യു.എ.ഇയില്‍ പൊതുമാപ്പ് ലഭിക്കുന്നവര്‍ക്ക് സഹായങ്ങളുമായി നോര്‍ക്ക റൂട്‌സ്

യു.എ.ഇയില്‍ വിദേശികള്‍ക്ക് പൊതുമാപ്പ് നല്‍കുന്ന നടപടി ആരംഭിച്ചിരിക്കെ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്ക് ആവശ്യമായ സഹായങ്ങളെത്തിക്കാന്‍ നോര്‍ക്ക റൂട്‌സ് കേരളത്തിലും വിദേശത്തും വിപുലമായ സംവിധാനം ഒരുക്കി. തിരികെ വരുന്നവരെ സഹായിക്കാനും ചെലവുകള്‍ പൂര്‍ണ്ണമായും വഹിക്കാനുമായി ധാരാളം പ്രവാസികള്‍ വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ട്.
പ്രവാസികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാന്‍ നോര്‍ക്ക റൂട്‌സ് നൂതനമായ പദ്ധതികള്‍ നടപ്പാക്കും. ശരിയായ രേഖകളില്ലാതെ യു.എ.യില്‍ നില്‍ക്കുന്നവര്‍ക്കാണ് പൊതുമാപ്പ് നല്‍കുന്നത്. ഒക്ടോബര്‍ 31 വരെ പൊതുമാപ്പിന് അപേക്ഷിക്കാവുന്നതാണ്. യു.എ.യിലെ ഒമ്പത് കേന്ദ്രങ്ങള്‍ വഴിയാണ് പൊതുമാപ്പ് നല്‍കാനുളള നടപടികള്‍ ക്രമീകരിച്ചിട്ടുളളത്. സര്‍ക്കാരിന്റെ ശ്രമങ്ങളോട് സഹകരിക്കാനും വേണ്ട സഹായങ്ങള്‍ ചെയ്യാനും യു.എ.യിലെ പ്രവാസി മലയാളികളോട് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു.
https://www.facebook.com/Malayalivartha



























