Widgets Magazine
07
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിതം മാറ്റിമറിച്ചു... കനകലത ഓര്‍മ്മയാകുമ്പോള്‍ മായാതെ നില്‍ക്കുന്നത് അനേകം സിനിമകളും സീരിയലുകളും; അവസാന നാളുകള്‍ ഏറെ കഷ്ടപ്പെട്ടു; ആരെന്നുപോലും അറിയില്ല, സ്വന്തം പേരും മറന്നു: അവസാനകാലത്തും ദുരിത ജീവിതത്തില്‍ കനകലത


കാത്തിരുന്ന് കാണാം... മത്സരിക്കുന്നില്ലെന്ന് പറഞ്ഞ കെ സുധാകരനെ നിര്‍ബന്ധിപ്പിച്ച് പ്രസിഡന്റ് സ്ഥാനം ഒഴിപ്പിച്ച് മത്സരിപ്പിച്ചു; തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കിട്ടിയ അവസരം മുതലാക്കി എതിരാളികള്‍; തത്ക്കാലം തണുത്ത് സുധാകരന്‍; ധൃതിയോ അതൃപ്തിയോ ഇല്ല, കെസിയെ അനാവശ്യമായി വലിച്ചിഴയ്ക്കുന്നുവെന്ന് കെ സുധാകരന്‍


പക്ഷെ മഴയെ കാണാനില്ല... കൊടും ചൂടില്‍ വലയുന്ന കേരളത്തിന് ആശ്വാസമായി കേന്ദ്ര കാലാവസ്ഥ പ്രവചനം; ഈ ആഴ്ച വേനല്‍ മഴ കനക്കുമെന്ന് പ്രവചനം; 4 ദിവസം മഴ ഉറപ്പിക്കാം, യെല്ലോ അലര്‍ട്ട് 2 ദിവസം 3 ജില്ലകളിലായി


സങ്കടം അടക്കാനാവാതെ..... ബഹ്‌റൈനില്‍ പനി ബാധിച്ച് ഒരാഴ്ചയായി ചികിത്സയിലായിരുന്ന മലയാളി മരിച്ചു...


ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മൂന്നാം ഘട്ട പോളിംഗ് ഇന്ന് .... 10 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 92 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ജ്യോതിരാദിത്യ സിന്ധ്യ, നാരായണ്‍ റാണെ, മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹാന്‍, ദിഗ്വിജയ് സിംഗ് എന്നിവരാണ് മൂന്നാം ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍

നടി ആക്രമിക്കപ്പെട്ട കേസിൽ മഞ്ജുവാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ: ദിലീപിന് ഇരുട്ടടിയായി ആ വാദങ്ങൾ....

16 FEBRUARY 2023 01:48 PM IST
മലയാളി വാര്‍ത്ത

More Stories...

 കടമെടുപ്പ് പരിധിയിലെ പ്രധാന ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് ... കൂടുതല്‍ കടമെടുക്കാന്‍ അനുവാദമില്ല, ഓരോ സംസ്ഥാനത്തിനും എത്ര കടമെടുക്കാമെന്നത് അഞ്ചംഗ ബെഞ്ച് പരിഗണിക്കും, ഹര്‍ജിയില്‍ ഭരണഘടനാ വിഷയങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സുപ്രീംകോടതി

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ എക്‌സാലോജിക് കമ്പനിക്കു സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന്റെ സമൻസ്... സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് വിവിധ രേഖകൾ ആവശ്യപ്പെട്ടു സമൻസ്..

കണ്ണീരോടെ.... ഒമാനില്‍ പ്രവാസി മലയാളി വീട്ടമ്മ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു...സംസ്‌കാര ചടങ്ങുകള്‍ നാട്ടില്‍ നടത്തും

മഹാസഖ്യ സര്‍ക്കാരിനെ വീഴ്ത്തി നിതീഷ്കുമാര്‍ രാജിവച്ചു..! ജെ.ഡി.യു– ബി.ജെ.പി സഖ്യ സര്‍ക്കാര്‍ അധികാരമേല്‍ക്കും..സത്യപ്രതിജ്ഞ ഇന്ന്..!

മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ സുരേഷ് ഗോപിക്ക് മുൻകൂർ ജാമ്യം; നിലവിൽ അറസ്റ്റിനുള്ള സാഹചര്യമില്ലെന്ന് സർക്കാർ കോടതിയിൽ; സർക്കാർ നിലപാട് കൂടി കണക്കിലെടുത്താണ് ഹൈക്കോടതിയുടെ നീക്കം

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ മഞ്ജുവാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. വിചാരണ നീട്ടാൻ ശ്രമമെന്ന ദിലീപിന്റെ വാദം അടിസ്ഥാന രഹിതമെന്നും സർക്കാർ കോടതിയെ അറിയിച്ചു. വിചാരണ നീട്ടികൊണ്ടു പോകുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് നേരത്തെ സുപ്രീംകോടതിയെ സമീപിച്ചത്. ഇത് സംബന്ധിച്ച വിവരങ്ങൾ വിചാരണ കോടതിയിൽ നിന്ന് സുപ്രീം കോടതി തേടുകയും ചെയ്തു. നാളെ ഈ കേസ് വീണ്ടും പരിഗണിക്കാൻ ഇരിക്കുകയാണ്.

ദിലീപിന്റെയും സംസ്ഥാന സർക്കാരിന്റെയും വാദങ്ങൾ എഴുതി നല്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ചുള്ള വാദങ്ങളാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ സമർപ്പിച്ചത്. സംസ്ഥാന സർക്കാർ ദിലീപിന് ഇത് സംബന്ധിച്ച് നൽകിയ മറുപടിയിൽ പ്രധാനമായും പറയുന്നത് ഈ തെളിവുകളുടെയും മറ്റും അഭാവത്തിൽ വ്യക്തത വരുത്തണമെന്നാണ്.

ഇത് നടപടി കുറ്റമറ്റ രീതിയിൽ ആക്കാനാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള നീക്കം. മാത്രമല്ല പ്രതിയായ ദിലീപ് വലിയൊരു തരത്തിൽ ആസൂത്രണം ചെയ്ത ആക്രമണം കൂടെയാണ് ഇത്. അതുകൊണ്ടു തന്നെ വിചാരണ നീട്ടാൻ പ്രോസിക്യൂഷൻ ശ്രമിക്കുന്നുവെന്ന ദിലീപിന്റെ ആരോപണം വ്യാജമെന്നാണ് ഈ കേസുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ വാദങ്ങളിൽ പറയുന്നത്. വീണ്ടും വിസ്താരത്തിനു വിളിച്ചത് ഏഴുപേരെ മാത്രമാണ്. ഇതിൽ മൂന്ന് സാക്ഷികളുടെ വിസ്താരം പൂർത്തിയാക്കി. ഇനി മഞ്ജുവാര്യർ ഉൾപ്പടെ നാലുപേരുടെ വിസ്താരം മാത്രമാണ് ഉള്ളത്. വിചാരണ വേഗത്തിൽ നടത്തണമെന്ന ദിലീപിന്റെ ആവശ്യം രക്ഷപ്പെടുമെന്ന മിഥ്യാ ധാരണയിലാണ്. പ്രതികൾ തെളിവുകൾ നശിപ്പിച്ചത് തെളിയിക്കാനുള്ള അവകാശം പ്രോസിക്യൂഷന് ഉണ്ടെന്നും, ഇത് സംബന്ധിച്ച് നൽകിയ മറുപടിയിൽ പറയുന്നു.

 

ബാലചന്ദ്രകുമാർ അടക്കമുള്ളവരുടെ വാദം നീട്ടികൊണ്ടു പോയത് ദിലീപിന്റെ അഭിഭാഷകരാണ്. അനാവശ്യമായ ക്രോസ്സ് വിസ്താരം നടത്തി വിചാരണ നീട്ടികൊണ്ടുപോയതിൽ ദിലീപിന്റെ അഭിഭാഷകരുടെ പങ്കും ഇതിൽ ഉണ്ടെന്ന് ചൂണ്ടികാണിക്കുന്നു. പ്രതിഭാഗം വിസ്താരം നീട്ടിയില്ലെങ്കിൽ മുപ്പത് ദിവസത്തിനകം വിചാരണ പൂർത്തിയാക്കാനാകുമെന്നും സംസ്ഥാനം സുപ്രീം കോടതിയെ അറിയിച്ചു.

നടിയെ ആക്രമിച്ച കേസിൽ സാക്ഷിയായ മഞ്ജു വാരിയരെ വീണ്ടും വിസ്തരിക്കുന്നതിന് പ്രോസിക്യൂഷൻ ഉന്നയിക്കുന്ന കാരണം കഴമ്പില്ലാത്തതാണെന്ന് നടൻ ദിലീപ് സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. ബാലചന്ദ്രകുമാർ ഹാജരാക്കിയ ഓഡിയോ ക്ലിപ്പുകൾ തിരിച്ചറിയാനാണ് മഞ്ജുവിനെ വീണ്ടും വിസ്തരിക്കുന്നത്. മുൻ ഭാര്യയായ മഞ്ജുവിന് തന്നോടു വിരോധമുണ്ട്. ഓഡിയോ ക്ലിപ്പുകൾ സംബന്ധിച്ച ഫൊറൻസിക് റിപ്പോർട്ട് വിചാരണക്കോടതിയുടെ പരിഗണനയിലുണ്ട്. കേസിലെ തന്നെ സാക്ഷികളായ ഫൊറൻസിക് ഉദ്യോഗസ്ഥർ ഓഡിയോ ക്ലിപ്പുകളുടെ നിജസ്ഥിതി പരിശോധിക്കാൻ വൈദഗ്ധ്യമുള്ളവരാണെന്ന് ദിലീപ് പറഞ്ഞിരുന്നു.

 

വിചാരണ നിശ്ചിത സമയത്തിനകം പൂർത്തിയാക്കണമെന്ന സുപ്രീം കോടതിയുടെ ഉത്തരവിനെ മറികടക്കാനായി അന്വേഷണ ഏജൻസി, പ്രോസിക്യൂഷൻ, പരാതിക്കാരി എന്നിവർ യോജിച്ചു പ്രവർത്തിക്കുകയാണ്. കാലതാമസം വരുത്തുകയെന്ന തന്ത്രമാണ് പ്രോസിക്യൂഷൻ പ്രയോഗിച്ചത്. തനിക്കെതിരെയുള്ള ആരോപണവും അഞ്ചര വർഷമായുള്ള വിചാരണയും വ്യക്തിപരവും പ്രഫഷനലുമായ ജീവിതം തകർത്തു. കരിയറിലെ 6 വർഷം നഷ്ടമായി.

പുതിയതായി 44 സാക്ഷികളെ കൂടി വിസ്തരിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിൽ മിക്കവരും കേസുമായി ബന്ധമുള്ളവരല്ല. ചിലർ ഒരു തവണ വിസ്തരിച്ച് വിട്ടവരാണ്. എന്തിനാണ് ഇവരെ വീണ്ടും വിസ്തരിക്കുന്നതെന്ന് പ്രോസിക്യൂഷൻ അറിയിച്ചിട്ടില്ല. ബാലചന്ദ്രകുമാറിന്റെ വിസ്താരം വേഗത്തിൽ പൂർത്തിയാക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്... പവന് 240 രൂപയുടെ വര്‍ദ്ധനവ്  (10 minutes ago)

പത്തനംതിട്ട അടൂര്‍ മണ്ണടിയില്‍ നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ട സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം  (28 minutes ago)

ലോക ആസ്ത്മ ദിനം ഇന്ന് ... കൃത്യമായ ചികിത്സയിലൂടെ ആസ്ത്മ നിയന്ത്രണവിധേയമാക്കാം  (53 minutes ago)

മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായ് വഴി ഇന്തോനേഷ്യയിലേക്ക്... തിങ്കളാഴ്ച പുലര്‍ച്ചെയാണ് മുഖ്യമന്ത്രി നെടുമ്പാശേരിയില്‍നിന്ന് യാത്രയായത്  (1 hour ago)

സന്ദര്‍ശകരുടെ ശ്രദ്ധയ്ക്ക്.... ഊട്ടി, കൊടൈക്കനാല്‍ എന്നീ വിനോദസഞ്ചാര മേഖലകള്‍ സന്ദര്‍ശിക്കണമെങ്കില്‍ ഇന്ന് മുതല്‍ ഇ-പാസ് നിര്‍ബന്ധം....ടൂറിസ്റ്റ് വാഹനങ്ങള്‍ക്കും വാണിജ്യവാഹനങ്ങള്‍ക്കും ഇ-പാസ് വേണം  (1 hour ago)

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തിലെ വോട്ടെടുപ്പ് ആരംഭിച്ചു..  (1 hour ago)

ജീവിതം മാറ്റിമറിച്ചു... കനകലത ഓര്‍മ്മയാകുമ്പോള്‍ മായാതെ നില്‍ക്കുന്നത് അനേകം സിനിമകളും സീരിയലുകളും; അവസാന നാളുകള്‍ ഏറെ കഷ്ടപ്പെട്ടു; ആരെന്നുപോലും അറിയില്ല, സ്വന്തം പേരും മറന്നു: അവസാനകാലത്തും ദുരിത ജീ  (2 hours ago)

കാത്തിരുന്ന് കാണാം... മത്സരിക്കുന്നില്ലെന്ന് പറഞ്ഞ കെ സുധാകരനെ നിര്‍ബന്ധിപ്പിച്ച് പ്രസിഡന്റ് സ്ഥാനം ഒഴിപ്പിച്ച് മത്സരിപ്പിച്ചു; തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കിട്ടിയ അവസരം മുതലാക്കി എതിരാളികള്‍; തത്ക്കാ  (2 hours ago)

തുറവൂരില്‍ ട്രെയിലര്‍ ലോറിക്കടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം  (2 hours ago)

പക്ഷെ മഴയെ കാണാനില്ല... കൊടും ചൂടില്‍ വലയുന്ന കേരളത്തിന് ആശ്വാസമായി കേന്ദ്ര കാലാവസ്ഥ പ്രവചനം; ഈ ആഴ്ച വേനല്‍ മഴ കനക്കുമെന്ന് പ്രവചനം; 4 ദിവസം മഴ ഉറപ്പിക്കാം, യെല്ലോ അലര്‍ട്ട് 2 ദിവസം 3 ജില്ലകളിലായി  (2 hours ago)

ആവേശത്തോടെ താരങ്ങള്‍... സൂര്യകുമാര്‍ യാദവിന്റെ സെഞ്ചറി തിളക്കത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 7 വിക്കറ്റിനു തോല്‍പ്പിച്ച് മുംബൈ; തോല്‍ക്കുമെന്ന് തോന്നിപ്പിച്ച കളിയില്‍ രക്ഷിപ്പിച്ചെടുത്ത സൂര്യകുമാര്‍  (2 hours ago)

റോക്കറ്റിലെ ഓക്‌സിജന്‍ വാല്‍വില്‍ തകരാര്‍... ബോയിങ് സ്റ്റാര്‍ലൈനര്‍ വിക്ഷേപണം മാറ്റിവച്ചു...  (3 hours ago)

കൊടുംക്രൂരത ചെയ്തത് മൂന്നു പവന്റെ മാലയ്ക്കു വേണ്ടി....  (3 hours ago)

സങ്കടക്കാഴ്ചയായി... അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം...  (3 hours ago)

കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും മെമ്മറി കാര്‍ഡ് മോഷണത്തിനും ആര്യ രാജേന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ് ,യദു കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണുത്തരവ്  (4 hours ago)

Malayali Vartha Recommends