Widgets Magazine
02
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് രജനീകാന്തിന്റെ പാര്‍ട്ടിയുമില്ല, അദ്ദേഹം മത്സരിക്കാനുമില്ല, സൂപ്പര്‍താരം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു

17 FEBRUARY 2019 01:53 PM IST
മലയാളി വാര്‍ത്ത

More Stories...

അപൂർവങ്ങളിൽ അപൂർവ കേസ്.... നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ... പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് രജനീകാന്തിന്റെ പാര്‍ട്ടിയുമില്ല, അദ്ദേഹം മത്സരിക്കാനുമില്ല. സൂപ്പര്‍താരം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. താരം മത്സരിക്കുമെന്ന വാര്‍ത്തകള്‍ ശക്തമായിരിക്കുന്നതിനിടെയാണ് വാര്‍ത്താക്കുറുപ്പിറക്കി നിലപാട് വ്യക്തമാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പാണ് ലക്ഷ്യമെന്നും അതിനായി തന്റെ മക്കള്‍ മണ്‍ട്രം പ്രവര്‍ത്തിക്കുമെന്നും പറയുന്നു. അതേസമയം ബി.ജെ.പി ഉള്‍പ്പെടെയുള്ള ഒരു പാര്‍ട്ടിക്കും പിന്തുണ നല്‍കില്ലെന്നും അറിയിച്ചു. ഇതോടെ രജനിനെ കൂടെ കൂട്ടാന്‍ നടന്ന നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും തിരിച്ചടിയായി. തമിഴ്‌നാട്ടിലെ ജനകീയപ്രശ്‌നങ്ങളില്‍ ശ്രദ്ധിക്കുകയാണ് പാര്‍ട്ടിയിപ്പോള്‍.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ രജനീകാന്ത് മത്സരിക്കുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. ''ഇത്തവണ മത്സരിക്കാനില്ല, ഒരു പാര്‍ട്ടിയും പ്രചാരണത്തിനായി എന്റെ ചിത്രമോ, എന്റെ സംഘടനയുടെ ലോഗോയോ ഉപയോഗിക്കാന്‍ പാടില്ല'' വാര്‍ത്താക്കുറിപ്പില്‍ രജനീകാന്ത് വ്യക്തമാക്കി. ലോക്‌സഭാ ഇലക്ഷനില്‍ ഭൂരിപക്ഷമുള്ള സര്‍ക്കാരിനെ തെരഞ്ഞെടുക്കാന്‍ വോട്ട് ചെയ്യണമെന്നും താരം ആവശ്യപ്പെട്ടു. ബി.ജെ.പിക്കൊപ്പം നിന്നാല്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് എങ്ങും തൊടാത്തനിലപാട് സ്റ്റൈല്‍ മന്നന്‍ സ്വീകരിച്ചതെന്ന് അറിയുന്നു. കരുണാനിധിയും ജയലളിതയും മരിച്ചതോടെ തമിഴ്‌നാട് രാഷ്ട്രീയത്തിന് ശക്തമായ നേതൃത്വം ഇല്ലാതായിരിക്കുകയാണ്. ജയലളിതയും കരുണാനിധിയും മാസ് നേതാക്കളായിരുന്നു. ആ നിരയിലേക്ക് വരാന്‍ രജനീകാന്തിന് കഴിയുമെന്നാണ് കമലാഹാസന്റെ ചേട്ടന്‍ ചാരുഹാസന്‍ കഴിഞ്ഞദിവസം ഒരു ചാനല്‍ പരിപാടിയില്‍ പറഞ്ഞത്.

ജല ദൗര്‍ലഭ്യം രൂക്ഷമായ തമിഴ്‌നാട്ടില്‍ കാവേരി, മുല്ലപ്പെരിയാര്‍ പ്രശ്‌നം തീര്‍ക്കുകയാണ് ആദ്യം വേണ്ടതെന്നെന്നും താരം വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ ആരാണ് തയ്യാറാകുന്നതെന്ന് മനസിലാക്കി അവര്‍ക്ക് വേണം വോട്ട് ചെയ്യാനെന്നും താരം ആഹ്വാനം ചെയ്യുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും എല്ലാ മണ്ഡലങ്ങളിലും മത്സരിക്കുമെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കിയുണ്ട്. മക്കള്‍ നീതി മയ്യം എന്ന പാര്‍ട്ടി രൂപീകരിച്ചതോടെ സിനിമയുടെ തിരക്കുകള്‍ കമലാഹാസന്‍ കുറച്ചിരിക്കുകയാണ്. അതേസമയം താന്‍മത്സരിക്കുമോ എന്ന കാര്യം പ്രവര്‍ത്തകരാണ് തീരുമാനിക്കുന്നതെന്ന് കമലാഹാസന്‍ വ്യക്തമാക്കിയിട്ടുണ്ട്.

രണ്ട് വര്‍ഷം മുമ്പ് ചെന്നൈയില്‍ നടന്ന ചടങ്ങിലാണ് രജനീകാന്ത് രാഷ്ട്രീയ പ്രവേശനം അറിയിച്ചത്. ആരാധകസംഗമത്തിലായിരുന്നു രജനീകാന്തിന്റെ പ്രഖ്യാപനം. മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് രണ്ടിലയ്ക്ക് വോട്ട് ചെയ്യണമെന്ന് രജനീകാന്ത് ആംഗ്യം കാണിച്ചപ്പോള്‍ ജയലളിതയുടെ അണ്ണാ ഡി.എം.കെ വലിയ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വന്നിരുന്നു. ജയലളിതയും കരുണാനധിയും ഇല്ലാതെ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ഡി.എം.കെയാണോ എ.ഐ.ഡി.എംകെയാണോ മുന്‍തൂക്കം നേടുക എന്നത് കാത്തിരുന്ന് കാണാം. തിമിഴ്‌നാട്ടിലെങ്ങും ബി.ജെ.പി- മോദി വിരുദ്ധ തരംഗമാണുള്ളത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎഇയില്‍ ചൂട് അതിരൂക്ഷമാകുന്നു  (2 hours ago)

കനത്ത മഴ തുടരുന്നതിനാല്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ്  (4 hours ago)

ക്ഷേത്രത്തില്‍ പോയി മടങ്ങിവരവേ യുവാവിനെ തല്ലിച്ചതച്ച് പ്രതിശ്രുത വധുവിനെ കൂട്ടബലാത്സംഗം ചെയ്തു  (4 hours ago)

സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്‍കിയില്ലെന്ന് പിണറായി വിജയന്‍  (4 hours ago)

സ്വര്‍ണവില വീണ്ടും കുറഞ്ഞു  (5 hours ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ; താമരശ്ശേരി ചുരം വഴിയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍  (5 hours ago)

കനത്ത മഴയെ തുടര്‍ന്ന് എച്ച്ഡിസി പരീക്ഷ മാറ്റി  (5 hours ago)

നവജാത ശിശുക്കളെ വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം ഇടുക്കിയിലേക്കും  (6 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച് സര്‍ക്കാര്‍  (6 hours ago)

ട്രോളുകൾ താങ്ങാനായില്ല! ഒടുവിൽ ഫേസ്ബുക്ക് കമന്റ് ബോക്സ് പൂട്ടി കോഴിക്കോട് കളക്ടർ മുങ്ങി: റെഡ് അലേർട്ടിലും വെല്ലുവിളിച്ച് തുറന്നുപ്രവർത്തിച്ച് ചിന്മയ വിദ്യാലയം...  (6 hours ago)

പൂഞ്ഞാറില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് മരണം  (6 hours ago)

CLOUD BURST മേഘസ്ഫോടനം  (7 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു; മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു  (7 hours ago)

വിദ്യാർത്ഥികൾ ഉപരിപഠനത്തിനും തൊഴിലിനുമായി വിദേശ രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നത് തടയും; മികച്ച പഠനസൗകര്യങ്ങളും അന്തരീക്ഷവും നാട്ടിൽത്തന്നെ ഒരുക്കുക്കുമെന്ന് മന്ത്രി റോജി.എം. ജ  (7 hours ago)

KSRTC BUS ഇങ്ങനെയുണ്ടോ ഒരു ആത്മാർത്ഥത  (7 hours ago)

Malayali Vartha Recommends