മലയാളിയെ വീണ്ടും അബുദാബിയില്‍ ഭാഗ്യദേവത കടാക്ഷിച്ചു, 18 കോടി 75 ലക്ഷം രൂപയുടെ സമ്മാനം ലഭിച്ചത് യോഹന്നാന്

ഭാഗ്യദേവത തുണച്ചു. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ പത്ത് മില്യണ്‍ ദിര്‍ഹം (18 കോടി 75 ലക്ഷം രൂപ) മലയാളിക്ക്. മലയാളിയായ കുണ്ടറ സ്വദേശി വാഴപ്പള്ളി യോഹന്നാന്‍ സൈമണാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഓണ്‍ലൈനിലൂടെ യോഹന്നാന്‍ വാങ്ങിയ 041614 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം.
സമ്മാനത്തിന് അര്‍ഹനായ യോഹന്നാന്‍ സൈമണ്‍ കിസൈസില്‍ സാസ്‌കോ ഫര്‍ണിച്ചര്‍ ഡയറക്ടറായിട്ടാണ് ജോലി ചെയുന്നത്. ഭാഗ്യം തന്നെ തേടിയെത്തിയ വിവരം അധികൃതര്‍ ഫോണിലൂടെ അറിയിച്ചെങ്കിലും സൈമണന് ആദ്യം വിശ്വാസമായില്ല. പിന്നീട് അവര്‍ സൈമണിനോട് കാര്യങ്ങള്‍ വിശദീകരിച്ചതോടെയാണ് സംഭവം സത്യമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത്.
https://www.facebook.com/Malayalivartha



























