ഉയർന്നും താഴ്ന്നും ഗൾഫ് രാഷ്ട്രങ്ങൾ; പ്രതിദിനം ആയിരത്തിൽ കവിയാതെ യുഎഇ, പുതുതായി സ്ഥിരീകരിച്ചത് 1305 കേസുകളാണ്, ആകെരോഗികളുടെ എണ്ണം ഇതോടെ 3,56,389ലേക്ക്, കണക്കുകൾ ഇങ്ങനെ

പ്രതിദിനം ആയിരത്തിൽ കുറയാതെയുള്ള കേസുകളാണ് യുഎഇയിൽ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ യു.എ.ഇ.യിൽ ഒരാൾകൂടി കോവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ മരണം ഇതോടെ 564-ലെത്തിയിരിക്കുന്നു. പുതുതായി 1305 കേസുകളാണ് സ്ഥിരീകരിച്ചത് തന്നെ. 826 പേർ രോഗമുക്തിനേടുകയുണ്ടായി. ആകെ സ്ഥിരീകരിച്ച 1,63,967 കേസുകളിൽ ഇതുവരെ 1,51,870 പേർ രോഗമുക്തിനേടിയതായി കണക്ക്.
ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് കോവിഡ് വാക്സിൻ വിതരണവുമായി അബുദാബിയിലെ 'ഹോപ് കൺസോർഷ്യം' രംഗത്ത്. അബുദാബി ആരോഗ്യ വകുപ്പുമായി ചേർന്ന് നവംബറിൽ 50 ലക്ഷം വാക്സിൻ ഡോസാണ് അയച്ചിരിക്കുന്നത്. ഇത്തിഹാദ് കാർഗോ, അബുദാബി പോർട്ട് ഗ്രൂപ്പ്, അബുദാബി ആസ്ഥാനമാക്കി ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന റാഫെഡ്, താപനില നിയന്ത്രിക്കുന്ന കണ്ടെയ്‌നർ നിർമാതാക്കളായ സ്വിറ്റ്‌സർലാന്റിലെ സ്കൈ ഷെൽ എന്നിവയുമായി ചേർന്നാണ് അബുദാബി ഹോപ് പ്രവർത്തിച്ചു വരുന്നത്.
1.8 കോടി വാക്സിൻ ഡോസുകൾ ഇതേ രീതിയിൽ ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. കർശന വ്യവസ്ഥകളോടെ സർക്കാരുകൾക്കും സർക്കാരിതര സംവിധാനങ്ങൾക്കും വാക്‌സിൻ ലഭ്യമാക്കുമെന്ന് അബുദാബി ആരോഗ്യവകുപ്പ് ചെയർമാൻ ശൈഖ് അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഹമദ് പറയുകയുണ്ടായി.
https://www.facebook.com/Malayalivartha

























