കുവൈത്തിലെ ഹവല്ലി ഫലാഫല്‍ റസ്റ്റൊറന്റില്‍ ഭക്ഷ്യവിഷബാധ; 287 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ഒരാളുടെ നില ഗുരുതരം

കുവൈത്ത്: കുവൈത്തിലെ ഹവല്ലി ഫലാഫല്‍ റസ്റ്റൊറന്റില്‍ നിന്നും ഭക്ഷണം കഴിച്ച 287 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഉച്ച മുതല്‍ രാത്രി വരെ ആളുകള്‍ ചികിത്സ തേടി വിവിധ ആശുപത്രികളിലായി എത്തുകയായിരുന്നു.
സാന്‍വിച്ചുകളും ഷവര്‍മ്മയും വില്‍ക്കുന്ന നഗരത്തിലെ തിരക്കേറിയ ഹോട്ടലാണ് ഹവല്ലി ഫലാഫല്‍. ഇവിടെ നിന്നും കണ്ടെടുത്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍ വിശദമായ പരിശോധനയ്ക്കായി ലാബുകളിലേക്ക് അയച്ചിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് അധികൃതര്‍ ഹോട്ടല്‍ അടച്ചു സീല്‍ വച്ചു. അതേസമയം വിഷബാധ നിയന്ത്രണവിധേയമാണെന്നു ആരോഗ്യമന്ത്രാലയം അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























