Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ദുബൈ ചലച്ചിത്രോത്സവത്തിന് തുടക്കമായി

10 DECEMBER 2014 11:04 AM IST
മലയാളി വാര്‍ത്ത.

ലോക പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങിന്റെ ജീവിതം പറയുന്ന \'ദ തിയറി ഓഫ് എവരിതിങ്\' പ്രദര്‍ശനത്തോടെ 11ാമത് ദുബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവ (ഡിഫ്)ത്തിന് ബുധനാഴ്ച തിരശ്ശീല ഉയരും. ഇന്ന് രാത്രി എട്ടുമണിക്ക് മുഖ്യവേദിയായ മദീനത്ത് അറീനയിലാണ് ഉദ്ഘാടന ചടങ്ങും ആദ്യ സിനിമാ പ്രദര്‍ശനവും.
ലോകത്തെ ഏറ്റവും മികച്ച സിനിമകളുടെ വലിയൊരു നിരയാണ് എട്ടു ദിവസത്തെ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. 48 രാജ്യങ്ങളില്‍ നിന്ന് 34 ഭാഷകളിലായി 118 ചിത്രങ്ങള്‍ ഇത്തവണ പ്രദര്‍ശിപ്പിക്കും. രാജീവ് രവിയുടെ \'ഞാന്‍ സ്റ്റീവ് ലോപസ്\' ആണ് മേളയിലെ ഏക മലയാള സിനിമ. മൊത്തം ഏഴ് ചിത്രങ്ങളാണ് ഇന്ത്യയില്‍ നിന്നുള്ളത്. 55 സിനിമകളുടെ ആദ്യ അന്താരാഷ്ട്ര പ്രദര്‍ശനത്തിന് മേള വേദിയാകും.
റസല്‍ ക്രോവിന്റെ \'ദി വാട്ടര്‍ ഡിവൈനര്‍\', ചൈനീസ് ചിത്രമായ \'ഡിയറസ്റ്റ്\', റോബര്‍ട്ട് കനോലിയുടെ \'പേപ്പര്‍ പ്‌ളെയിന്‍സ്\', ഫ്രാന്‍കോയിസ് ഗിറാര്‍ഡിന്റെ \'ബോയ്‌കൊയര്‍\', സ്വദേശി സംവിധായകന്‍ വലീദ് അല്‍ ഷെഹിയുടെ \'ഡോള്‍ഫിന്‍സ്\', അലക്‌സാണ്ടര്‍ കോഫ്‌റിയുടെ \'സാന്താക്‌ളോസ്\', ആന്‍ഡ്രിയ ഡി സ്‌റ്റെഫാനോയുടെ \'എസ്‌കോബാര്‍ പാരഡൈസ്: ലോസ്റ്റ്\', മുഹമ്മദ് റാശിദ് ബൂഅലിയുടെ \'ദി സ്ലീപിങ് ട്രീ, ദാവൂദ് അബ്ദുല്‍ സായിദിന്റെ \'ഔട്ട് ഓഫ് ഓര്‍ഡിനറി\', ഡാമിയന്‍ ഷിഫ്രോണിന്റെ \'വൈല്‍ഡ് ടെയില്‍സ്\', ആമിര്‍ റംസസിന്റെ \'കൈറോ ടൈം\', മോര്‍ട്ടിന്‍ ടില്‍ഡമിന്റെ \'ദി ഇമിറ്റേഷന്‍ ഗെയിം\' തുടങ്ങിയവയാണ് ഈ വര്‍ഷം പ്രദര്‍ശിപ്പിക്കുന്ന പ്രധാന ചിത്രങ്ങള്‍.
മേളയ്ക്ക് എത്തുന്ന പ്രമുഖരുടെ കൂട്ടത്തില്‍ ബോളിവുഡ് താരങ്ങളായ ജോണ്‍ അബ്രഹാം, അനില്‍ കപൂര്‍, നാന പടേക്കര്‍, പരേഷ് റാവല്‍ എന്നിവരും ഉള്‍പ്പെടും. പ്രശസ്ത ഹിന്ദി ഗായിക ആശാ ഭോസ്ലെക്കാണ് ഇത്തവണ ഡിഫ് സമഗ്ര സംഭാവനാ പുരസ്‌കാരം. പ്രമുഖ ഈജിപ്ഷ്യന്‍ നടന്‍ നൂറുല്‍ ശരീഫും സമഗ്ര സംഭാവനാ പുരസ്‌കാരത്തിന് അര്‍ഹനായി. ഇരുവര്‍ക്കും ഉദ്ഘാടന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.
മദീനത്ത് ജുമൈറയിലെ മദീനത്ത് അരീനയിലായിരിക്കും റെഡ് കാര്‍പറ്റ് ഗാലയും പ്രധാന പ്രദര്‍ശനങ്ങളും. മദീന തിയറ്റര്‍, സൂക് മദീനത്ത് ജുമൈറ, വോക്‌സ് സിനിമാസ്, മാള്‍ ഓഫ് ദി എമിറേറ്റ്‌സ് എന്നിവിടങ്ങളിലും പ്രദര്‍ശനങ്ങളുണ്ടാകും. പൊതു ജനങ്ങള്‍ക്കായുള്ള സൗജന്യ പ്രദര്‍ശനം ജുമൈറ ബീച്ച് റെസിഡന്‍സിക്ക് എതിര്‍വശത്തെ \'ദി ബീച്ചി\'ലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (2 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (2 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (2 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (2 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (3 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (3 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (4 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (6 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (7 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (7 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (7 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (7 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (7 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (7 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (8 hours ago)

Malayali Vartha Recommends