Widgets Magazine
02
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വത്സൻ തില്ലങ്കേരി മുൻ‌കൂർ ജാമ്യാപേക്ഷ നൽകി ,അറസ്റ്റ് ഉടൻ നടന്നേക്കുമെന്നു സൂചന

07 DECEMBER 2018 06:54 PM IST
മലയാളി വാര്‍ത്ത

More Stories...

അപൂർവങ്ങളിൽ അപൂർവ കേസ്.... നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ... പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

ആർ ആർ എസ് നേതാവ് വത്സൻ തില്ലങ്കേരിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് സൂചന . വത്സൻ തില്ലങ്കേരിക്ക് എതിരായി എത്ര കേസുകൾ ഏതെല്ലാം പോലീസ് സ്റ്റേഷനുകളിൽ ഉണ്ടെന്നു പത്തനം തിട്ട എസ് പി മറ്റ് പോലീസ് സ്റേഷനുകളിലേക്ക് വിളിച്ചു ചോദിച്ചതായി അറിയുന്നു. ഉടൻ തന്നെ അറസ്റ്റ് ഉണ്ടാകുമെന്നതിന്റെ സൂചനയാണിത്. 

ഇതിനിടെ ശബരിമല കേസിൽ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് കാട്ടി
വത്സൻ തില്ലങ്കേരി തലശേരി പ്രിൻസിപ്പൽ ജില്ലാസെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യഹരജി നൽകി കഴിഞ്ഞു. ഇതിൽ വാദത്തിനും പൊലീസ് റിപ്പോർട്ടിനുമായി ഹരജി പത്താം തീയ്യതി തിങ്കളാഴ്ചത്തേക്ക് മാറ്റി.
പ്രിൻസിപ്പൽ ജില്ലാസെഷൻസ് കോടതിയിൽ നിന്ന് ജാമ്യം കിട്ടിയില്ലെങ്കിൽ തില്ലങ്കേരി ചൊവ്വാഴ്ച തന്നെ ഹൈക്കോടതിയെ സമീപിക്കും എന്നാണ്‌ അറിയുന്നത്

ശബരിമലയില്‍ കൊച്ചു മകന്റെ ചോറൂണിന് എത്തിയ തൃശൂര്‍ സ്വദേശിയായ ലളിതയെ സംഘപരിവാറിന്റെ അക്രമി സംഘം വളഞ്ഞിട്ട് ആക്രമിച്ചുവെന്ന കേസിലാണ് അറസ്റ്റിനു സാധ്യത .
വലിയ നടപ്പന്തലിലെത്തിയ സ്ത്രീകള്‍ക്കെതിരെ സംഘപരിവാര്‍ അക്രമികള്‍ പാഞ്ഞടുക്കുകയായിരുന്നു. സന്നിധാനത്ത് വാക്കേറ്റവും തര്‍ക്കവുമുണ്ടായി. ‘അടിച്ചു കൊല്ലെടാ അവളെ’യെന്ന് ആക്രോശിച്ചെത്തിയ അക്രമികള്‍ക്കിടയില്‍ നിന്നും പൊലീസ് പണിപ്പെട്ടാണ് ലളിതയെ രക്ഷിച്ചെടുത്തത്. അതിനിടെ അക്രമികള്‍ ലളിതയെ ഉന്തുകയും തള്ളുകയും ചെയ്തു.

ആര്‍.എസ്.എസ്, ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും സന്നിധാനത്തും പതിനെട്ടാം പടിയിലും തമ്പടിച്ച് സംഘര്‍ഷം സൃഷ്ടിച്ചിരുന്നു. ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി ആചാര ലംഘനം നടത്തി പതിനെട്ടാം പടിക്ക് മുകളില്‍ കയറിനിന്ന് അക്രമി സംഘങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

അഭിസാരികയെന്ന് വിളിച്ചായിരുന്നു തന്നെ അക്രമിച്ചതെന്ന് ലളിത പിന്നീട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ‘അക്രമികള്‍ പമ്പയില്‍ തന്റെ പ്രായം തെളിയിക്കാന്‍ ആധാര്‍ കാര്‍ഡ് പരിശോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സന്നിധാനത്തെ അക്രമം. വലിയ നടപ്പന്തലിലെത്തിയപ്പോള്‍ അക്രമികള്‍ പാഞ്ഞടുക്കുകയായിരുന്നു. ശരണം വിളിയുമായാണ് അക്രമികള്‍ എത്തിയത്. ഇവര്‍ പ്രത്യേക രീതിയില്‍ കൈക്കൊട്ടി ശരണം വിളിച്ചതോടെ ആയിരത്തോളം ആളുകള്‍ ഓടിക്കൂടി.

ബോധപൂർവമല്ലാത്ത നരഹത്യാശ്രമം (308), മാനഭംഗപ്പെടുത്തൽ ശ്രമം (354), തടഞ്ഞുവയ‌്ക്കൽ (341) തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്.

പടയൻകുടി വത്സനും ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രനുമെതിരെ ഗൂഢാലോചനകുറ്റമാണ് ചുമത്തിയത്. ഇതിനെ തുടർന്ന് കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തു. എന്നാൽ വത്സൻ തില്ലങ്കേരി ഒളിവിലായിരുന്നെന്നു പറയപ്പെടുന്നു.
ശബരിമല വിഷയത്തിൽ കെ സുരേന്ദ്രനെ മാത്രം അറസ്റ്റ് ചെയ്തതിൽ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സമാനമായ കേസുകൾ മറ്റ് നേതാക്കൾക്കും ഉണ്ടല്ലോ,എന്ത് കൊണ്ടാണ് സുരേന്ദ്രനെ മാത്രം അറസ്റ്റു ചെയ്തത്‍ എന്ന് സുരേന്ദ്രന്റെ ജാമ്യഅപേക്ഷ പരിഗണിക്കുമ്പോൾ കോടതി ചോദിച്ചിരുന്നു .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎഇയില്‍ ചൂട് അതിരൂക്ഷമാകുന്നു  (2 hours ago)

കനത്ത മഴ തുടരുന്നതിനാല്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ്  (4 hours ago)

ക്ഷേത്രത്തില്‍ പോയി മടങ്ങിവരവേ യുവാവിനെ തല്ലിച്ചതച്ച് പ്രതിശ്രുത വധുവിനെ കൂട്ടബലാത്സംഗം ചെയ്തു  (4 hours ago)

സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്‍കിയില്ലെന്ന് പിണറായി വിജയന്‍  (4 hours ago)

സ്വര്‍ണവില വീണ്ടും കുറഞ്ഞു  (5 hours ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ; താമരശ്ശേരി ചുരം വഴിയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍  (5 hours ago)

കനത്ത മഴയെ തുടര്‍ന്ന് എച്ച്ഡിസി പരീക്ഷ മാറ്റി  (5 hours ago)

നവജാത ശിശുക്കളെ വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം ഇടുക്കിയിലേക്കും  (6 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച് സര്‍ക്കാര്‍  (6 hours ago)

ട്രോളുകൾ താങ്ങാനായില്ല! ഒടുവിൽ ഫേസ്ബുക്ക് കമന്റ് ബോക്സ് പൂട്ടി കോഴിക്കോട് കളക്ടർ മുങ്ങി: റെഡ് അലേർട്ടിലും വെല്ലുവിളിച്ച് തുറന്നുപ്രവർത്തിച്ച് ചിന്മയ വിദ്യാലയം...  (6 hours ago)

പൂഞ്ഞാറില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് മരണം  (6 hours ago)

CLOUD BURST മേഘസ്ഫോടനം  (6 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു; മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു  (7 hours ago)

വിദ്യാർത്ഥികൾ ഉപരിപഠനത്തിനും തൊഴിലിനുമായി വിദേശ രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നത് തടയും; മികച്ച പഠനസൗകര്യങ്ങളും അന്തരീക്ഷവും നാട്ടിൽത്തന്നെ ഒരുക്കുക്കുമെന്ന് മന്ത്രി റോജി.എം. ജ  (7 hours ago)

KSRTC BUS ഇങ്ങനെയുണ്ടോ ഒരു ആത്മാർത്ഥത  (7 hours ago)

Malayali Vartha Recommends