Widgets Magazine
02
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയ കേസിൽ ഒന്നാം പ്രതി ഫാ. റോബിൻ വടക്കുംചേരി കുറ്റക്കാരനെന്ന് പോസ്കോ തലശ്ശേരി പോസ്കോ കോടതി; ഫാ. റോബിനെതിരെയുള്ള എല്ലാ കുറ്റങ്ങളും കോടതി ശരിവെച്ചു; തെളിവുകളുടെ അഭാവത്തിൽ കേസിലെ മറ്റു ആറ് പ്രതികളെ കോടതി വെറുതെ വിട്ടു

16 FEBRUARY 2019 12:04 PM IST
മലയാളി വാര്‍ത്ത

More Stories...

അപൂർവങ്ങളിൽ അപൂർവ കേസ്.... നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ... പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയ കേസിൽ ഒന്നാം പ്രതി ഫാ. റോബിൻ വടക്കുംചേരി കുറ്റക്കാരനെന്ന് പോസ്കോ തലശ്ശേരി പോസ്കോ കോടതി കണ്ടെത്തി.ഫാ. റോബിനെതിരെയുള്ള എല്ലാ കുറ്റങ്ങളും കോടതി ശരിവെച്ചു എന്നാൽ കേസിലെ മറ്റു 6 പ്രതികളെ കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തിലാണ് കോടതി 6 പ്രതികളെയും കോടതി വെറുതെ വിട്ടത്.

പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ കടത്താനും വയനാട്ടിലെ കേന്ദ്രത്തിലേക്കു ഒളിപ്പിക്കാനും ശ്രമിച്ച നെല്ലിയാനി വീട്ടിൽ തങ്കമ്മ എന്ന അന്നമ്മ (56), സിസ്റ്റർ ലിസ് മരിയ, സിസ്റ്റർ അനീറ്റ, സിസ്റ്റർ ഒഫീലിയ മാത്യു, വയനാട് ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുൻ ചെയർമാൻ ഫാ. തോമസ് ജോസഫ് തേരകം, മുൻ അംഗം സിസ്റ്റർ ബെറ്റി ജോസഫ് എന്നിരെയാണ് കോടതി വെറുതെ വിട്ടത് . അതേസമയം ,പ്രതികളെ വിട്ടയച്ചതിന് സർക്കാർ കോടതിയെ സമീപിച്ചേക്കും .

വിചാരണക്കിടെ പെണ്‍കുട്ടി മൊഴിമാറ്റിയിരുന്നു. ഉഭയകക്ഷി സമ്മത പ്രകാരമാണ് ബന്ധം നടന്നതെന്നും ഈ സമയത്ത് പ്രായപൂർത്തി ആയതാണെന്നും കോടതിയിൽ പെണ്‍കുട്ടി പറഞ്ഞു. റോബിൻ വടക്കുഞ്ചേരിക്ക് ഒപ്പം ജീവിക്കണമെന്നും പെണ്‍കുട്ടി പറഞ്ഞു. കേസിലെ പ്രധാന സാക്ഷികളായ പെണ്‍കുട്ടിയുടെ മാതാപിതാക്കളും ഇതേ നിലപാട് എടുത്തു.പെൺകുട്ടിയുടെ പ്രായം അറിഞ്ഞിരുന്നില്ലെന്ന വാദമാണ് ചില പ്രതികൾ ഉയർത്തിയത്.

കൂത്തുപറമ്പ് തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിലാണു പെൺകുട്ടി പ്രസവിച്ചത്. ആശുപത്രിയിൽ കുട്ടിയെ ചികിൽസിച്ച ഡോക്ടർമാരും ആശുപത്രി അഡ്‌മിനിസ്‌ട്രേറ്ററും കേസിൽ പ്രതികളായിരുന്നുവെങ്കിലും ഇവർ നൽകിയ ഹർജി പരിഗണിച്ച സുപ്രീം കോടതി കേസിൽനിന്ന് ഒഴിവാക്കിയിരുന്നു.

എന്നാൽ മറ്റൊരാളാൽ പീഡിപ്പിക്കപ്പെട്ട മകളുടെ ഗർഭത്തിന്റെ ഉത്തരവാദിത്തം സ്വന്തം പിതാവ് തന്നെ ഏറ്റെടുക്കാൻ തയ്യാറായ സംഭവമാണ് കണ്ണൂരിലെ കൊട്ടിയൂരിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അജ്ഞാതരായ ചിലർ ചൈൽഡ് ലൈനിന് കൈമാറിയ രഹസ്യവിവരത്തെ തുടർന്നാണ് ഈ സംഭവം പുറത്തുവന്നത് തന്നെ.

സഹോദരനൊപ്പം പള്ളിയിൽ പോയപ്പോൾ ആണ് തന്നെ വടക്കുംചേരി പീഡിപ്പിച്ചതെന്നാണ് പെൺകുട്ടി പൊലീസിന് നൽകിയിരിക്കുന്ന മൊഴി പീഡനത്തെ തുടർന്ന് ഗർഭിണിയായെങ്കിലും അത് തിരിച്ചറിയാൻ ഈ പതിനാറുകാരിക്ക് സാധിച്ചിരുന്നില്ല. ഒടുവിൽ ഗർഭകാലത്തിന്റെ അവസാനഘട്ടത്തിലാണ് ഈ വിവരം മാതാപിതാക്കൾ അറിയുന്നത്.

ഇത് ചോദ്യം ചെയ്ത് തന്റെ മുൻപിലെത്തിയ ദരിദ്രരായ ആ രക്ഷകർത്താകളെ മതത്തിന്റേയും ദൈവത്തിന്റേയും പേരിൽ ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും റോബിൻ വടക്കുംചേരി സംഭവം ഒതുക്കുകയായിരുന്നു. പ്രസവാനന്തരം പെൺകുട്ടിയുടേയും കുടുബത്തിന്റേയും മുൻപോട്ടുള്ള ജീവിതത്തിന് വലിയൊരു തുകയും അയാൾ വാഗ്ദാനം ചെയ്തു. എന്നാൽ എല്ലാം പുറത്തെത്തിയതോടെ വടക്കുംചേരി കുടുങ്ങുകയായിരുന്നു.

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎഇയില്‍ ചൂട് അതിരൂക്ഷമാകുന്നു  (2 hours ago)

കനത്ത മഴ തുടരുന്നതിനാല്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ്  (4 hours ago)

ക്ഷേത്രത്തില്‍ പോയി മടങ്ങിവരവേ യുവാവിനെ തല്ലിച്ചതച്ച് പ്രതിശ്രുത വധുവിനെ കൂട്ടബലാത്സംഗം ചെയ്തു  (4 hours ago)

സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്‍കിയില്ലെന്ന് പിണറായി വിജയന്‍  (4 hours ago)

സ്വര്‍ണവില വീണ്ടും കുറഞ്ഞു  (5 hours ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ; താമരശ്ശേരി ചുരം വഴിയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍  (5 hours ago)

കനത്ത മഴയെ തുടര്‍ന്ന് എച്ച്ഡിസി പരീക്ഷ മാറ്റി  (5 hours ago)

നവജാത ശിശുക്കളെ വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം ഇടുക്കിയിലേക്കും  (6 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച് സര്‍ക്കാര്‍  (6 hours ago)

ട്രോളുകൾ താങ്ങാനായില്ല! ഒടുവിൽ ഫേസ്ബുക്ക് കമന്റ് ബോക്സ് പൂട്ടി കോഴിക്കോട് കളക്ടർ മുങ്ങി: റെഡ് അലേർട്ടിലും വെല്ലുവിളിച്ച് തുറന്നുപ്രവർത്തിച്ച് ചിന്മയ വിദ്യാലയം...  (6 hours ago)

പൂഞ്ഞാറില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് മരണം  (6 hours ago)

CLOUD BURST മേഘസ്ഫോടനം  (7 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു; മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു  (7 hours ago)

വിദ്യാർത്ഥികൾ ഉപരിപഠനത്തിനും തൊഴിലിനുമായി വിദേശ രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നത് തടയും; മികച്ച പഠനസൗകര്യങ്ങളും അന്തരീക്ഷവും നാട്ടിൽത്തന്നെ ഒരുക്കുക്കുമെന്ന് മന്ത്രി റോജി.എം. ജ  (7 hours ago)

KSRTC BUS ഇങ്ങനെയുണ്ടോ ഒരു ആത്മാർത്ഥത  (7 hours ago)

Malayali Vartha Recommends