നെഞ്ചിടിപ്പോടെ ഗൾഫ് മേഖല; ഇറാൻ ആണവ പദ്ധതികളുടെ ശിൽപി മുഹ്‍സിൻ ഫക്രിസാദെയുടെ കൊല ഗൾഫ് മേഖലയിൽ പുതിയ സംഘർഷത്തിലേക്ക്, ശക്തമായ തിരിച്ചടി ഉറപ്പാണെന്ന് ഇറാൻ സൈനിക നേതൃത്വം മുന്നറിയിപ്പ് നൽകി

ഇറാൻ ആണവ പദ്ധതികളുടെ ശിൽപി മുഹ്‍സിൻ ഫക്രിസാദെയുടെ കൊല ഗൾഫ് മേഖലയിൽ പുതിയ സംഘർഷത്തിന് വഴിയൊരുക്കുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്തേക്ക് വരുന്നത്. ആക്രമണത്തിനു പിന്നിൽ ഇസ്രായേൽ ആണെന്നാണ് ഇറാന്‍റെ കുറ്റപ്പെടുത്തൽ. ശക്തമായ തിരിച്ചടി ഉറപ്പാണെന്ന് ഇറാൻ സൈനിക നേതൃത്വം മുന്നറിയിപ്പ് നൽകുകയുണ്ടായി. തലസ്ഥാനമായ ടെഹ്റാനില്‍ മൊഹ്സീന്‍ ഫക്രിസദേ സഞ്ചരിച്ച കാറിനുനേരെ അജ്ഞാതസംഘം വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മൊഹ്സീനെ അംഗരക്ഷകര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചിരുന്നില്ല. ഇറാന്റെ ആണവ, മിസൈല്‍ പദ്ധതികളുടെ ബുദ്ധികേന്ദ്രമായിരുന്ന മൊഹ്സീന്‍ ഫക്രിസദേ അമേരിക്കയുടെയും ഇസ്രയേലിന്റെയും പ്രധാന നോട്ടപ്പുള്ളികളിൽ ഒരാളാണ്.
ഇറാൻ മണ്ണിൽ നടന്ന ആക്രമണത്തിൽ തങ്ങളുടെ ആണവശിൽപ്പി മുഹ്‍സിൻ ഫക്രിസാദെ കൊല്ലപ്പെട്ടത് തെഹ്റാനിലെ ഭരണ, ആത്മീയ നേതൃത്വത്തെ വളരെ ഏറെ ഞെട്ടലിലാഴ്ത്തിയിരിക്കുകയാണ്. ജനുവരി ആദ്യവാരം ബഗ്ദാദിൽ സൈനിക കമാണ്ടർ ഖാസിം സുലൈമാനിയെ യു.എസ് വധിച്ചപ്പോൾ രൂപപ്പെട്ട അതേ പ്രതിഷേധവും സങ്കടവുമാണ് ഇറാനിൽ ഇപ്പോൾഉണ്ടായിരിയ്ക്കുന്നത്.
എന്നാൽ ഇറാന്‍റെ അടുത്ത നീക്കം എന്തായിരിക്കുമെന്ന് വ്യക്തമല്ല. കൊലയുടെ പേരിൽ ഇസ്രായേലിനെതിരെ ഇറാൻ നീങ്ങിയാൽ തുറന്ന സൈനിക നടപടികൾക്ക് അമേരിക്കയും മടിക്കില്ല എന്ന് തന്നെയാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ വ്യക്തമാക്കുന്നത്. പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല ഖമനേയി ഇന്നോ നാളെയോ ഇറാൻ ജനതയെ അഭിസംബോധന ചെയ്യുമെന്നാണ് റിപ്പോർട്ട്. കോവിഡ് വ്യാപനവും ഉപരോധവും തളർത്തിയ ഇറാൻ സമ്പദ്ഘടനയെ കൂടുതൽ ഉലയ്ക്കുന്നതാകും തുടർ നടപടികൾ എന്നത്. ആണവ കരാറിൽ ഒപ്പുവെച്ച അമേരിക്ക ഒഴികെയുള്ള വൻശക്തി രാജ്യങ്ങൾ പ്രശ്നത്തിൽ ഇടപെടണമെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി ജവാദ് ശരീഫ് ആവശ്യപ്പെടുകയുണ്ടായി. സൗദി അറേബ്യ ഉൾപ്പെടെ ഇറാന്‍റെ അയൽ രാജ്യങ്ങളും സുരക്ഷാ നടപടികൾ വർധിപ്പിക്കാനുള്ള നീക്കത്തിലാണ് ഉള്ളത്.
https://www.facebook.com/Malayalivartha

























