Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വേലക്കാരിയുടെ അടങ്ങാത്ത പക കലാശിച്ചത് പതിനൊന്നുകാരിയുടെ ജീവനെടുത്ത്

05 JULY 2018 07:19 PM IST
മലയാളി വാര്‍ത്ത

റിയാദില്‍ 11 വയസുകാരിയെ വീട്ടു ജോലിക്കാരി കുത്തി കൊലപ്പെടുത്തി. സൗദി സ്വദേശിയായ നവാല്‍ എന്ന പെണ്‍കുട്ടിയെയാണ് എത്യോപ്യക്കാരിയായ പ്രവാസി വേലക്കാരി ക്രൂരതയ്ക്ക് ഇരയാക്കിയത്. അതേസമയം വേലക്കാരിയില്‍ നിന്ന് പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച സഹോദരന്‍ അലിക്ക് (14) യും ആക്രമണത്തിന് ഇരയായി. ഗുരുതരാവസ്ഥയിലായ അലി തീവ്ര പരിചരണവിഭാഗത്തില്‍ ചികിത്സയിലാണിപ്പോള്‍.

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു നാടിനെ നടുക്കിയ സംഭവം. മക്കളെ വീട്ടിലാക്കി മാതാവ് ജോലിക്ക് പോയതായിരുന്നു. വേലക്കാരി ആക്രമിക്കാന്‍ വരുന്നതു കണ്ട കുട്ടികള്‍ റൂമില്‍ കയറി ഒളിച്ചെങ്കിലും യുവതി പെണ്‍കുട്ടിയെ കുത്തിവീഴ്ത്തുകയായിരുന്നു. അലിയെ 14 തവണ വേലക്കാരി കുത്തിയതായും ബന്ധുക്കളെ ഉദ്ധരിച്ച് ഒരു പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സഹോദരിയെ വേലക്കാരി ആക്രമിക്കുന്ന വിവരം സഹോദരന്‍ മാതാവിനെ ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നു. മാതാവ് ഉടന്‍ പൊലീസില്‍ വിവരമറിയിച്ചു. പക്ഷേ പോലീസ് എത്തുമ്പോഴേക്കും പെണ്‍കുട്ടി മരിച്ചിരുന്നു.

ഇഖാമയുടെ കാലാവധി തീര്‍ന്നതിനാല്‍ വേലക്കാരിയെ നാട്ടിലയക്കാന്‍ തീരുമാനിച്ചതായിരുന്നു എന്ന് കുട്ടികളുടെ പിതാവ് അല്‍ ഖറാനി പറഞ്ഞു. മകള്‍ സ്‌പോര്‍ട്‌സ് ക്ലബില്‍ ചേരാന്‍ ആവശ്യപ്പെട്ടിരുന്നു എന്നും അതിനുള്ള നടപടികള്‍ ചെയ്യുന്നതിനിടയിലാണ് വേലക്കാരി ഈ ക്രൂരത ചെയ്തതെന്നും അല്‍ഖറാനി പറഞ്ഞു. ഭാര്യയുമായി ബന്ധം വേര്‍പെടുത്തിയതിനാല്‍ അല്‍ഖറാനി വേറെയാണ് താമസം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):  (22 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (28 minutes ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (36 minutes ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (52 minutes ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (1 hour ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (1 hour ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (1 hour ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (1 hour ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (2 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (2 hours ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (2 hours ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (2 hours ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (3 hours ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (3 hours ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (3 hours ago)

Malayali Vartha Recommends