പ്രവാസികൾക്കായി ഇതാ ഒരു സന്തോഷവാർത്ത; ഒമാൻ പുതിയ വിസകള്‍ അനുവദിച്ചു തുടങ്ങി, കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നിര്‍ത്തിവെച്ച പുതിയ തൊഴില്‍ വിസകളാണ് ഇപ്പോൾ അനുവദിച്ചു തുടങ്ങിയത്

കൊറോണ വ്യാപനം നൽകിയ പ്രതിസന്ധിയിൽ നിന്ന് കരകയറാനുള്ള ശ്രമങ്ങൾ നടത്തുകയാണ് വിവിധ ലോകരാഷ്ട്രങ്ങൾ. ശക്തമായ നിയന്ത്രണങ്ങൾ മൂലമുണ്ടായ സാമ്പത്തിക തിരിച്ചടിയിൽ നിന്ന് അതിവേഗം കരകയറുകയാണ് മുഖ്യലക്ഷ്യം. കോവിഡിനെ തുടര്‍ന്ന് നിശ്ചലമായിരുന്ന വിപണിയെ വീണ്ടും സജീവമാക്കാന്‍ ഒമാന്‍ രംഗത്ത്. പ്രവാസികൾക്കായി ഇതാ ഒരു സന്തോഷവാർത്ത. ഒമാൻ പുതിയ വിസകള്‍ അനുവദിച്ചു തുടങ്ങി. നേരത്തെ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നിര്‍ത്തിവെച്ച പുതിയ തൊഴില്‍ വിസകളാണ് ഇപ്പോൾ അനുവദിച്ചു തുടങ്ങിയത്. എന്നാൽ നേരത്തെ തന്നെ സന്ദര്‍ശന വിസകളും വീണ്ടും അനുവദിച്ച് തുടങ്ങിയിരുന്നു. രാജ്യാന്തര സര്‍വീസുകള്‍ തുറന്ന് യാത്രാ സജ്ജീകരണങ്ങളും ഇതിനോടകം തന്നെ ഒരുക്കിയിട്ടുണ്ട്. ഒക്ടോബര്‍ ഒന്ന് മുതലാണ് വിമാനത്താവളങ്ങള്‍ തുറന്ന് രാജ്യാന്തര വിമാന സര്‍വീസുകള്‍ ആരംഭിച്ചത്..
രാജ്യത്തെ കോവിഡ് കേസുകള്‍ കുറഞ്ഞതിന് പിന്നാലെ തൊഴില്‍ മേഖല വീണ്ടും സജീവമാവുകയാണ്. ഈ സാഹചര്യത്തില്‍ പുതിയ തൊഴില്‍ വിസ അനുവദിക്കുന്നത് കമ്പനികള്‍ക്കും തൊഴിലാളികള്‍ക്കും ഏറെ ആശ്വാസം നല്‍കുമെന്നതിൽ സംശയമില്ല. നീണ്ട എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒമാനില്‍ വീണ്ടും തൊഴില്‍ വിസ അനുവദിക്കുന്നത്. നേരത്തെ വിദേശികള്‍ക്ക് ഫീസും പിഴയുമൊന്നും അടയ്ക്കാതെ തന്നെ ജന്മനാട്ടുകളിലേക്ക് മടങ്ങുന്നതിന് തൊഴില്‍ മന്ത്രാലയം പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതില്‍ രജിസ്റ്റര്‍ ചെയ്തത് 7689 പേരാണ്. ഇത് നവംബര്‍ 19 വരെയുള്ള കണക്കാണ് ഇപ്പോൾ പുറത്തുവിട്ടിട്ടുള്ളത്.
നവംബര്‍ 15നാണ് ഈ പദ്ധതി പ്രകാരം രജിസ്‌ട്രേഷന്‍ ആരംഭിച്ചത് തന്നെ. രജിസ്റ്റര്‍ ചെയ്തവരില്‍ 3263 പേര്‍ തൊഴില്‍ ഇതിൽ ഇല്ലാത്തവരാണ്. 408 പേര്‍ തൊഴില്‍ പെര്‍മിറ്റ് ഇല്ലാത്തവരും 253 പേര്‍ തൊഴില്‍ പെര്‍മിറ്റ് റദ്ദായവരുമാണെന്ന് തൊഴില്‍ മന്ത്രാലയം അറിയിക്കുകയുണ്ടായി. വിസാ രീതി വെച്ചുള്ള കണക്കുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്തവരില്‍ 7289 പേര്‍ തൊഴില്‍ വിസ ഉള്ളവരാണ്. 93 പേര്‍ കുടുംബ വിസയിലുള്ളവരും 87 പേര്‍ ഫാമിലി ജോയിനിംഗ് വിസയിലുള്ളവരും 147 സന്ദര്‍ശന വിസയില്‍ ഒമാനിലെത്തിയവരുമാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha

























