കുവൈത്തില്‍ തീപിടിത്തം വന്‍ ദുരന്തം ഒഴിവായത് സമയോചിതമായ ഇടപെടല്‍ മൂലം

കുവൈറ്റില്‍ തീപിടുത്തം. തീപിടിത്തമുണ്ടായത് സാല്‍മി റോഡിലെ നഈമില്‍ സ്‌ക്രാപ് യാര്‍ഡില്‍. അപകടങ്ങളില്‍ പെടുന്ന വാഹനങ്ങള്‍ കൂട്ടിയിടുന്ന സ്ഥലത്തായിരുന്നു തീപിടുത്തം ഉണ്ടായത് ഏഴ് യൂണിറ്റ് അഗ്‌നിശമന സേന സ്ഥലത്തെത്തിയാണ് തീ അണച്ചത്.
ഒട്ടേറെ വാഹനങ്ങള്‍ കത്തിനശിച്ചു. 6000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് തീപിടിത്തമുണ്ടായത്. നിയമവിധേയമല്ലാതെ ശേഖരിച്ച വാതകം, എണ്ണ, ടയര്‍ എന്നിവയുണ്ടായിരുന്നെങ്കിലും അഗ്‌നിശമന സേന സമയോചിത്തമായി ഇടപെട്ടതിനാലാണ് വന്‍ ദുരന്തം ഒഴിവായിത്.
https://www.facebook.com/Malayalivartha



























