യുഎഇയിൽ വീണ്ടും രണ്ട് മലയാളികൾ മരിച്ചു; കൊറോണ ബാധയെത്തുടർന്ന് ചികിത്സയിൽ കഴിഞ്ഞവരാണ് മരിച്ചത്

കൊറോണ ബാധയെ തുടർന്ന് ഗൾഫ് രാഷ്ട്രങ്ങളിൽ നിരവധി മലയാളികളാണ് മരണത്തിന് കീഴടങ്ങിയത്. പ്രത്യേകിച്ച് ഏറ്റവും കൂടുതൽ മലയാളികൾ മരിക്കുന്ന യുഎഇയിൽ മണിക്കൂറുകൾക്കിടയിൽ 28 വയസുകാരൻ ഉൾപ്പടെ മൂന്ന് പ്രവാസി മലയാളികളാണ് മരിച്ചത്. പയ്യന്നൂർ, പത്തനംതിട്ട, തൃശ്ശൂർ സ്വദേശികളാണ് ഇന്ന് മരിച്ചത്. യുഎഇയിലെ അജ്മാനിൽ കൊവിഡ് ചികിത്സയിൽ കഴിഞ്ഞിരുന്ന ആളാണ് മരിച്ച പത്തനംതിട്ട സ്വദേശിയായ വള്ളംകുളം പാറപ്പുഴ വീട്ടിൽ ജയചന്ദ്രൻ പിള്ള. ഇദ്ദേഹം കഴിഞ്ഞമാസം 26 മുതൽ അജ്മാൻ ശൈഖ് ഖലീഫ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്ന് മരണം സംഭവിച്ചതായുള്ള വാർത്തകളാണ് പുറത്തേക്ക് വന്നത്.
അതോടൊപ്പം തന്നെ തൃശൂർ സ്വദേശിയായ പുത്തൻചിറ പിണ്ടാണിക്കുന്ന് ഉണ്ണികൃഷ്ണൻ ഷാർജയിൽ വെച്ചാണ് മരിച്ചത്. ഷാർജയിൽ സ്വന്തമായി ബിസിനസ് നടത്തി വരികയായിരുന്ന ഉണ്ണികൃഷ്ണൻ നാല് മാസം മുമ്പാണ് നാട്ടിലേക്ക് വന്നു മടങ്ങിയത്. അതോടൊപ്പം തന്നെ ഹൃദ്രോഗത്തെ തുടർന്ന് ഇദ്ദേഹത്തിന് ആൻജിയോപ്ലാസ്റ്റി ചെയ്തിരുന്നു. പ്രമേഹവും അലട്ടിയിരുന്നതായാണ് വിവരം. പയ്യന്നൂര്‍ സ്വദേശി അസ്ലം ദുബായിലാണ് മരിച്ചത്. 28 വയസ്സായിരുന്നു ഇദ്ദേഹത്തിന്. ഇതോടെ ഗൾഫിൽ കൊവിഡ് ജീവനെടുത്ത മലയാളികളുടെ എണ്ണം 98 ആയി ഉയര്‍ന്നിരിക്കുകയാണ്. ഗള്‍ഫില്‍ ആകെ 163,644 കൊവിഡ് രോഗ ബാധിതരാണുള്ളത്.
https://www.facebook.com/Malayalivartha