Widgets Magazine
25
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം


യേശുവിന്റെ തിരുപ്പിറവിയുടെ ഓർമകൾ പുതുക്കി ക്രൈസ്തവർ ഇന്ന് ലോകമെങ്ങും ക്രിസ്തുമസ് ആഘോഷിക്കുന്നു... ഈ ക്രിസ്മസ് ദിനം സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ, എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.


ശബരിമല ദർശനത്തിനു നിയന്ത്രണം... മണ്ഡല പൂജയോടനുബന്ധിച്ച് 26ന് വെർച്വൽ ക്യൂ വഴി 30,000 പേർക്കും 27ന് 35,000 പേർക്കും പ്രവേശനം അനുവദിക്കും

സ്വർണക്കടത്ത് കേസിൽ സന്ദീപ് നായർക്ക് ഉപാധികളോടെ ജാമ്യം... മാപ്പ് സാക്ഷിയാകാനുള്ള അപേക്ഷ കോടതി അംഗീകരിച്ചു...

30 MARCH 2021 05:45 PM IST
മലയാളി വാര്‍ത്ത

More Stories...

മോദി തലസ്ഥാനത്തേക്ക് കാത്തിരിക്കുന്നത് ആ പ്രഖ്യാപനം.. പിണറായിയിൽ പെരുമ്പറ

അതിജീവിതയെ സൈബർ ഇടത്തിലൂടെ അധിക്ഷേപിച്ചു; രാഹുൽ ഈശ്വറെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ചെങ്കോട്ട സ്ഫോടനം, ഫരീദാബാദ് ഭീകരസംഘടനയിലെ ഉമർ മുഹമ്മദ്? സിസിടിവി ചിത്രം പുറത്ത് ; ഇന്ത്യയിലെ പ്രധാന നഗരങ്ങൾ അതീവ ജാഗ്രത; കേരളത്തിലും കടുത്ത പരിശോധന

ഏഷ്യാ കപ്പിലെ വിജയികളായ ഇന്ത്യയ്ക്ക് ട്രോഫി നല്‍കാതിരുന്ന സംഭവം പുതിയ വഴിത്തിരിവിലേക്ക്..ടീമിന് ഏഷ്യാ കപ്പ് ട്രോഫി നല്‍കാന്‍ തയ്യാറാണെന്ന് പാകിസ്താന്‍ ആഭ്യന്തര മന്ത്രി..പക്ഷെ ഇക്കാര്യങ്ങൾ അനുസരിക്കണം..

പാക്കിസ്ഥാനിലെ സെനിക കേന്ദ്രത്തിനു മുന്നിൽ ഉഗ്രസ്ഫോടനം..13 പേർ കൊല്ലപ്പെട്ടു,, പൊട്ടിത്തെറിച്ചത് കാർ,..

സ്വർണ്ണകള്ളക്കടത്ത് കേസിൽ പ്രതിയായ സന്ദീപ് നായർക്ക് ഉപാധികളോടെ ജാമ്യം ലഭിച്ചു. എൻഐഎ രജിസ്റ്റർ ചെയ്ത കേസിലാണ് സന്ദീപ് നായർക്ക് ജാമ്യം ലഭിച്ചത്. ഒരു ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യം എന്ന വ്യവസ്ഥയിലാണ് കോടതി സന്ദീപ് നായർക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.

പാസ്പോർട്ട് ഹാജരാക്കണം എന്ന വ്യവസ്ഥയുമുണ്ട്. എന്നാൽ, സന്ദീപ് നായർക്ക് പുറത്തിറങ്ങാനാകില്ല. കസ്റ്റംസ് കേസിൽ കോഫെ പോസ ചുമത്തിയതിനാലും ഇ.ഡി രജിസ്റ്റർ ചെയ്ത കേസിലും സന്ദീപ് നായർക്ക് ജാമ്യം ലഭിച്ചിട്ടില്ല. ആയതിനാലാണ് പുറത്തിറങ്ങാൻ സാധിക്കാത്തത്.

കൂടാതെ, എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിൽ സന്ദീപ് നായരടക്കം അഞ്ച് പേർ മാപ്പു സാക്ഷികളായി. ഇവരെ മാപ്പു സാക്ഷികളാക്കാനുള്ള എൻ.ഐ.എയുടെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.

സന്ദീപിന് പുറമെ മുഹമ്മദ് അൻവർ, അബ്ദുൽ അസീസ്, നന്ദ ഗോപാൽ എന്നിവരെ മാപ്പു സാക്ഷികളാക്കണം എന്നായിരുന്നു ഉന്നയിച്ച ആവശ്യം. തുടർന്ന് ഇവരെ മാപ്പുസാക്ഷികളാക്കാനുള്ള എൻ.ഐ.എയുടെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.

നേരത്തേ, മുഖ്യമന്ത്രിയുടെ പേരു പറയാന്‍ ഇ.ഡി ഉദ്യോഗസ്ഥന്‍ തന്നെ നിര്‍ബന്ധിച്ചെന്നു ജില്ലാ ജഡ്ജിക്ക് സന്ദീപ് നായർ കത്ത് അയച്ചിരുന്നു. മന്ത്രിമാരുടെയും ഒരു ഉന്നതന്റെയും പേര് പറഞ്ഞാല്‍ ജാമ്യം കിട്ടാന്‍ സഹായിക്കാമെന്നു പറഞ്ഞെന്നും സ്വര്‍ണക്കടത്തിലെ പണ നിക്ഷേപം അന്വേഷിച്ചില്ലെന്നും ഇല്ലാക്കഥകള്‍ മാധ്യമങ്ങള്‍ക്കു നല്‍കിയെന്നും കത്തിലുണ്ട്.

സ്വർണക്കടത്തു കേസിൽ സ്വപ്ന സുരേഷ്, പി. എസ്. സരിത്, കെ. ടി. റമീസ്, റബിൻസ് ഹമീദ് എന്നിവരടക്കം 20 പ്രതികൾക്കെതിരെയാണു കുറ്റപത്രം തയ്യാറാക്കിരിക്കുന്നത്. നാലാം പ്രതി സന്ദീപ് നായരെ മാപ്പുസാക്ഷിയുമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ പേര് പറയാൻ സ്വപ്ന സുരേഷിനെ ഇ.ഡി നിർബന്ധിച്ചുവെന്ന് ഏതാനും ദിവസങ്ങൾക്കു മുൻപു രണ്ട് വനിതാ പൊലീസ് ഉദ്യോ​ഗസ്ഥരും മൊഴി നൽകിയിരുന്നു.

എന്നാൽ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ സന്ദീപ് നായരോ താനോ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടില്ലെന്ന് സന്ദീപിന്റെ അഭിഭാഷക പി. വി വിജയം വെളിപ്പെടുത്തി. താൻ മാത്രമാണ് സന്ദീപിന് അഭിഭാഷകയായിട്ടുള്ളതെന്നും തന്റെ പരാതിയിലാണ് ഇ.ഡിക്കെതിരെ പൊലീസ് കേസെടുത്തതെന്ന വാദം തെറ്റാണെന്നും അഭിഭാഷക പറഞ്ഞു.

സന്ദീപ് കോടതിക്ക് മാത്രമാണ് പരാതി അയച്ചത്. തനിക്ക് ജാമ്യം നിഷേധിക്കാൻ ഇ.ഡി അനാവശ്യ ഇടപെടൽ നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സന്ദീപ് കോടതിയെ സമീപിച്ചിട്ടുള്ളത്. ഡിജിപിക്ക് പരാതി നൽകണമെന്ന് സന്ദീപ് ആവശ്യപ്പെട്ടിട്ടില്ല. നൽകാത്ത പരാതിയിൽ എങ്ങനെ പൊലീസിന് കേസെടുക്കാൻ കഴിയുമെന്നും വിജയം ആരാഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇ.ഡി സമ്മർദം ചെലുത്തിയെന്ന സന്ദീപിന്റെ പരാതിയിൽ ക്രൈംബ്രാഞ്ച് കേസെടുത്തതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. സന്ദീപിന്റെ അഭിഭാഷക ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും വാർത്തകൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സന്ദീപിന്റെ അഭിഭാഷകയുടെ പ്രതികരണം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാവർക്കും സമാധാനവും, കാരുണ്യവും, പ്രത്യാശയും നിറഞ്ഞ സന്തോഷകരമായ ക്രിസ്മസ് ആശംസിക്കുന്നു....  (18 minutes ago)

ക്രിസ്മസ് അവധി... നിർബന്ധമല്ലെന്ന് വിശദീകരണകുറിപ്പ്  (28 minutes ago)

വീടിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ച നിലയിൽ  (35 minutes ago)

പള്ളിയിൽ പോയി തിരിച്ചു വന്നപ്പോൾ വാതിൽ തുറന്ന നിലയിൽ.... കവർന്നത് 60 പവനോളം, പോലീസ് അന്വേഷണം ഊർജിതമാക്കി...  (1 hour ago)

R ശ്രീലേഖ തിരുവനന്തപുരം മേയർ..!V V രജീഷ് പുറത്ത് പാറ്റൂരിനെ കണ്ട് രാജീവ്.. സ്വതന്ത്രനെ തൂക്കി R C ...!  (1 hour ago)

പക്ഷിപ്പനി ... കൂടുതൽ ഇടങ്ങളിലേക്ക് രോഗബാധ പടരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചതായും ജില്ലാഭരണകൂടം  (1 hour ago)

രാജ്യത്ത് ക്രിസ്തീയ വിശ്വാസത്തിനെതിരെ വലിയ അക്രമങ്ങൾ നടക്കുകയാണെന്നും  (1 hour ago)

ഇ​ന്ത്യ​ൻ ടീം ​മൂ​ന്നാം അ​ങ്ക​ത്തി​നാ​യി തലസ്ഥാനത്ത്  (1 hour ago)

യു.ജി.സി-നെറ്റ് 2025’  (1 hour ago)

തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം.  (2 hours ago)

പുത്തൻ പ്രതീക്ഷകളുമായി... തിരുപ്പിറവിയുടെ ഓർമകൾ പുതുക്കി ക്രൈസ്തവർ ഇന്ന് ...  (2 hours ago)

വെയിന്‍ കട്ടായിപ്പോയി, ആശുപത്രി വിട്ട് വിനായകൻ വലിച്ചു കീറി ജനം, ഉമ്മൻ‌ചാണ്ടിയെ പോലെ ചത്തുപോയെന്നു പറയടോ......  (2 hours ago)

12 ദിവസത്തെ പരിപാടി ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു  (2 hours ago)

ക്രിസ്മസ് ആഘോഷിച്ച് ലോകമെമ്പാടുമുള്ള വിശ്വാസികൾ...  (3 hours ago)

ലോറിയുമായുണ്ടായ കൂട്ടിയിടിയില്‍ സ്ലീപ്പര്‍ കോച്ച് ബസിന് തീപിടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം....  (3 hours ago)

Malayali Vartha Recommends