പത്തു വയസ്സുകാരൻ മകന്റെ കയ്യും പിടിച്ച് പൊതുമാപ്പ് കേന്ദ്രത്തിന്റെ പടി കടന്നെത്തിയത് ഒരല്പം ആശങ്കയോടെയാണ്; 29 വര്‍ഷമായി രാജ്യത്ത് നിയമവിരുദ്ധമായി കഴിഞ്ഞ ഏഷ്യന്‍ കുടുംബത്തിന് അധികൃതർ നൽകിയത് പിഴയോ തടവോ കൂടാതെ സ്വദേശത്തേക്ക് മടങ്ങാനുള്ള രേഖകൾ

ദുബായ്: നിയമ വിരുദ്ധമായി രാജ്യത്ത് വസിക്കുന്ന പ്രവാസികൾക്ക് പിഴയോ തടവോ കൂടാതെ രാജ്യം വിടാനുള്ള അവസരമാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്. യു എ ഇ യിലെ പൊതുമാപ്പ് ഉപയോഗപ്പെടുത്തി നിരവധി പേർ തങ്ങളുടെ ജന്മനാട്ടിലേയ്ക്കുള്ള മടക്കയാത്രയുടെ തയ്യാറെടുപ്പിലാണ്.
ജനിച്ചത് മുതല്‍ ഒരു താമസ രേഖയും ഇല്ലാതെ 29 വര്‍ഷമായി രാജ്യത്ത് നിയമവിരുദ്ധമായി കഴിഞ്ഞ ഏഷ്യന്‍ യുവതിയും പത്തു വയസ്സുകാരൻ മകനും അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിന്റെ പടി കടന്നെത്തിയത് ഒരല്പം ആശങ്കയോടെയാണ്.
എന്നാല്‍ നന്മ നിറഞ്ഞ ഈ രാജ്യത്തിന്റെ നല്ല മനസുകള്‍ അവരെ സ്വീകരിച്ചിരുത്തിയത് പുഞ്ചിരിച്ച മുഖവുമായിട്ടാണ്. ഒട്ടും വൈകിക്കാതെ തന്നെ അധിക്യതര്‍ അവര്‍ക്ക് മുന്നിലേക്ക് നീട്ടിയത് യുവതിക്ക് സ്വദേശത്തേക്ക് മടങ്ങാനുള്ള രേഖയാണ്. നിയമവിരുദ്ധ വാസത്തിന് ഒരു പിഴയോ മറ്റുനടപടികളോ ഇല്ലാതെയാണ് അവര്‍ക്ക് അധികൃതർ രാജ്യം വിട്ടു പോകാനുള്ള സൗകര്യമൊരുക്കിയത്. ഇനി നിയമപരമായി തന്നെ അവര്‍ക്ക് രാജ്യത്ത് തിരിച്ചെത്താം.
യു എ ഇയിലാണ് താന്‍ ജനിച്ചത്. എന്നാല്‍ തന്റെ പിതാവ് മരണപ്പെട്ടതോടെ കുടുംബം ദുരിതത്തിലായി. പിന്നീട് തന്റെ ചുമതലയേല്‍ക്കാന്‍ ഒരു സ്‌പോണ്‍സറെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് യുവതി പറയുന്നു. അതിനിടയില്‍ തന്റെ വിവാഹവും കഴിഞ്ഞു. ആ വിവാഹ ബന്ധത്തില്‍ ഒരു ആണ്‍ കുട്ടി പിറന്നു. അവന് ഇപ്പോള്‍ 10 വയസ്സായി.
ഒരു കമ്പനിയില്‍ ചെറിയ ശമ്പളത്തില്‍ ജോലി ചെയ്യുന്ന തന്റെ ഭര്‍ത്താവിനും സ്‌പോണ്‍സറാവാനുള്ള യോഗ്യതയില്ലാത്തതിനാലാണ് ഇത്രയും കാലം ഇവിടെ നിയമ വിരുദ്ധമായി താമസിച്ചത്. ഇപ്പോള്‍ തനിക്ക് തന്റെ സ്വദേശത്തോക്കുള്ള മടങ്ങാനുള്ള അനുമതി അധിക്യതര്‍ തന്നിരിക്കുന്നു. ഏറെ സന്തോഷത്തോടെയാണ് അധികൃതര്‍ക്ക് നന്ദിവാക്കുകളോടെയും പ്രാര്‍ത്ഥനയോടെയും യുവതി പൊതുമാപ്പ് സേവന കേന്ദ്രം വിട്ടത്.
https://www.facebook.com/Malayalivartha



























