Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സോണിയാഗാന്ധിക്കെതിരായ ദുഷ്പ്രചാരണം സിപിഎം അവസാനിപ്പിക്കണം: രമേശ് ചെന്നിത്തല...


വാക്‌പോര് കടുക്കുന്നു.. വി ഡി സതീശനെതിരെ ശിവന്‍കുട്ടി വീണ്ടും രംഗത്തെത്തി..പറവൂരില്‍ ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിന് ഉറപ്പാക്കുക.. ഈ നീക്കം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയും..


സ്ത്രീധന പീഡന കൊലപാതകം..കമാൻഡോയായ 27 കാരി കാജൽ ചൗധരിയെ ഭർത്താവ് ഡംബെൽ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി..ഭർതൃ വീട്ടുകാർ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് വിവരം...


50 നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ചു: പേ വിഷ പ്രതിരോധ വാക്സിൻ അടക്കം വിവിധ കുത്തിവെപ്പുകൾ നൽകി ശാസ്ത്രീയ പരിചരണം ഉറപ്പാക്കി; തിരുവനന്തപുരത്തെ തെരുവുനായ് ശല്യം കുറയ്ക്കാനുള്ള പൈലറ്റ് പദ്ധതിക്ക് കോർപറേഷന്‍റെ നേതൃത്വത്തിൽ തുടക്കമായെന്ന് മേയർ വിവി രാജേഷ്...


ഓപ്പറേഷൻ സിന്ദൂർ..പാക്കിസ്ഥാൻ ആണവായുധങ്ങൾ സൂക്ഷിച്ചിട്ടുള്ള കിരാന ഹിൽസിൽ ഇന്ത്യ ആക്രമണം നടത്തിയോ..? ഇന്ത്യൻ വിമാനങ്ങൾ അണിനിരക്കുന്ന വിഡിയോ..

തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ മരിച്ച ഫയർമാൻ രഞ്ജിത്തിന്റെ കണ്ണുകൾ ദാനം ചെയ്യും: കിൻഫ്ര പാർക്കിൽ ഒഴിവായത് വൻ ദുരന്തം....

23 MAY 2023 10:48 AM IST
മലയാളി വാര്‍ത്ത

More Stories...

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

മോദി തലസ്ഥാനത്തേക്ക് കാത്തിരിക്കുന്നത് ആ പ്രഖ്യാപനം.. പിണറായിയിൽ പെരുമ്പറ

അതിജീവിതയെ സൈബർ ഇടത്തിലൂടെ അധിക്ഷേപിച്ചു; രാഹുൽ ഈശ്വറെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ചെങ്കോട്ട സ്ഫോടനം, ഫരീദാബാദ് ഭീകരസംഘടനയിലെ ഉമർ മുഹമ്മദ്? സിസിടിവി ചിത്രം പുറത്ത് ; ഇന്ത്യയിലെ പ്രധാന നഗരങ്ങൾ അതീവ ജാഗ്രത; കേരളത്തിലും കടുത്ത പരിശോധന

തുമ്പ കിൻഫ്ര പാർക്കിൽ ഉണ്ടായ തീപിടുത്തത്തിൽ, മതിൽ ഇടിഞ്ഞ് വീണ് മരിച്ച ഫയർമാൻ ജെ.എസ്.രഞ്ജിത്ത് വിങ്ങലാകുന്നു. ആറ്റിങ്ങൽ സ്വദേശിയായ രഞ്ജിത്ത് ആറ് വർഷമായി ചാക്ക യൂണിറ്റിലെ ഫയർഫോഴ്സ് ജീവനക്കാരനായിരുന്നു. അഗ്നിശമന സേനാംഗം രഞ്ജിത്തിന്റെ കണ്ണ് ദാനം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. നടപടികൾക്കായി തിരുവനന്തപുരം കണ്ണാശുപത്രിയിൽ നിന്നുള്ള സംഘം കിംസിൽ എത്തി. രഞ്ജിത് നേരത്തെ ട്രൈനിംഗ് സമയത്ത് തന്നെ അവയവങ്ങൾ ദാനം ചെയ്യാനുള്ള സമ്മതപത്രം നൽകിയിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിനുമുന്പ്‌ മരണപ്പെട്ടതുകൊണ്ട് മറ്റ് അവയവങ്ങളൊന്നും ദാനം ചെയ്യാൻ കഴിയാത്ത സാഹചര്യമാണ്.

ഇതേത്തുടർന്നാണ് ഇപ്പോൾ രഞ്ജിത്തിന്റെ കണ്ണ് ദാനം ചെയ്യാൻ കുടുംബം തീരുമാനിച്ചത്. തീ അണക്കാനുള്ള ശ്രമത്തിനിടെയാണ് ചാക്ക ഫയർ ഫോഴ്സ് യൂണിറ്റിലെ ഫയർമാൻ ആറ്റിങ്ങൽ സ്വദേശി ജെ എസ് രഞ്ജിത്ത് (32)മരിച്ചത്. കെട്ടിടത്തിന്റെ ഒരു ഭാഗം ശരീരത്തിലേക്ക് വീഴുകയായിരുന്നു. രഞ്ജിത്തിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മരുന്ന് സംഭരണ കേന്ദ്രത്തിലാണ് പുലർച്ചെയോടെ തീപിടിച്ചത്. കെമിക്കലുകൾ സൂക്ഷിച്ചിരുന്ന കെട്ടിടം പുലർച്ചെ 1.30 ഓടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. കെട്ടിടം പൂർണമായും കത്തി നശിച്ചു. സെക്യൂരിറ്റി മാത്രമേ തീപിടിച്ച സമയത്ത് സ്ഥലത്തുണ്ടായിരുന്നുള്ളൂ.

കനത്ത ചൂടിൽ രാസവസ്തുക്കൾ കത്തി പൊട്ടിത്തെറിച്ചതാണ് വൻ അഗ്നി ബാധയ്ക്ക് കാരണം. യാതൊരു സുരക്ഷയും ഇവിടെ ഉണ്ടായിരുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. സുരക്ഷാ ക്രമീകരണമില്ലാതെ എല്ലാം സൂക്ഷിച്ചു. അതും സർക്കാർ കെട്ടിടത്തിൽ. അഗ്നിശമന സേനയുടെ ജീവൻ പണയം വച്ചുള്ള പ്രവർത്തനമാണ് വൻ ദുരന്തം ഒഴിവാക്കിയത്. ഇതിനിടെയിൽ അവർക്ക് നഷ്ടമായത് സഹപ്രവർത്തകനെയും. ഒന്നരക്കോടിയുടെ നാശനഷ്ടമേ ഉണ്ടായിട്ടുള്ളൂവെങ്കിലും ഒരു ജീവനെടുത്ത കിൻഫ്രയിലെ തീപിടിത്തം സർക്കാർ അനാസ്ഥയുടെ നേർ ചിത്രമാണ്.

 

സർജിക്കൽ സ്പിരിറ്റ് അടക്കമുള്ളവ ഈ കെട്ടിടത്തിലുണ്ടായിരുന്നു. രാസവസ്തുക്കളാണ് കത്തിയത്. അതുകൊണ്ട് തന്നെ അന്തരീക്ഷ മലിനീകരണം വ്യാപകമായി ഉണ്ടാകാൻ ഇടയുണ്ട്. മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ മരുന്ന് സംഭരണ കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. കെമിക്കലുകൾ സൂക്ഷിച്ചിരുന്ന കെട്ടിടം പൂർണമായും കത്തി നശിച്ചു.

കെമിക്കലുകൾ സൂക്ഷിച്ചിരുന്ന ചെറിയ കെട്ടിടം പൂർണ്ണമായും കത്തി നശിച്ചു. തൊട്ടുടത്ത കെട്ടിടത്തിലേക്ക് തീ പടർന്നില്ല. സെക്യൂരിറ്റി ഉദ്യോഗസ്ഥനാണ് തീ കണ്ടത്. അപ്പോൾ തന്നെ ഫയർ ഫോഴ്‌സിനെ അറിയിച്ചു. ഫയർ ഫോഴ്‌സിന് കടന്നു വരാനുള്ള വഴിയും അതിവേഗം ഒരുക്കി. അതുകൊണ്ട് തന്നെ രക്ഷാ പ്രവർത്തനം വേഗത്തിലായി. ജനവാസ കേന്ദ്രത്തിന് തൊട്ടടുത്താണ് അപകടം.

 

തീ പിടിച്ച കെട്ടിടത്തിന് അടുത്ത് വലിയൊരു മറ്റൊരു ഗോഡൗണുണ്ട്. ഇത് കത്തിയില്ല. കെട്ടിടത്തിന് ഇടയിൽ നിന്നും രഞ്ജിത്തിനെ പുറത്തേക്ക് എടുക്കാൻ സമയമെടുത്തു. അതിന് ശേഷം ആശുപത്രിയിലേക്ക് മാറ്റി. പുറത്തേക്ക് എടുക്കുമ്പോൾ ജീവനുണ്ടായിരുന്നു. എന്നാൽ മാരക പരിക്കാണ് ഉണ്ടായത്. ആശുപത്രിയിൽ വച്ച് രഞ്ജിത്ത് മരിച്ചു. വലിയ പുകയാണ് തീ പിടിത്തത്തിന്റെ ഭാഗമായുണ്ടായത്. 12ഓളം ഫയർ ഫോഴ്‌സ് യൂണിറ്റാണ് തീ അണയ്ക്കാൻ എത്തിയത്.

തൊട്ടടുത്ത കെട്ടിടത്തിലേക്ക് തീ പടരാതിരിക്കാനായിരുന്നു ഫയർഫോഴ്‌സ് ആദ്യം ശ്രമിച്ചത്. അത് പൂർണ്ണ വിജയമായി. കെട്ടിടം തകർത്ത് അകത്ത് കയറാനുള്ള ശ്രമത്തിനിടെയാണ് അഗ്നിസുരക്ഷാ ഉദ്യോഗസ്ഥനെ നഷ്ടമായത്. സംസ്ഥാന ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിനുകീഴിൽ പ്രവർത്തിക്കുന്ന ജില്ലാ മരുന്ന് സംഭരണ വിതരണ കേന്ദ്രത്തിലാണ് തീപടർന്നത്. രസപദാർഥങ്ങൾ സൂക്ഷിച്ചിരുന്ന കെട്ടിടം പൂർണമായും കത്തിനശിച്ചു. വിവരമറിഞ്ഞ് കഴക്കൂട്ടം ഫയർഫോഴ്‌സാണ് ആദ്യം സ്ഥലത്തെത്തിയത്.

പിന്നീട് ചാക്കയിൽ നിന്നും മറ്റു യൂണിറ്റുകളും ഇവിടേക്കത്തി. ജില്ലയിലെ മുഴുവൻ ഫയർ സ്റ്റേഷനുകളിൽ നിന്നുമുള്ള ജീവനക്കാർ സ്ഥലത്ത് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഒരു സുരക്ഷാ സംവിധാനവും ഈ കെട്ടിടത്തിലുണ്ടായിരുന്നില്ല. പൊട്ടിത്തെറിയുടെ ആഘാതമാണ് തീ പടർന്നു പിടിക്കാൻ കാരണമെന്നും വാദമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രണയത്തെ എതിര്‍ത്ത മാതാപിതാക്കളോട് നഴ്‌സായ മകള്‍ കാട്ടിയ ക്രൂരത  (6 minutes ago)

വൈശാഖിനെ കുടുക്കിയത് ജൂസ്? യുവതിക്കൊപ്പം മയക്കു ഗുളിക കലര്‍ത്തിയ ജൂസ് അല്‍പം കഴിച്ച വൈശാഖനും കഴിച്ചതിനാല്‍ ആശുപത്രിയിലായതോടെ സിസിടിവി തെളിവുകള്‍ നശിപ്പിക്കാന്‍ കഴിഞ്ഞില്ല  (18 minutes ago)

അജിത് പവാറിന്റെ ഭാര്യ ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്  (38 minutes ago)

സി.ജെ. റോയിയുടെ മരണത്തിന് കാരണം ആദായനികുതി വകുപ്പിന്റെ പീഡനമോ?  (47 minutes ago)

ലോകത്തിലെ ആദ്യ റോബോട്ട് നിർമ്മിത വില്ല ദുബൈയിൽ വൻകിട പദ്ധതി  (51 minutes ago)

ദുബൈയിൽ സ്വർണ്ണം കൊണ്ട് നിർമ്മിക്കുന്ന തെരുവ്! ലോകത്തിൽ ആദ്യം ലോകം ഇനി ദുബൈയിലേക്ക് ഒഴുകും:  (57 minutes ago)

കാറിനുള്ളിൽ പണമോ ലാപ്ടോപ്പോ വെക്കരുത് യുഎഇയിൽ മോഷണം വർധിക്കുന്നു അതീവ ജാഗ്രതാ നിർദേശം  (1 hour ago)

ഇറാൻ ലക്ഷ്യമാക്കി പത്ത് US പടക്കപ്പലുകൾ ഡെൽബർട്ട് ഡി. ബ്ലാക്കും കളത്തിൽ ഇറാൻ അമേരിക്ക യുദ്ധം ഉടൻ ? ഇറാനെ തരിപ്പണമാക്കാൻ ട്രംപ്  (1 hour ago)

പ്രവാസികളെ ഞങ്ങൾക്ക് വേണ്ട ! കർശന നിലപാടിൽ ദുബായ് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ ആശങ്കയിൽ ദുബായ് തൊഴിൽ വിപണി മാറുന്നു  (1 hour ago)

ഇറാന്റെ ആകാശത്ത് തീതുപ്പി യു എസ് പോർ വിമാനങ്ങൾ .. കടലിൽ പടക്കപ്പലുകൾ ... ഖമനേയിയുടെ തല തെറിക്കും !! IRGC കരിമ്പട്ടികയിൽ  (1 hour ago)

12 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിക്ക് 43 വര്‍ഷം കഠിനതടവും പിഴയും  (1 hour ago)

സ്ട്രോങ്ങ് റൂം തുറക്കാൻ ആവശ്യപ്പെട്ട് ED, തുറക്കില്ലെന്ന് കട്ടായം പറഞ്ഞ് റോയ്...! ആ ചോദ്യത്തിൽ പതറി..! CCTVയിൽ  (2 hours ago)

മെന്റലിസ്റ്റ് ആദിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പാക്കി  (2 hours ago)

ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയ മനോവിഷമത്തില്‍ ഭര്‍ത്താവും സഹോദരനും ജീവനൊടുക്കി  (2 hours ago)

മറ്റുള്ളവരെ ബോധിപ്പിക്കാനാവരുത് നമ്മുടെ സന്തോഷമെന്ന് രമേഷ് പിഷാരടി  (3 hours ago)

Malayali Vartha Recommends