ഗാര്‍ഹികമേഖലയിലേക്ക് തൊഴില്‍മാറ്റം അനുവദിക്കില്ലെന്ന് സൗദിയുടെ പുതിയ ഉത്തരവ്; സ്വദേശിവത്കരണം മൂലം ദുരിതത്തിലായ മലയാളികളുൾപ്പടെയുള്ള പ്രവാസികൾക്ക് വീണ്ടും തിരിച്ചടി

സൗദിയിൽ നടപ്പിലാക്കിയ സ്വദേശിവത്കരണം മൂലം ദുരിതത്തിലായ മലയാളികളുൾപ്പടെയുള്ള പ്രവാസികൾക്ക് വീണ്ടും തിരിച്ചടിയുമായി മാന്ത്രാലയം രംഗത്തെത്തിയിരിക്കുകയാണ്. ഗാര്‍ഹികമേഖലയിലേക്ക് തൊഴില്‍മാറ്റം അനുവദിക്കില്ലെന്നാണ് സൗദി തൊഴില്‍-സാമൂഹിക മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്.
പുതിയ ഉത്തരവ് നിലവിൽ വരുന്നതോടെ വാണിജ്യ, വ്യാപാര മേഖലകളില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് ഗാര്‍ഹിക തൊഴിലുകളായ ഡ്രൈവര്‍, പരിചാരകര്‍, പാചകക്കാര്‍, വേലക്കാര്‍ തുടങ്ങിയവയിലേക്ക് മാറാന്‍ കഴിയില്ല.
വിവിധ വ്യാപാര, വാണിജ്യ മേഖലകളില്‍ നിതാഖാത് ശക്തമായതോടെ തൊഴില്‍ നഷ്ടപ്പെട്ട മലയാളികള്‍ക്ക് മറ്റുമേഖലകളിലേക്ക് മാറാനുള്ള സാധ്യതയാണ് ഇതോടെ ഇല്ലാതാകുന്നത്. സ്വകാര്യമേഖലയിലെ വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍മേഖല മാറാന്‍ സെപ്റ്റംബര്‍ മുതല്‍ അനുവാദം നല്‍കുമെന്ന് മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു.
മന്ത്രാലയത്തിന്റെ അറിയിപ്പ് വന്നതിന് പിന്നാലെ മലയാളികളടക്കമുള്ള ഒട്ടേറെ വിദേശികള്‍ ഗാര്‍ഹികമേഖലയിലേക്ക് മാറാന്‍ അനുമതി ചോദിച്ചു. ഉന്നതവിദ്യാഭ്യാസവും സാങ്കേതിക വൈദഗ്ധ്യവും ഇല്ലാത്ത ആയിരക്കണക്കിനാളുകളാണ് തൊഴില്‍ നഷ്ടംമൂലം ഗാര്‍ഹികമേഖലയിലേക്ക് മാറാന്‍ കാത്തിരുന്നത്.
മറ്റു മേഖലകളിലേക്ക് മാറാനുള്ള അപേക്ഷകളിലും കടുത്ത പരിശോധനകളാണ് നടക്കുന്നത്. അതതു മേഖലകളില്‍ പ്രാവീണ്യവും പ്രവൃത്തി പരിചയവുമുള്ളവര്‍ക്കേ ബന്ധപ്പെട്ട വകുപ്പില്‍നിന്ന് പരിശീലന സര്‍ട്ടിഫിക്കറ്റ് ലഭിക്കൂ. സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാത്തവരുടെ അപേക്ഷകള്‍ നിരസിക്കാനാണ് തൊഴില്‍മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.
വിദേശതൊഴിലാളികളുടെ ഇഖാമ പുതുക്കാനും പുതിയത് ലഭിക്കാനും സെപ്റ്റംബര്‍ മുതല്‍ വാടകക്കരാര്‍ നിര്‍ബന്ധമാക്കിയും ഉത്തരവ് വന്നിട്ടുണ്ട്. സൗദിയിലെ 'ഈജാര്‍' എന്ന സംവിധാനത്തില്‍ രജിസ്റ്റര്‍ചെയ്ത പാര്‍പ്പിട കരാറാണ് ഇതിനുവേണ്ടത്. തൊഴില്‍മന്ത്രാലയവും ഭവന മന്ത്രാലയവും ചേര്‍ന്നാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha



























