ഇന്ത്യയില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് പുനരാരംഭിക്കും; കുവൈറ്റ് സാമൂഹ്യ ക്ഷേമ തൊഴില്‍ വകുപ്പ് മന്ത്രി ഹിന്ദ് അല്‍സബീഹ് ഇന്ത്യയിലേയ്ക്ക്

കുവൈത്തിലേക്ക് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതുമായ വിഷയങ്ങള്‍ വിവിധ രാജ്യങ്ങളുമായി ചർച്ച ചെയ്യുന്നതിനായി കുവൈറ്റ് സാമൂഹ്യ ക്ഷേമ തൊഴില്‍ വകുപ്പ് മന്ത്രി ഹിന്ദ് അല്‍സബീഹ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സന്ദർശിക്കുമെന്ന് റിപ്പോർട്ടുകൾ.
ഈദിനു ശേഷമായിരിക്കും സന്ദർശനം നടത്തുകയെന്ന് മന്ത്രി അറിയിച്ചു. ഇന്ത്യക്ക് പുറമേ ശ്രീലങ്ക, ഫിലിപ്പിന്‍സ്, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ ഒഫീഷ്യലുമായി മന്ത്രിയും സംഘവും ചര്‍ച്ചകളും തുടര്‍ന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന രീതികളെ സംബന്ധിച്ച കാരറിലും ഏര്‍പ്പെടുമെന്നുമാണ് റിപ്പോർട്ട്.
അതേസമയം കുറച്ച് ദിവസങ്ങള്‍ക്ക് മുൻപ് നിര്‍ത്തിവെച്ചിരുന്ന ഇന്ത്യയില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മില്‍ ഏകദേശ ധാരണയില്‍ എത്തിയിട്ടുണ്ട്. ഈ മേഖലയില്‍ നടക്കുന്ന ചൂഷണം ഒഴിവാക്കാന്‍ സ്വകാര്യ ഏജന്‍സികളെ ഒഴിവാക്കി നോര്‍ക്ക ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഏജന്‍സികള്‍ വഴിയുള്ള റിക്രൂട്ട്‌മെന്റിനാണ് ഇരു രാജ്യങ്ങളും താല്പര്യം പ്രകടിപ്പിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha



























