നേരിട്ട് വിമാന സര്‍വിസ് ആരംഭിക്കാന്‍ എല്ലാം സജ്ജം; കുവൈത്തിലേക്ക് നേരിട്ട് വിമാന സര്‍വിസ് ആരംഭിക്കാന്‍ സജ്ജമാണെന്ന് വ്യോമയാന വകുപ്പ്, മന്ത്രിസഭ തീരുമാനം വരുന്ന മുറക്ക് സര്‍വിസുകള്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ! ആകാംക്ഷയോടെ പ്രവാസികൾ

കൊറോണ വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലായ പ്രവാസികളുടെ പ്രാർത്ഥന അങ്ങനെ ഫലിക്കുന്നു. ഏറെ ദുരിതങ്ങൾ പിന്നിട്ട് നാട്ടിലെത്തിയ പ്രവാസികൾക്ക് തിരികെ എത്താൻ ഇതാ വഴി തുറക്കുകയാണ് അറബ് രാഷ്ട്രം. ഇന്ത്യയുള്‍പ്പെടെ 34 രാജ്യങ്ങളില്‍നിന്ന് കുവൈത്തിലേക്ക് നേരിട്ട് വിമാന സര്‍വിസ് ആരംഭിക്കാന്‍ സജ്ജമാണെന്ന് വ്യോമയാന വകുപ്പ് വ്യക്തമാക്കിയിരിക്കുകയാണ്. വാക്സിനെത്തിയാല്‍ വിമാന സര്‍വിസ് ആരംഭിക്കാമെന്നും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇതിനാവശ്യമായ എല്ലാ സജ്ജീകരണവും ഒരുക്കിയിട്ടുണ്ടെന്നും അധികൃതര്‍ മന്ത്രിസഭക്ക് മുന്നില്‍വെച്ച പുതിയ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ അന്‍ബ ദിനപത്രമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഓപറേഷനല്‍, ടെക്നിക്കല്‍, മെഡിക്കല്‍ തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. മന്ത്രിസഭ തീരുമാനം വരുന്ന മുറക്ക് സര്‍വിസുകള്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് പ്രതിസന്ധിക്കുശേഷം ആഗസ്റ്റ് ഒന്നുമുതലാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കമേഴ്സ്യല്‍ വിമാന സര്‍വിസ് ആരംഭിച്ചത് എങ്കിലും കോവിഡ് വ്യാപനമുള്ള 30ലേറെ രാജ്യങ്ങളില്‍നിന്ന് കുവൈത്തിലേക്ക് വിമാന സര്‍വിസ് ഇല്ലാത്തതിനാല്‍ തന്നെ നിലവില്‍ 14 ശതമാനം ശേഷിയില്‍ മാത്രമാണ് പ്രവര്‍ത്തനം നടക്കുന്നത്. ഇത് കുവൈറ്റിന്റെ സാമ്പത്തികമേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. നിലവിൽ കുവൈറ്റിലേക്ക് എത്തുന്നവർ പല ഇടത്താവളങ്ങൾ വഴിയാണ് എത്തുന്നത്. ഇത്തരത്തിൽ സഞ്ചാരികൾ എത്തുന്നത് ദുബായിലേക്ക് എന്നതിനാൽ തന്നെ ടിക്കറ്റ് നിരക്ക് വർധിച്ചതും പ്രവാസികളെ വലച്ചു.
അതേസമയം കുവൈറ്റിലെ വിമാനത്താവളങ്ങൾ ആദ്യഘട്ടത്തില്‍ 30 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കുമെന്നായിരുന്നു തീരുമാനമെങ്കിലും ഇന്ത്യ, ഫിലിപ്പീന്‍സ്, ശ്രീലങ്ക, ഇൗജിപ്ത്, ബംഗ്ലാദേശ് തുടങ്ങി കുവൈത്തിലെ വലിയ വിദേശിസമൂഹങ്ങളെല്ലാം വിലക്കു പരിധിയില്‍ വരുന്നതിനാല്‍ ഫലത്തില്‍ 14 ശതമാനം വിമാനങ്ങളാണ് ഉള്ളത്. ഡിസംബര്‍ പത്തുമുതല്‍ ഗാര്‍ഹികത്തൊഴിലാളികളെ വിലക്കുള്ള രാജ്യങ്ങളില്‍നിന്ന് കൊണ്ടുവരുമെന്നും കുവൈറ്റ് വ്യക്തമാക്കുകയുണ്ടായി.
എന്നാൽ മറ്റു തൊഴിലാളികളെകൂടി വരാന്‍ അനുവദിക്കണമെന്ന് വിവിധ തുറകളില്‍നിന്ന് ആവശ്യം ഉയരുന്നുണ്ട്. വിലക്കില്ലാത്ത രാജ്യങ്ങളില്‍ രണ്ടാഴ്ച താമസിച്ച് ആളുകള്‍ കുവൈത്തിലേക്ക് വരാന്‍ അനുവാദമുണ്ട്.തുര്‍ക്കി, യു.എ.ഇ, ഇത്യോപ്യ തുടങ്ങി രാജ്യങ്ങള്‍ വഴി ഇങ്ങനെ വരുന്നുണ്ട്. ഡിസംബര്‍ അവസാനത്തോടെ മാത്രമേ കുവൈത്തില്‍ കോവിഡ് വാക്സിന് ലഭ്യമാവൂ.ജനുവരിയില്‍ വിമാനവിലക്ക് നീക്കുമെന്ന പ്രതീക്ഷയാണ് അവധിക്ക് പോയി നാട്ടില്‍ കുടുങ്ങിയവര്‍ അടക്കമുള്ള പ്രവാസികള്‍ക്ക്. കുവൈത്തിലെ വിപണി ഉണരാനും നാട്ടില്‍ കുടുങ്ങിയവര്‍ തിരിച്ചെത്തേണ്ടത് ആവശ്യമാണ്.
https://www.facebook.com/Malayalivartha

























