Widgets Magazine
29
Oct / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹമാസിന്‍റെ ഭാഗത്ത് നിന്നും കരാര്‍ ലംഘനമുണ്ടായാല്‍ ഗാസയില്‍ ഇനി ഇറങ്ങുന്നത് അമേരിക്കന്‍ സൈന്യമല്ല; 20,000 പാക്കിസ്ഥാന്‍ സൈനികർ ഇറങ്ങുന്നു: പാക്കിസ്ഥാന്‍റെ നടപടിക്ക് പ്രതിഫലമായി ലോകബാങ്ക് വായ്പ, തിരിച്ചടവില്‍ സാവകാശം, മറ്റ് സാമ്പത്തിക സഹായങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്ത് വാഷിങ്ടണും ടെല്‍അവീവും...


ശബരിമല സ്വർണക്കൊള്ള കേസ്: മുരാരി ബാബുവിനെയും പോറ്റിയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും; രേഖകൾ നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ദേവസ്വം ഉദ്യോഗസ്ഥരോട് നിലപാട് കടുപ്പിച്ച് SIT


പിഎം ശ്രീ വിഷയത്തില്‍ സിപിഐക്കു മുന്നില്‍ മുട്ടുമടക്കി മുഖ്യമന്ത്രിയും സിപിഎമ്മും..തര്‍ക്കത്തിനു താല്‍ക്കാലിക പരിഹാരമായി.. ഇന്നു ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ സിപിഎം മന്ത്രിമാര്‍ പങ്കെടുക്കും..


അമീബിക് മസ്തിഷ്‌ക ജ്വരം.. കാരണങ്ങളറിയാന്‍ വിദഗ്ധസംഘം കോഴിക്കോട് ജില്ലിയിൽ.. ഫീല്‍ഡ് തല പഠനം തുടങ്ങി.. കഴിഞ്ഞ ജൂലൈ മുതൽ ഒക്ടോബർ വരെ റിപ്പോർട്ട് ചെയ്ത 15 കേസുകളാണ് പഠനവിധേയമാക്കുന്നത്..


സ്വന്തം സൈനികര്‍ കൊല്ലപ്പെടുകയാണെങ്കില്‍ ഇസ്രയേല്‍, തിരിച്ചടിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്..ഒരാളെ കൊന്നാല്‍ ഇസ്രയേലിന് തിരച്ചു കൊല്ലാം എന്ന് സാരം..ഇതുവരെ 30 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്..

വിസ്മയം ഈ നീതി! പ്രതി കിരൺകുമാറിന് 10 വർഷം കഠിന തടവ്! രാജ്യം ഉറ്റുനോക്കിയ വിധി.... കേരളം നടുങ്ങിയ സ്ത്രീധന ആത്മഹത്യ.. കുറ്റം ചെയ്തിട്ടില്ലെന്ന് കിരൺ കുമാർ

24 MAY 2022 01:17 PM IST
മലയാളി വാര്‍ത്ത

More Stories...

ഏഷ്യാ കപ്പിലെ വിജയികളായ ഇന്ത്യയ്ക്ക് ട്രോഫി നല്‍കാതിരുന്ന സംഭവം പുതിയ വഴിത്തിരിവിലേക്ക്..ടീമിന് ഏഷ്യാ കപ്പ് ട്രോഫി നല്‍കാന്‍ തയ്യാറാണെന്ന് പാകിസ്താന്‍ ആഭ്യന്തര മന്ത്രി..പക്ഷെ ഇക്കാര്യങ്ങൾ അനുസരിക്കണം..

പാക്കിസ്ഥാനിലെ സെനിക കേന്ദ്രത്തിനു മുന്നിൽ ഉഗ്രസ്ഫോടനം..13 പേർ കൊല്ലപ്പെട്ടു,, പൊട്ടിത്തെറിച്ചത് കാർ,..

ടിക്കറ്റ് നിരക്ക് കുത്തനെ കൂടും; പാക് നടപടി പ്രവാസികൾക്ക് തിരിച്ചടിയോ !

വൻ ആശ്വാസം സമ്മാനിച്ച് സ്വർണവില..ഗ്രാമിന് 60 രൂപ കുറഞ്ഞ് വില 8,225 രൂപയായി..പവന് 480 രൂപ താഴ്ന്ന് 65,800 രൂപയും.. രണ്ടാഴ്ചയ്ക്കിടെ ആദ്യമായാണ് പവൻവില 66,000 രൂപയ്ക്ക് താഴെ എത്തുന്നത്..

മേഘയുടെ കാമുകൻ സുകാന്ത് സുരേഷ്. എറണാകുളത്ത് കറങ്ങിയത് തൂക്കി അച്ഛൻ..! അക്കൗൺടിൽ 80രൂപ.

കേരളത്തിന്റെ തീരാനോവാണ് കൊല്ലം നിലമേൽ സ്വദേശിനി വിസ്മയ എന്ന പെൺകുട്ടി. ഭർതൃ വീട്ടിൽ സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമായിരുന്നു ആ 24കാരിക്ക് സംഭവിച്ചത്. എന്തായിരുന്നാലും നീതി ലഭിച്ചു എന്ന് തന്നെയാണ് ഇന്നലെ കോടതിയുടെ നിരീക്ഷണത്തിലൂടെ എല്ലാവർക്കും ബോധ്യപ്പെട്ടത്.

ഇതിനു പിന്നാലെ വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് കിരൺ കുറ്റക്കാരനെന്ന് തെളിഞ്ഞത്. എന്നാൽ ശിക്ഷ വിധിക്കുന്നത് ഇന്നത്തേക്ക് കോടതി മാറ്റി വയ്ക്കുകയാണ് ചെയ്തിട്ടുണ്ടായിരുന്നത്. കേരളം തന്നെ കാത്തിരുന്ന ആ വിധിയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

മൂന്ന് വകുപ്പുകളിലായി 18 വര്‍ഷം ശിക്ഷയാണ് കോടതി വിധിച്ചത്. ഐപിസി 304 പ്രകാരം 10 വര്‍ഷവും, 306 അനുസരിച്ച് ആറുവര്‍ഷവും, 498 അനുസരിച്ച് രണ്ടുവര്‍ഷവുമാണ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പന്ത്രണ്ടര ലക്ഷം രൂപ പിഴയും അടയ്ക്കണം. രണ്ടുലക്ഷം രൂപ വിസ്‍മയയുടെ മാതാപിതാക്കള്‍ക്ക് നല്‍കണം.

സ്ത്രീധന പീഡന നിരോധന നിയമപ്രകാരം 6 വർഷം തടവ് ശിക്ഷയും പിന്നെ പിഴ തുകയും ഒടുക്കേണ്ടി വരും. ആകെ 25 വർഷം തടവാണ് പക്ഷേ ഒന്നിച്ച് ഒരേ കാലാവധി ആയതിനാൽ 10 വർഷം അനുഭവിച്ചാൽ മതിയാകും. കേസിൽ കിരൺ കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി വിധിച്ചിരുന്നു. ഏഴു വർഷം മുതൽ ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങൾ കിരൺ ചെയ്തിട്ടുണ്ടെന്നാണ് കോടതി വിലയിരുത്തൽ.

രാവിലെ പതിനൊന്നു മണിയോടെ കൊല്ലം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ ശിക്ഷയെ കുറിച്ചുളള വാദം ആരംഭിച്ചിരുന്നു. കിരണിന് ജീവപര്യന്തം ശിക്ഷ നൽകണമെന്ന ആവശ്യമാണ് പ്രോസിക്യൂഷൻ ഉന്നയിച്ചത്. എന്നാൽ പ്രായം പരിഗണിച്ച് ശിക്ഷയിൽ ഇളവു നൽകണമെന്നാണ് പ്രതിഭാഗത്തിൻറെ വാദം.

സ്ത്രീധന പീഡനവും ആത്മഹത്യ പ്രേരണയും ഉൾപ്പെടെ വിസ്മയയുടെ ഭർത്താവ് കിരണിനെതിരെ ചുമത്തിയ പ്രധാന കുറ്റങ്ങളെല്ലാം നില നിൽക്കുന്നതാണെന്ന് ചൂണ്ടികാട്ടിയാണ് കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതി ഇന്നലെ വിധി പുറപ്പെടുവിച്ചത്. സർക്കാരുദ്യോ​ഗസ്ഥർ സ്ത്രീധനം വാങ്ങരുത് എന്ന് ചട്ടം നിലനിൽക്കുമ്പോൾ അത് ലംഘിച്ചാണ് കിരൺ വിസ്മയെ പലവിധത്തിൽ പീഡിപ്പിച്ചത്.

പ്രതി സ്ത്രീധനം ആവശ്യപ്പെട്ടന്നാണ് പ്രോസിക്യൂഷൻ വാദിക്കുന്നത്. എന്നാൽ താൻ നിരപരാധിയാണെന്നും, തെറ്റൊന്നും ചെയ്തിട്ടില്ലെന്നും, വിസ്മയയുടേത് ആത്മഹത്യ മാത്രമാണെന്നും അതുകൊണ്ട് തനിക്ക് ശിക്ഷയിൽ ഇളവ് വേണമെന്നുമാണ് കോടതിയിൽ വാദിച്ചത്. പക്ഷേ പ്രതിയോട് യാതൊരു വിധ അനുകമ്പയും പാടില്ല എന്നാണ് പ്രോസിക്യൂഷൻ വാദിക്കുന്നത്. പ്രതി വിസ്മയയെ നിലത്തിട്ട് ചവിട്ടിയരക്കുകയാണ് ചെയ്തിട്ടുള്ളത്. അതുകൊണ്ട് യാതൊരു ദയയും അർഹിക്കുന്നില്ല എന്നാണ് പ്രോസിക്യൂഷന്റെ നിലപാട്.

അച്ഛന് രക്തസമ്മദവും പ്രമേഹവും ഉണ്ട്. കുടുംബം നോക്കേണ്ട ബാധ്യത തനിക്കാണെന്നും പ്രതി കോടതിയെ അറിയിച്ചു. എന്നാൽ, പ്രതിയോട് അനുകമ്പ പാടില്ലെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു. വിധി സമൂഹത്തിന് സന്ദേശമാകണം. കേസ് വ്യക്തിക്കെതിരെ അല്ല, കോടതി വിധി സമൂഹത്തിന് സന്ദേശമാകണമെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. പ്രത്യേക സാഹചര്യത്തിൽ ആത്മഹത്യ കൊലപാതകമായി കണക്കാമെന്നും പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.

കിരൺ കുമാറിനെതിരെ പൊലീസ് ചുമത്തിയ ഏഴ് കുറ്റങ്ങളിൽ അഞ്ചും നിലനിൽക്കുമെന്ന് കോടതി പറഞ്ഞിരുന്നു. ഐപിസി 304 (B), ഗാർഹിക പീഡനത്തിനെതിരായ 498 (A), ആത്മഹത്യാ പ്രേരണയ്ക്കെതിരായ ഐപിസി 306 വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ 3, 4 വകുപ്പുകളുമാണ് കോടതി ശരിവച്ചത്.

ഐപിസി 506, 323 വകുപ്പുകൾ മാത്രമാണ് തള്ളിക്കളഞ്ഞത്. കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ കിരൺ കുമാറിൻറെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു. തുടർന്ന് ഇയാളെ ജയിലിലേക്ക് മാറ്റി. ശാസ്ത്രീയ വഴികളിലൂടെ നടത്തിയ അന്വേഷണത്തിനുള്ള അംഗീകാരമാണ് കോടതി വിധിയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പ്രതികരിച്ചു.

വിസ്മയ മരിച്ച് ഒരു വർഷം പൂർത്തിയാകും മുമ്പാണ് കേസിൽ വിധി വന്നിരിക്കുന്നത്. സമൂഹ മനസാക്ഷിയെ തൊട്ടുണർത്തിയ കേസിൽ അതിവേഗത്തിലായിരുന്നു കോടതി നടപടികൾ. കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ കിരൺ കുമാറിന്റെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു. തുടർന്ന് ഇയാളെ ഇന്നലെ തന്ന ജയിലിലേക്ക് മാറ്റി. ശാസ്ത്രീയ വഴികളിലൂടെ നടത്തിയ അന്വേഷണത്തിനുള്ള അംഗീകാരമാണ് കോടതി വിധിയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പ്രതികരിച്ചു.

2021 ജൂൺ 21 നാണ് ബിഎഎംഎസ് വിദ്യാർത്ഥിനി വിസ്മയയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 42 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്. 120 രേഖകളും 12 തൊണ്ടിമുതലുകളും കൂടി പരിശോധിച്ച ശേഷമാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ എൻ സുജിത് കേസിൽ ഇന്നലെ വിധി പറഞ്ഞത്.

കേസ് കെട്ടിച്ചമച്ചതാണെന്നും സ്വന്തം അച്ഛനുമായുണ്ടായ പ്രശ്‌നങ്ങളുടെ പേരിലാണ് വിസ്മയ ആത്മഹത്യ ചെയ്തത് എന്നും സമർത്ഥിക്കാനാണ് പ്രതിഭാഗം കോടതിയിൽ ശ്രമിച്ചത്. ഭർതൃവീട്ടിൽ താൻ നേരിടുന്ന പീഡനങ്ങളെ കുറിച്ചുള്ള വിസ്മയയുടെ ശബ്ദ സംഭാഷണം ഇതിനിടെ പുറത്തുവന്നു. അച്ഛൻ ത്രിവിക്രമൻ നായരുമായി നടത്തിയ ഫോൺ സംഭാഷണം കോടതിയിൽ സുപ്രധാന തെളിവായി പ്രോസിക്യൂഷൻ സമർപ്പിച്ചിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യാത്രക്കിടെ 22കാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഡ്രൈവര്‍ അറസ്റ്റില്‍  (7 minutes ago)

ധൈര്യമുണ്ടോ? ചില്ലുപാലത്തിലൂടെ നടക്കാം; തിരുവനന്തപുരം ആക്കുളത്ത് ചില്ലുപാലത്തിലെത്തിയാൽ താഴേക്ക് നോക്കല്ലേ...!!!!  (2 hours ago)

പി.എം ശ്രീ പദ്ധതി;പിന്‍മാറാനുളള ഇടതുമുന്നണി സര്‍ക്കാരിന്‍റെ തീരുമാനത്തെ ശക്തമായി അപലപിച്ച് ബിജെപി നേതാവ് വി.മുരളീധരൻ  (3 hours ago)

രാജ്യത്ത് ഏറ്റവും സുതാര്യവും മാതൃകാപരവുമായ ഭരണ സമീപനം നടപ്പാക്കുന്ന സർക്കാരിന് ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണയാണ് ലഭിക്കുന്നത്; സർക്കാരിന് ജനങ്ങൾ നൽകിയ വലിയ പിന്തുണയിലാണ് 2021ൽ തുടർഭരണം ഉണ്ടായത് എന്ന് മു  (3 hours ago)

വിവാദങ്ങള്‍ക്കൊടുവില്‍ പിഎം ശ്രീ പദ്ധതി പുനഃപരിശോധിക്കാന്‍ ഏഴംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ച് മുഖ്യമന്ത്രി  (3 hours ago)

ആശ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വർദ്ധിപ്പിക്കും; 26,125 പേർക്ക് ഇതിൻറെ പ്രയോജനം ലഭിക്കും  (3 hours ago)

രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കൊപ്പം വേദി പങ്കിട്ട് സിപിഐഎം ജനപ്രതിനിധി; രാഹുലിനെ പാലക്കാട്ടെ ഒരു പരിപാടിയിലും പങ്കെടുപ്പിക്കില്ലെന്ന ഡിവൈഎഫ്‌ഐ നിലപാടിനിടെയാണ് സംഭവം  (3 hours ago)

ജയന്റേത് അപകട മരണമല്ല, കൊലപാതകം; ഫോണിലൊളിപ്പിച്ച ആ തെളിവിനായി കാർ കയറ്റി സൃഹുത്തുക്കൾ കൊന്നു ? ടയറുകളിൽ രക്തക്കറ, തലയിൽ! മരിക്കുന്നതിനു മുന്നേ അമ്മയോട് പറഞ്ഞത് ഒരൊറ്റ കാര്യം  (3 hours ago)

ബൗദ്ധിക വെല്ലുവിളി നേരിടുന്നവർക്കായി വിവിധ പദ്ധതികൾ നടപ്പാക്കും; വിവിധ സേവനങ്ങൾ ഉറപ്പാക്കും; ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവർക്കായി 'അൻപ്' പ്രത്യേക ക്യാമ്പയിൻ; ഉദ്‌ഘാടനം നിർവ്വഹിച്ച് മന്ത്രി ആർ.ബിന്ദ  (3 hours ago)

നെല്ല് സംഭരണ വിഷയത്തിൽ സംസ്ഥാന സർക്കാർ കൃത്യമായ നിലപാട് സ്വീകരിക്കുന്നില്ല; സംസ്ഥാന ഭക്ഷ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കേരള സംയുക്ത കർഷകവേദി  (4 hours ago)

ഭൂമിക്ക് പൂർണമായും സർക്കാർ ഗ്യാരൻ്റി കൊടുക്കാനാകും; എല്ലാവരുടെയും ഭൂമിക്ക് രേഖയുള്ള കേരളമാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് മന്ത്രി കെ.രാജൻ  (4 hours ago)

വോട്ടർ പട്ടികയുടെ വിശ്വാസ്യതയാണ് ജനാധിപത്യ ഭരണത്തിന്റെ അടിത്തറ; കേരളത്തിൽ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം നടത്താൻ തീരുമാനിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി സ്വാഗതാർഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാ  (4 hours ago)

ഏക മക്നറെ മരണത്തിനു ശേഷം വീട്ടിനുള്ളില്‍ നിന്നും പുറത്തിറങ്ങാതെ വീട്ടമ്മ; പിന്നാലെ കിണറ്റില്‍ എന്തോ വീഴുന്ന ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാര്‍ കണ്ട കാഴ്ച ഭയാനകം ...!!!!  (4 hours ago)

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക; ഇടിമിന്നൽ അപകടകാരികൾ; മുന്നറിയിപ്പ്  (4 hours ago)

കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ പ്രത്യേക തീവ്ര പുനഃപരിശോധന അസാധ്യം; വോട്ടര്‍ പട്ടിക പ്രത്യേക തീവ്ര പുനഃപരിശോധന നടപ്പാക്കുമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രഖ്യാപനം ജനാധിപത്  (4 hours ago)

Malayali Vartha Recommends