Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അബുദാബിയിൽ സൗജന്യ പാർക്കിംഗ് സേവനം അവസാനിക്കുന്നു; അടുത്ത മാസത്തോടെ പാർക്കിംഗ് നിരക്കുകൾ സജ്ജീവമാകും

04 JULY 2018 05:31 PM IST
മലയാളി വാര്‍ത്ത

അബുദാബിയിലെ സൗജന്യ പാർക്കിംഗ് സേവനം അവസാനിക്കുന്നു. ഇതോടെ പാർക്കിംഗ് നിരക്കുകൾ ഓഗസ്റ്റ് മാസത്തോടെ ഏർപ്പെടുത്താനായി മവാഖിഫ് സേവനകേന്ദ്രങ്ങൾ വാരാനൊരുങ്ങുകയാണ്.

ഓഗസ്റ്റ് മാസം പതിനെട്ടോടെ അബുദാബിയിലെ മുഴുവൻ പാർക്കിങ് നിരക്കുകളും നിലവിൽ വരുമെന്നാണ് റിപ്പോർട്ടുകൾ. താമസകേന്ദ്രങ്ങൾ, താമസകേന്ദ്രമല്ലാത്ത ഭാഗങ്ങൾ എന്നിങ്ങനെ അബുദാബിയെ രണ്ടായി തരംതിരിച്ചാണ് പാർക്കിങ് സംവിധാനം ശക്തമാക്കുന്നത്.

താമസ കേന്ദ്രങ്ങളിലെ പാർക്കിങ്ങുകളിൽ രാത്രി ഒൻപത് മണി മുതൽ രാവിലെ എട്ട് മണിവരെ റെസിഡൻറ്‌സ് പാർക്കിങ് ഇല്ലാത്തവർക്ക് വാഹനം നിർത്തിയിടാൻ അനുവാദമില്ല. കുറഞ്ഞ നിരക്കും കൂടിയ നിരക്കും ചുമത്തി പാർക്കിങ്ങുകൾ സ്റ്റാൻഡേർഡ്, പ്രീമിയം എന്നിങ്ങനെയും തരം തിരിച്ചിട്ടുണ്ട്. സ്റ്റാൻഡേർഡ് പാർക്കിങ്ങിന് മണിക്കൂറിന് രണ്ട് ദിർഹവും പ്രീമിയം പാർക്കിങ്ങിന് മൂന്ന് ദിർഹവുമാണ് നിരക്ക്.

പാർക്കിങ് പെർമിറ്റുകളില്ലാത്ത വാഹനങ്ങൾക്ക് കനത്ത പിഴയും വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. അനധികൃത പാർക്കിങ്ങുകൾ ഒഴിവാക്കി ഗതാഗതസംവിധാനം കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മവാഖിഫ് അബുദാബിയുടെ മുഴുവൻ ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്.

കെട്ടിട, ഫ്ളാറ്റ് ഉടമസ്ഥർക്കും അവരുടെ അടുത്ത ബന്ധുക്കൾക്കും റെസിഡൻറ്‌സ് പാർക്കിങ്ങിന് അനുവാദമുണ്ട്. ഒരാൾക്ക് രണ്ട് വാഹനങ്ങൾക്കുള്ള പെർമിറ്റ് അനുവദനീയമാണ്. വിദേശികളായ താമസക്കാർക്ക് സ്വന്തംപേരിലുള്ള ആദ്യ പെർമിറ്റിന് പ്രതിവർഷം 800 ദിർഹവും രണ്ടാമത്തെ പെർമിറ്റിന് 1200 ദിർഹവുമാണ് നിരക്ക്.

സ്വദേശികൾക്ക് ഇത് യഥാക്രമം 400-ഉം 600-ഉം ദിർഹമാണ്. വില്ലകളിൽ താമസിക്കുന്ന സ്വദേശികൾക്ക് പാർക്കിങ് പെർമിറ്റിന്റെ ആവശ്യമില്ല. അബുദാബിയിലെ മുഴുവൻ വാഹന ഉപയോക്താക്കളും താമസസ്ഥലത്തെ മവാഖിഫ് പെർമിറ്റുകൾക്കായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഗതാഗത വകുപ്പ് നിർദേശിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):  (21 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (27 minutes ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (35 minutes ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (51 minutes ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (1 hour ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (1 hour ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (1 hour ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (1 hour ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (2 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (2 hours ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (2 hours ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (2 hours ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (3 hours ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (3 hours ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (3 hours ago)

Malayali Vartha Recommends