സൗദിയെ തൊട്ടാൽ പോള്ളും; കനേഡിയന്‍ അംബാസഡറെ പുറത്താക്കിയതിന് പിന്നാലെ സൗദി എയര്‍ലൈന്‍സ് കാനഡ സർവ്വീസ് റദ്ദാക്കുന്നു

ആഭ്യന്തര കാര്യങ്ങളില്‍ കാനഡ ഇടപെടുന്നുന്നതില്‍ പ്രതിഷേധിച്ച് സൗദിയിൽ നിന്നും കനേഡിയന്‍ അംബാസഡറെ പുറത്താക്കിയതിന് പിന്നാലെ സൗദി എയര്‍ലൈന്‍സ് തങ്ങളുടെ കാനഡ സർവ്വീസ് നിർത്താനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ.
ഈ മാസം 13 മുതല്‍ സൗദിയില്‍ നിന്ന് കാനഡയിലേക്കോ, തിരിച്ചോ സർവ്വീസ് ഉണ്ടായിരിക്കില്ലെന്ന് സൗദി അറിയിച്ചു. അതേസമയം മുൻപ് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ ശ്രമിക്കുമെന്നും ടിക്കറ്റുകള്‍ റദ്ദാക്കുന്ന യാത്രക്കാരില്‍നിന്ന് കാന്‍സലേഷന്‍ ചാര്‍ജ് ഈടാക്കില്ലെന്നും സൗദി അറിയിച്ചു.
കനേഡിയന്‍ അംബാസഡറെ സൗദി പുത്താക്കുകയും 24 മണിക്കൂറിനകം രാജ്യം വിടാനായിരുന്നു നിര്‍ദ്ദേശം. അതേസമയം തന്നെ ക്യാനഡയിലെ സൗദി അംബാസഡര്‍ നായിഫ് ബിന്‍ ബന്ദര്‍ അല്‍സുദൈരിയെ തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു. ക്യാനഡയുമായുള്ള പുതിയ വാണിജ്യ കരാറുകളെല്ലാം റദ്ദാക്കിയതായും ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ ഒരു രാജ്യത്തെയും അനുവദിക്കില്ലെന്ന് സൗദി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് സൗദി സര്‍വ്വീസും റദ്ദാക്കിയത്.
15,000 ഓളം സൗദി വിദ്യാര്‍ത്ഥികള്‍ സ്‌കോളര്‍ഷിപ്പോടെ ക്യാനഡയില്‍ ഉപരിപഠനം നടത്തുന്നുണ്ട്. ഇവരില്‍ പലര്‍ക്കുമൊപ്പം കുടുംബവും അവിടെ ഉണ്ട്. തങ്ങളുടെ വിദ്യാർത്ഥികളെ ക്യാനഡയില്‍ നിന്നും പിന്‍വലിച്ച് സമാന സിലബസ് സംവിധാനമുള്ള അമേരിക്കയിലേക്കോ, ഇംഗ്ലണ്ടിലേക്കോ മാറ്റാന്‍ പദ്ധതിയുള്ളതായും റിപ്പോര്‍ട്ടുണ്ട്.
സൗദിയില്‍ അറസ്റ്റിലായ വനിതാ പൗരാവകാശ പ്രവര്‍ത്തകരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കനേഡയിന്‍ വിദേശ മന്ത്രാലയം പ്രസ്താവന ഇറക്കിയതിനെ തുടര്‍ന്നാണ് ഇവരു രാജ്യങ്ങളും തമ്മില്‍ നയതന്ത്ര ബന്ധം വഷളായത്. കനേഡിയന്‍ പൗരയായ വനിതാ ആക്ടിവിസ്റ്റ് സമര്‍ ബദവിയെയും സഹോദരന്‍ റെയ്ഫ് ബദവിയെയും ഉള്‍പ്പെടെ അറസ്റ്റിലായവരെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പട്ട് വിദേശ മന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ് ക്യാനഡയുടെ ഫോറിന്‍ പോളിസി ട്വിറ്റര്‍ പേജില്‍ ട്വീറ്റ് ചെയ്തിരുന്നു. റിയാദിലെ കനേഡിയന്‍ എംബസി ഇത് റീ ട്വീറ്റ് ചെയ്യുകയും ചെയ്തു. ഇതാണ് സൗദിയെ പ്രകോപിപ്പിച്ചത്.
https://www.facebook.com/Malayalivartha



























