പ്രവാസികള്‍ ഓരോ തവണ നാട്ടിൽ നിന്നും മടങ്ങിയെത്തുമ്പോഴും ആരോഗ്യ പരിശോധന നിര്‍ബന്ധമാക്കണം; കർശന നിദ്ദേശങ്ങളുമായി കുവൈത്ത് പാർലമെന്റ്

നാട്ടിൽ നിന്നും ഓരോ തവണ പ്രവാസികള്‍ മടങ്ങി വരുമ്പോഴും ആരോഗ്യ പരിശോധന നിര്‍ബന്ധമാക്കണമെന്ന് കുവൈത്ത് പാർലമെന്റിന്റെ നിർദ്ദേശം. പുതിയ നിർദ്ദേശം നടപ്പിലാക്കാനായി വിമാനത്താവളത്തിന് സമീപം പ്രത്യേക കെട്ടിടം നിര്‍മ്മിച്ച് സാഹചര്യം സൃഷ്ടിക്കണമെന്ന് മുഹമ്മദ് അല്‍ ഖലാല്‍ എം പി ആവശ്യപ്പെട്ടു.
വിസ പുതുക്കുമ്പോൾ മാത്ര൦ ആരോഗ്യ പരിശോധന എന്ന നിലവിലെ നിയമം പ്രായോഗികമല്ലെന്നാണ് എം പിയുടെ നിര്‍ദ്ദേശം. ഓരോ തവണ പോയി വരുമ്പോഴും വിമാനത്താവളത്തിന് പുറത്തെ ആരോഗ്യ കേന്ദ്രത്തില്‍ ഈ പരിശോധന നിര്‍ബന്ധമാക്കണം.
പലരും മടങ്ങി വരുമ്പോൾ പകര്‍ച്ച വ്യാധികളുമായാണ് തിരികെയെത്തുന്നത്. ഇവര്‍ക്ക് ഈ ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സയും പ്രതിരോധ കുത്തിവയ്പ്പും ഒരുക്കണം. ഗുരുതര രോഗങ്ങള്‍ ഉള്ളവരെ മടക്കി അയയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ഇത് പ്രവാസികള്‍ക്കെതിരെയുള്ള വിവേചനമോ ശിക്ഷയോ ആയി കാണരുത്. കുവൈറ്റിലെ മൊത്തം സ്വദേശി / വിദേശി സമൂഹങ്ങളുടെ ആരോഗ്യ സുരക്ഷയുടെ ഭാഗമായാണ് ഇതിനെ കാണേണ്ടതെന്നും എം പി പറയുന്നു.
https://www.facebook.com/Malayalivartha



























