ലോകരാഷ്ട്രങ്ങളെ മുൾമുനയിൽ നിർത്തി യുഎഇയുടെ ആ നീക്കം; പ്രവാസികളാണ് നാടിൻറെ നട്ടെല്ലെന്ന് ചൂണ്ടിക്കാട്ടിയ യുഎഇയുടെ ഇപ്പോഴത്തെ അവസ്ഥ! 10 വർഷംകൊണ്ടു ഡിജിറ്റൽവൽക്കരണം പൂർത്തിയാക്കിയ രാജ്യം അടുത്ത 10 വർഷം നിർമിതബുദ്ധിയുടെയും ബിഗ്ഡേറ്റയുടെയും കുതിപ്പിലേക്ക്

കൊറോണ ബിവ്യാപനം കടുത്ത സാമ്പത്തികപ്രതിസന്ധിയാണ് നൽകിയത്. പ്രവാസികളാണ് നാടിൻറെ നട്ടെല്ലെന്ന് ചൂണ്ടിക്കാട്ടിയ യുഎഇയുടെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾ കാണണം. സാമ്പത്തിക, സാങ്കേതിക, നിക്ഷേപരംഗത്തു തുടക്കമിട്ട എല്ലാ പദ്ധതികളും കോവിഡ് വെല്ലുവിളിക്കിടയിലും മുന്നോട്ടു കൊണ്ടുപോകുകയാണു യുഎഇ, പ്രത്യേകിച്ചു ദുബായ്. കഴിഞ്ഞ 10 വർഷംകൊണ്ടു ഡിജിറ്റൽവൽക്കരണം പൂർത്തിയാക്കിയ രാജ്യം അടുത്ത 10 വർഷം നിർമിതബുദ്ധിയുടെയും ബിഗ്ഡേറ്റയുടെയും കുതിപ്പിലേക്കാണ് കടക്കുന്നത്. 2030 മുതൽ കെട്ടിടനിർമാണങ്ങളെല്ലാം ത്രീഡി സാങ്കേതികവിദ്യയിലാകുമെന്ന് സൂചന.
ഇതോടെ, നിർമാണ മേഖലയിൽ സമഗ്രമാറ്റമാണ് പ്രതീക്ഷിക്കുന്നത്. തൊഴിലാളികളുടെ എണ്ണം പരമാവധി കുറച്ചുകൊണ്ട് കുറഞ്ഞ സമയത്ത്, കൂടുതൽ മികവോടും കൃത്യതയോടും കൂടിയുള്ള നിർമാണമാണ് രാജ്യം ലക്ഷ്യം വയ്ക്കുന്നത്. റോബട്ടുകൾ കൈകോർത്തു നീങ്ങുന്ന കാലമാണു മുന്നിൽ ഉള്ളത്. അവർക്കൊപ്പം കൈകോർക്കാൻ വേണ്ടതു വിദഗ്ധരുമാണ്. പുതിയ ചുവടുകളിലൂടെ യുഎഇ പ്രഖ്യാപിക്കുന്ന നയം ഇതിലൂടെ വ്യക്തമാകും. മുൻപ് അത്യാവശ്യം എഴുത്തും വായനയും കുറച്ച് അറബിക്കും അറിയാമായിരുന്നെങ്കിൽ പിടിച്ചുനിൽക്കാമായിരുന്നു. എന്നാൽ, ഇനി അതു നടക്കില്ല എന്നുതന്നെ പറയാം.
കഴിഞ്ഞ കുറച്ചുകാലങ്ങളായി വാർത്തകളിൽ ഇടംനേടിയ ഇസ്രയേലുമായുള്ള സഹകരണം മാറ്റത്തിന്റെ ഗതിവേഗം വർധിപ്പിക്കുന്നു. വ്യാഴാഴ്ച ദുബായിൽ നിന്നു ടെൽ അവീവിലേക്ക് ആദ്യ വാണിജ്യ വിമാനവും പുറപ്പെട്ടു. അമേരിക്കൻ മധ്യസ്ഥതയിൽ ഇരുരാജ്യങ്ങളും കൈകോർത്തപ്പോഴുണ്ടായ മാറ്റം ഇപ്പോൾത്തന്നെ സർവവ്യാപിയാണ് എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. സാങ്കേതികമായും സാമ്പത്തികമായും ഒട്ടേറെ പരിഷ്കാരങ്ങൾ നടത്തുകയുണ്ടായി. ആരോഗ്യ - വിദ്യാഭ്യാസ - കാർഷിക മേഖലകളിലും വരുന്നതു സമൂലമാറ്റങ്ങളുമാണ്. ഇസ്രയേലിലെ വൻ ബാങ്കുകളടക്കം യുഎഇയിലേക്കു വരികയാണ്. രാജ്യത്തു പണമെത്തി വ്യവസായം ശക്തമായി ചലിച്ചു തുടങ്ങുമെന്നാണു അധികാരികളുടെ പ്രതീക്ഷ.
അതേസമയം വിദേശികൾക്ക് അതായത് നമ്മുടെ പ്രവാസികൾക്ക് 100% ഉടമസ്ഥാവകാശമുള്ള കമ്പനി തുടങ്ങാമെന്ന നയം വലിയ മാറ്റങ്ങളുടെ തുടക്കം കൂടിയാണ്. സ്പോൺസർഷിപ്പിലൂടെ ലഭിക്കുന്ന പണമുപയോഗിച്ചു കഴിഞ്ഞിരുന്ന സ്വദേശികൾക്കാണു നഷ്ടമുണ്ടാകുന്നത്. മാത്രമല്ല നേട്ടം വിദേശികൾക്കും. വിരമിച്ചവർ ഉൾപ്പെടെയുള്ള ധാരാളം സ്വദേശികളുടെ വരുമാനമാർഗമാണ് ഈ സ്പോൺസർഷിപ് നൽകുന്നത്. നൂറു കണക്കിനു കമ്പനികളുടെ സ്പോൺസർമാരായിട്ടുള്ള സ്വദേശികളും ഉണ്ട്. ഇവർക്കു ബദൽ വരുമാനമാർഗം ആലോചനയിലാണ് എന്നാണ് അധികാരികൾ പറയുന്നത്. വിദ്യാഭ്യാസവും സംരംഭകത്വ ശേഷിയുമുള്ള വിദേശികളെ 10 വർഷ ഗോൾഡൻ വീസ നൽകിയാണു നിലവിൽ യുഎഇ വരവേൽക്കുന്നത്. കഴിഞ്ഞ വർഷം വ്യവസായികൾക്കും നിക്ഷേപകർക്കും വീസ അനുവദിക്കുകയും ചെയ്തു. എല്ലാ വിഭാഗം ഡോക്ടർമാരെയും പരിഗണിക്കുമെങ്കിലും വൈറൽ എപ്പിഡെമിയോളജി സ്പെഷലിസ്റ്റുകൾക്കു മുൻഗണനയുണ്ട്. കോവിഡ് പഠിപ്പിച്ച പാഠത്തിന്റെ പ്രതിഫലനമാണിത് എന്ന് തന്നെ പറയാം.
https://www.facebook.com/Malayalivartha

























