നാലുമണിക്കൂര് മുമ്ബ് പ്രിയപ്പെട്ടവരോട് യാത്ര പറഞ്ഞവർ; ടണയുന്നതിന് തൊട്ടുമുമ്ബ് അപകടത്തില്െപട്ടെന്ന വാര്ത്ത, പ്രവാസിമുറികളും വീടുകളും സുഹൃത്തുക്കളും നെട്ടോട്ടത്തിലായ നിമിഷം

യാത്രയ്ക്ക് നാലുമണിക്കൂര് മുമ്പ്തങ്ങളുടെ പ്രിയപ്പെട്ടവരോട് യാത്ര പറഞ്ഞ് വിമാനം കയറിയവര് നാടണയുന്നതിന് നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ അപകടത്തിൽപെട്ടെന്ന വാര്ത്ത ഞെട്ടലോടെയാണ് യു.എ.ഇ അടക്കമുള്ള പ്രവാസലോകം കേട്ടത്. ആ നിമിഷം തന്നെ പ്രവാസിമുറികളും വീടുകളും സുഹൃത്തുക്കളും നെട്ടോട്ടത്തിലായി. വിമാനത്തിലുണ്ടായിരുന്നവരുടെ ഫോണുകള് നഷ്ടമായതിനാല് വിളിച്ചാല് കിട്ടാത്ത അവസ്ഥ വന്നതോടെ ആശങ്കകളും ഇരുകയായിരുന്നു. എന്നാൽ ഫോണുകളില് പലതും സ്വിച്ച് ഓഫ് ആയിരുന്നു.
ഇതേതുടർന്ന് നാട്ടിലുള്ള സുഹൃത്തുക്കള് വഴിയും മാധ്യമ സ്ഥാപനങ്ങള് വഴിയും അന്വേഷിച്ചെങ്കിലും വിവരങ്ങള് കിട്ടിയത് വൈകിയാണ്. പ്രിയപ്പെട്ടവര് ഫോണെടുത്ത് സംസാരിച്ചതോടെയാണ് പലര്ക്കും ജീവന് നേരെ വീണത്. രാത്രി വൈകിയും വിവരം ലഭിക്കാത്തവരുമുണ്ടായിരുന്നു. കോറോണക്കാലത്തെ ക്വാറന്റീന് വാസത്തെ കുറിച്ച് തമാശ പറഞ്ഞും ജോലി നഷ്ടത്തെ കുറിച്ച് സങ്കടം പറഞ്ഞും യാത്രയായവര് അപകടത്തില്പ്പെട്ട വാര്ത്തയറിഞ്ഞ നിമിഷം മുതല് പ്രവാസലോകം നിശബ്തമാണ്. എന്നാൽ ഉറ്റവര് വിട്ടുപിരിഞ്ഞ വാര്ത്ത അറിഞ്ഞതുമുതല് പല മുറികളില്നിന്നും പൊട്ടിക്കരച്ചിലാണ് ഉയരുന്നത്. ബന്ധുമിത്രാദികളെ സന്തോഷത്തോടെ യാത്രയാക്കിവര്, വിരഹ വാര്ത്തകളൊന്നും കാതിലെത്തല്ലേ എന്ന പ്രാര്ഥനയിലാണ്പലരും.
എന്നാൽ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വീസ കാലാവധി കഴിഞ്ഞവര്ക്ക് യു.എ.ഇ നീട്ടിനല്കിയ കാലാവധി ആഗസ്റ്റ് പത്തിന് അവസാനിക്കുകയാണ്. എന്നതിനാൽ വിസ കഴിഞ്ഞവരായിരുന്നു വിമാനത്തില് ഏറെയും ഉണ്ടായിരുന്നത്. ഒപ്പം ജോലി നഷ്ടപ്പെട്ടിട്ടും പുതിയ ജോലിക്കായി അവസാന നിമിഷം വരെ പ്രതീക്ഷയോടെ കഴിഞ്ഞവരും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. വിസ കാലാവധി കഴിഞ്ഞ കുടുംബാംഗങ്ങളും വിമാനത്തിലുണ്ടായിരുന്നു. മൂന്നു ദിവസംകൂടി കഴിഞ്ഞാല് വിസ പുതുക്കണമെന്ന ആശങ്കയോടെ കഴിഞ്ഞവരായിരുന്നു വിമാനത്തില് ഏറെയും. യാത്രക്കാരില് ഭൂരിപക്ഷവും എംബസിയില് നല്കിയ അപേക്ഷയില് 'ജോലി നഷ്ടം' എന്നാണ് കാരണം രേഖപ്പെടുത്തിയിരിക്കുന്നത്. ഒപ്പം ഗര്ഭിണികളും വിമാനത്തിലുണ്ടായിരുന്നു.
https://www.facebook.com/Malayalivartha