ സംശയമില്ല. മുകളില്‍ പറഞ്ഞ പൂക്കളെല്ലാം തന്നെ പൂക്കളത്തെ മനോഹരമാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. തുമ്പപ്പൂവിനെക്കുറിച്ച് കേട്ടുകേള്‍വി മാത്രം ഉള്ള ഒരു കാലഘട്ടത്തിലേക്കാണ് ഇനി നമ്മുടെ പോക്ക്. കാരണം അത്രയേറെ നാട്ടിന്‍പുറത്ത് നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു പൂവാണ് തുമ്പ.

പൂക്കളത്തിലെ ഒഴിവാക്കാനാവാത്ത ഒരു പൂവാണ് തുമ്പപ്പൂ എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതുണ്ടെങ്കില്‍ മാത്രമേ ഓണപ്പൂക്കളം പൂര്‍ണമാകുകയുള്ളൂ. തുളസിയാണ് മറ്റൊരു പുഷ്പം. ഇത് പൂജക്കും പൂക്കളം ഉണ്ടാക്കാനും ഒരു പോലെ പ്രധാനപ്പെട്ട ഒന്നാണ് എന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ട് തന്നെ പൂക്കളത്തിന്റെ കാര്യത്തില്‍ തുളസിയില്ലാതെ ഒരിക്കലും പൂക്കളം പൂര്‍ണമാകുകയില്ല. തെച്ചിപ്പൂവും നമ്മുടെ നാട്ടിന്‍ പുറത്തെ സ്ഥിരം സാന്നിധ്യമാണ്. ഓണപ്പൂക്കളത്തില്‍ ശ്രദ്ധേയ സാന്നിധ്യമറിയിക്കാന്‍ ഏറ്റവും മികച്ച ഒന്നാണ് തെച്ചി. നമ്മുടെ നാട്ടില്‍ വളരെ എളുപ്പത്തില്‍ കിട്ടുന്ന ഒന്നായതു കൊണ്ടും ആവശ്യക്കാര്‍ കൂടുതലായിരിക്കും തെച്ചിക്ക്. ചെമ്പത്തിയാണ് മറ്റൊരു പുഷ്പം. ഓണപ്പൂക്കളം പൂര്‍ണമാകണമെങ്കില്‍ ചെമ്പരത്തിയുടെ സാന്നിധ്യം അനിവാര്യമാണ്. ഓണപ്പൂക്കളത്തിന് മാത്രമല്ല മറ്റ് പല വിധ ആവശ്യങ്ങള്‍ക്ക് ചെമ്പരത്തി ഉപയോഗിക്കുന്നവരാണ് നമ്മളെല്ലാവരും. ശംഖുപുഷ്പമാണ് ഓണപ്പൂക്കളത്തില്‍ സാന്നിധ്യമറിയിക്കേണ്ട മറ്റൊരു പുഷ്പം. ഓണത്തെ കളര്‍ഫുള്‍ ആക്കുന്ന കാര്യത്തില്‍ ശംഖുപുഷ്പത്തിന്റെ പങ്ക് ചില്ലറയല്ല.
https://www.facebook.com/Malayalivartha


























