യാത്രക്കാരുടെ ബാഗേജുകൾ നഷ്ടപ്പെട്ടാൽ വിമാനക്കമ്പനി നഷ്ടപരിഹാരം നൽകണം; ഉപഭോക്തൃ അവകാശ സംരക്ഷണ നിയമാവലിയിൽ മാറ്റം വരുത്തി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍

ദമാം: വിമാന യാത്രക്കാരുടെ ബാഗേജുകൾ നഷ്ടപ്പെട്ടാൽ വിമാനക്കമ്പനികൾ പരമാവധി 5960 റിയാല്‍ (ഇന്ത്യൻ രൂപ 1,08,876) നഷ്ടപരിഹാരം നല്‍കണമെന്ന് അധികൃതർ അറിയിച്ചു. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തിറക്കിയ ഉപഭോക്തൃ അവകാശ സംരക്ഷണ നിയമാവലിയിലാണ് പുതിയ ഉത്തരവ്.
വിമാന യാത്രക്കാരുടെ ബാഗേജില്‍ വിലപിടിപ്പുള്ള വസ്തുക്കളുണ്ടെങ്കില്‍ അതിന് തുല്യമായ തുക നഷ്ടപരിഹാരം ലഭിക്കുന്നതിന് യാത്രക്കാര്‍ക്ക് അവകാശമുണ്ട്. അതേസമയം ബാഗേജില്‍ അടങ്ങിയ സാധനങ്ങളുടെ വിവരം വിമാനം കയറുന്നതിന് മുൻപ് വെളിപ്പെടുത്തണം. ഇതിനായി പ്രത്യേക അപേക്ഷ പൂരിപ്പിച്ചു നല്‍കണം. നഷ്ടപരിഹാരം തേടി യാത്രക്കാരില്‍ നിന്ന് പരാതി ലഭിച്ചാല്‍ മുപ്പത് ദിവസത്തിനകം നഷ്ടപരിഹാരം നല്‍കിയിരിക്കണമെന്നും നിയമാവലി വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha



























