Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...


ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...


കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്നു.. അഞ്ചുപേര്‍ അറസ്റ്റില്‍..കാറിനുള്ളില്‍നിന്ന് വാക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്.. ഇവരെ പിന്നീട് ജാമ്യത്തില്‍വിട്ടു..

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിര്‍മാണത്തിന് അദാനി ഗ്രൂപ്പിനു നല്‍കാന്‍ സര്‍ക്കാര്‍ 850 കോടി അടിയന്തരമായി വായ്പയെടുക്കാനാ സര്‍ക്കാര്‍ തീരുമാനം. പദ്ധതിക്കായി ഒരാഴ്ചയ്ക്കകം 850 കോടി രൂപ അദാനി ഗ്രൂപ്പിനു കൈമാറാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഹഡ്കോയില്‍നിന്നോ സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍നിന്നോ വായ്പയെടുക്കാനാണ് നീക്കം. ഇക്കാര്യത്തില്‍ ഇരുകൂട്ടരുമായുമുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

13 FEBRUARY 2023 10:54 AM IST
മലയാളി വാര്‍ത്ത

More Stories...

ടിക്കറ്റ് നിരക്ക് കുത്തനെ കൂടും; പാക് നടപടി പ്രവാസികൾക്ക് തിരിച്ചടിയോ !

വൻ ആശ്വാസം സമ്മാനിച്ച് സ്വർണവില..ഗ്രാമിന് 60 രൂപ കുറഞ്ഞ് വില 8,225 രൂപയായി..പവന് 480 രൂപ താഴ്ന്ന് 65,800 രൂപയും.. രണ്ടാഴ്ചയ്ക്കിടെ ആദ്യമായാണ് പവൻവില 66,000 രൂപയ്ക്ക് താഴെ എത്തുന്നത്..

മേഘയുടെ കാമുകൻ സുകാന്ത് സുരേഷ്. എറണാകുളത്ത് കറങ്ങിയത് തൂക്കി അച്ഛൻ..! അക്കൗൺടിൽ 80രൂപ.

മേഘ ട്രാക്കിൽ തലവയ്ക്കാൻ കാരണം ഇത്..മലപ്പുറംക്കാരനെ തൂകി പോലീസ്..I B ഉദ്യോഗസ്ഥയുടെ മരണത്തിന് കാരണം ഇത്

മൂന്നു പേരും തൂങ്ങി മരിച്ചു; കസ്റ്റംസ്-ജി.എസ്.ടി. അഡീ.കമ്മിഷണറും അമ്മയും സഹോദരിയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്



 ഓഹരി വിപണിയില്‍ കൂപ്പുകുത്തി വീണ അദാനി ഗ്രൂപ്പിന് പണം കടംവാങ്ങി നല്കാനുള്ള പിണറായി സര്‍ക്കാരിന്റെ പദ്ധതി ഏറെ വിമര്‍ശനത്തിന് വഴി തെളിക്കുന്നുണ്ട്. കാരണം കോടികള്‍ ബാധ്യതയില്‍ നില്ക്കുന്ന അദാനിയെ സഹായിക്കാനാണ് കേരളം വായ്പയെടുത്ത് പണം അടിയന്തിരമായി നല്കുന്നതെന്ന ആരോപണമാണ് ഉയരുന്നത്. പണം കൈപറ്റി കഴിഞ്ഞാല്‍ തുറമുഖ നിര്‍മ്മാണം എങ്ങനെ പുരോഗമിക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ലാത്ത അവസ്ഥയാണ്. കേരളത്തിന്റെ സ്വപ്‌ന പദ്ധതി അദാനിയുടെ തകര്‍ച്ചയ്‌ക്കൊപ്പം തകരുമോയെന്ന സംശയവും ബാക്കിയാണ്. എങ്കിലും പിണറായി സര്‍ക്കാര്‍ ഇത്ര തിടുക്കപ്പെട്ട് അദാനിയ്ക്ക് പണം നല്കാന്‍ ഉദ്ദേശിക്കുന്നതിന് പിന്നില്‍ അദാനിയെ സഹായിക്കുക എന്ന ലക്ഷ്യമുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിര്‍മാണത്തിന് അദാനി ഗ്രൂപ്പിനു നല്‍കാന്‍ സര്‍ക്കാര്‍ 850 കോടി അടിയന്തരമായി വായ്പയെടുക്കാനാ സര്‍ക്കാര്‍ തീരുമാനം. പദ്ധതിക്കായി ഒരാഴ്ചയ്ക്കകം 850 കോടി രൂപ അദാനി ഗ്രൂപ്പിനു കൈമാറാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഹഡ്കോയില്‍നിന്നോ സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍നിന്നോ വായ്പയെടുക്കാനാണ് നീക്കം. ഇക്കാര്യത്തില്‍ ഇരുകൂട്ടരുമായുമുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

തുറമുഖനിര്‍മാണം പൂര്‍ത്തിയായി 15 വര്‍ഷം കഴിഞ്ഞാല്‍ മാത്രമേ നടത്തിപ്പ് സര്‍ക്കാരിലേക്ക് എത്തുകയുള്ളൂ. അതുകൊണ്ടുതന്നെ ഹഡ്കോയില്‍നിന്നു വായ്പയെടുത്താല്‍ 16 വര്‍ഷം കഴിഞ്ഞ് തിരിച്ചടവ് നടത്തിയാല്‍ മതിയെന്ന് ധാരണയായിട്ടുണ്ട്. അതുവരെ പലിശ മാത്രം നല്‍കിയാല്‍ മതിയാകും. പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് ഇനി 1000 കോടി രൂപയും വിഴിഞ്ഞം-ബാലരാമപുരം റെയില്‍വേ ലൈന്‍ നിര്‍മാണത്തിനു മറ്റൊരു 1000 കോടിയുമുള്‍പ്പെടെ 2850 കോടിയാണ് സര്‍ക്കാര്‍ ആകെ വായ്പയെടുക്കുന്നത്. സാങ്കേതികപ്രശ്നങ്ങളാല്‍ ബാങ്കുകളില്‍നിന്നു വായ്പ ലഭ്യമല്ലാത്തതിനാലാണ് ഹഡ്കോയെയും സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തെയും സമീപിച്ചത്.

ബ്രേക്ക് വാട്ടര്‍ നിര്‍മാണത്തിന് സര്‍ക്കാര്‍ നല്‍കേണ്ടത് 1450 കോടി രൂപയാണ്. നിലവില്‍ ബ്രേക്ക് വാട്ടറിന്റെ 30 ശതമാനം പണി പൂര്‍ത്തിയായിട്ടുണ്ട്. സര്‍ക്കാര്‍ നല്‍കേണ്ട വിഹിതത്തില്‍നിന്ന് 400 കോടി എത്രയുംപെട്ടെന്ന് നല്‍കണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് പലതവണ കത്ത് നല്‍കിയിരുന്നു. തുറമുഖ നിര്‍മാണത്തിനുള്ള ഗ്യാപ് വയബിലിറ്റി ഫണ്ടായി 817 കോടിയാണ് നല്‍കേണ്ടത്. ഇതില്‍ 400 കോടി രൂപ സംസ്ഥാന വിഹിതമാണ്.  കൂടാതെ തുറമുഖ നിര്‍മാണം എത്രയുംവേഗം പൂര്‍ത്തിയാക്കണമെന്നുള്ള ലക്ഷ്യവും മുന്‍നിര്‍ത്തിയാണ്, അദാനി ഗ്രൂപ്പിനു നല്‍കാനുള്ള തുക കൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഗ്യാപ് വയബിലിറ്റി ഫണ്ടായി കേന്ദ്രം നല്‍കാനുള്ള തുക ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഇടപെടാമെന്നും തുറമുഖവകുപ്പ് അദാനി ഗ്രൂപ്പിന് ഉറപ്പുനല്‍കിയിട്ടുണ്ട്. അടുത്ത സെപ്റ്റംബറില്‍ വിഴിഞ്ഞത്ത് തുറമുഖത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കി കപ്പലെത്തിക്കാനാണ് സര്‍ക്കാര്‍ നീക്കം.
സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് 31 വരെ കടമെടുക്കാന്‍ കഴിയുന്ന തുക 937 കോടിയായി കേന്ദ്രം വെട്ടിക്കുറച്ചതോടെ സംസ്ഥാന സര്‍ക്കാരിന്റെ അടുത്ത മാസത്തെ ചെലവുകള്‍ പ്രതിസന്ധിയില്‍. പണമില്ലാത്തതിനാല്‍ പദ്ധതി വിഹിതത്തില്‍ വന്‍ വെട്ടിക്കുറയ്ക്കല്‍ വന്നേക്കും.

റിസര്‍വ് ബാങ്ക് അനുവദിച്ചിട്ടുള്ള 1,600 കോടിയുടെ വെയ്‌സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സ് ഇപ്പോള്‍ത്തന്നെ അടിക്കടി സര്‍ക്കാര്‍ വാങ്ങുന്നുണ്ട്. ഓവര്‍ഡ്രാഫ്റ്റായി 1,600 കോടി രൂപ കൂടി സ്വീകരിക്കേണ്ടി വരും. വളരെ അസാധാരണ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഓവര്‍ഡ്രാഫ്റ്റിലേക്കു നീങ്ങാറുള്ളത്. ശമ്പളവും പെന്‍ഷനും മുടങ്ങാതിരിക്കാനും 2 മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യാനുമുള്ള ശ്രമത്തിലാണു സര്‍ക്കാര്‍.

സര്‍ക്കാരിന്റെ രണ്ട് കൈയ്യും വിട്ട് ബെല്ലും ബ്രേക്കുമില്ലാതെയുള്ള പോക്ക് എവിടെ ചെന്ന്  അവസാനിപ്പിക്കുന്നമെന്ന കാര്യത്തില്‍ നിശ്ചയമില്ല. കടം പെരുകി പെരുകി വരികയും കടമെടുത്ത് തുകകള്‍ തിരിച്ചു നല്കാന്‍ കഴിയാതെ വരികയും ചെയ്യുന്ന സാഹചര്യത്തിലേയ്ക്കാണ് നീ്ങ്ങുന്നത്. അതിനിടയിലാണ് അദാനിയെ സഹായിക്കാന്‍ ആയിരം കോടിയോളം രൂപ വേറെയും കണ്ടെത്തുന്നത്. അദാനിയുടെ പൊല്ലാകാലമാണ്. ഇപ്പോള്‍ കേരളം വായ്പയെടുത്ത് പണം കൈമാറിയാല്‍ അവര്‍ അത് വകമാറ്റി ചിലവഴിച്ച് കേരളത്തിന്റെ വികസന സ്വപ്‌നങ്ങളെ അട്ടിമറിക്കുമോയെന്ന സംശയമുണ്ട്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (8 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (8 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (9 hours ago)

ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ  (9 hours ago)

ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍  (10 hours ago)

ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...  (10 hours ago)

മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്  (11 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...  (11 hours ago)

ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...  (11 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം  (11 hours ago)

തെലങ്കാനയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ സ്ഫോടനം  (12 hours ago)

PINARAYI VIJAYAN കാരണം വ്യക്തമാക്കി  (12 hours ago)

Dowry torture മരണത്തിന് മുമ്പ് പിതാവിന് വാട്ട്‌സ്ആപ്പിൽ അയച്ചത്  (12 hours ago)

KANNUR അന്വേഷണം ആരംഭിച്ചു  (12 hours ago)

KOZHIKODE കണ്ടെത്താനാവില്ലെന്ന് സന്ദേശം  (13 hours ago)

Malayali Vartha Recommends