തൊഴിലാളിയുടെ സമ്മതമില്ലാതെ പാസ്പോർട്ട് പിടിച്ചു വയ്ക്കുന്നത് കുറ്റകരം ?

ദുബായിയിൽ തൊഴിലാളിയുടെ സമ്മതപ്രകാരമല്ലാതെ പാസ്പോർട്ട് പിടിച്ചു വയ്ക്കുന്നത് കുറ്റകരമാണ്. അതേസമയം തന്നെ പാസ്‌പോര്‍ട്ട് നല്‍കിയില്ലെന്ന കാരണത്താല്‍ ഒരിക്കലും തൊഴിലുടമയ്ക്ക് തൊഴിലാളിയെ ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ കഴിയില്ലെന്നും നിയമം അനുശാസിക്കുന്നു.
ഒരു സ്വകാര്യ ട്രാവല്‍ ഏജന്‍സിയില്‍ ജോലി ചെയ്യുന്ന ഭാര്യയുടെ പാസ്‌പോര്‍ട്ട് തൊഴിലുടമ ആവശ്യപ്പെട്ട സാഹചര്യത്തില്‍ ഭര്‍ത്താവാണ് ഇതിന്റെ നിയമവശം തേടിയത്. പാസ്‌പോര്‍ട്ട് ഹോള്‍ഡറുടെ പൂര്‍ണ സമ്മതമില്ലാതെ മറ്റൊരാള്‍ പാസ്‌പോര്‍ട്ട് കൈവശം വെയ്ക്കുന്നത് യു എ ഇയില്‍ കുറ്റകരമാണ്.
എന്നാൽ പാസ്‌പോര്‍ട്ട് കൈമാറാന്‍ തനിക്ക് സമ്മതമാണെന്ന് എഴുതി ഒപ്പിട്ട് നല്‍കിയാല്‍ മാത്രമേ ഒരു തൊഴിലാളിയുടെ പാസ്‌പോര്‍ട്ട് കൈവശം വെയ്ക്കാന്‍ തൊഴിലുടമയ്ക്ക് അധികാരമുള്ളു. പാസ്‌പോര്‍ട്ട് നല്‍കുന്നതിനായി തൊഴിലുടമ നിര്‍ബന്ധിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്‌താല്‍ തൊഴിലാളിക്ക് മാനവ വിഭവശേഷി മന്ത്രാലയത്തില്‍ പരാതി നല്‍കാവുന്നതാണ്.
https://www.facebook.com/Malayalivartha



























